കേന്ദ്ര സർക്കാർ ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചോ …?

വിവരണം  Thambhuran Tsy എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Janam TV Club എന്ന പേജിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.”ഷെയർ മാക്സിമം. ///////////////////////// മുത്തലാഖ്.370 വകുപ്പ്.ചരിത്ര  തീരുമാനങ്ങളുമായി ജന പ്രിയ  മോദി സർക്കാർ. അടുത്ത ചിത്രമായ നീക്കവുമായി  കേന്ദ്ര സർക്കാർ വീണ്ടും  ഇതിഹാസം രചിയ്ക്കാനൊരുങ്ങുന്നു. ഇനി ഇന്ത്യയിൽ ജാതി  സംവരണത്തിന് പകരം സാമ്പത്തിക  സംവരണം നടപ്പിലാക്കാനൊരുങ്ങി  കേന്ദ്ര സർക്കാർ. പിന്നോക്കം നിൽക്കുന്ന മുന്നോക്ക  സമുദായത്തിൽ പ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത് നരേന്ദ്ര […]

Continue Reading

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന് പി ജയരാജൻ പറഞ്ഞോ..?

വിവരണം  Sreekumar Sree‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩എന്ന ഗ്രൂപ്പിലൂടെ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയും. നമ്മളെ കൊണ്ട് അത് ചെയ്യിക്കരുത് – പി ജയരാജൻ എന്ന വാചകങ്ങളോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “2019 ലേ ഏറ്റവും വലിയ […]

Continue Reading

ആര്‍എസ്എസ് നേതാവ് അടച്ചിരിക്കുന്ന വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “സുഹൃത്തുക്കളെ പകൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം എന്ന പേരും പറഞ്ഞ് വീടുകൾ കണ്ട് വച്ച് രാത്രി കട്ടപ്പാരയുമായി വീടു പൊളിച്ച് കക്കാനിറങ്ങുന്ന സംഘി രാമപുരം ശാഖാ സെക്രട്ടറിയുടെ ഫോട്ടോ CCTV യിൽ കിട്ടിയിട്ടുണ്ട് സംഘികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുക” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ് ദിവസസമയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ വീടുകള്‍ കണ്ട് വെച്ച രാത്രി കട്ടപ്പാരയുമായി വീട് പൊളിച്ച് കാക്കാന്‍ […]

Continue Reading

അട്ടപ്പാടിയില്‍ സേവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം ഇപ്പോഴത്തെതാണോ…?

വിവരണം Facebook Archived Link “ദേ പോകുന്നു പ്രത്യേക ചിഹ്നം ധരിച്ച ചുണകുട്ടികൾ അട്ടപ്പാടിയിലേക്ക്🙏 സേവാ ഭാരതി🚩” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ Abhishek Chand എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രച്ചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ കാക്കി ഷോര്‍ട്ട്സ് ധരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ട് പോക്കുന്നതായി കാണാന്‍ സാധിക്കുന്നു. കേരളത്തില്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം  ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ അട്ടപാടിയില്‍ ദുരിതാശ്വാസ സഹായവുമായി പോയിക്കൊണ്ടിരിക്കുന്ന സേവ ഭാരതി പ്രവര്‍ത്തകരാണ് ഇവര്‍ […]

Continue Reading

ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?

വിവരണം Facebook Archived Link “കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ് – സേവാഭാരതി പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.ഡിവൈഎഫ്ഐ എവിടെ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല..കാരണം അവരെയും രക്ഷിക്കേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കായിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 9, 2019 മുതല്‍ സംഘപുത്രന്‍ എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഒരു മുസ്ലിം യുവാവിന് അരി വിതരണം ചെയ്യുന്നതായി നാം കാണുന്നു. പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയത് ഇങ്ങനെയാണ്: കമ്മികള്‍ കണ്ട് പഠിക്കട്ടെ… കേരളത്തിലെ […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?

വിവരണം   Newskerala  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം  പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്‍റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്.  ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി […]

Continue Reading

ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

വിവരണം Facebook Archived Link “#ഡിജിറ്റൽ_ഇന്ത്യ ഗുജറാത്തിൽ അഹമ്മദാബാദിൽ ഒരു ദളിതനെ കൂടി സംഘികൾ തല്ലി കൊന്നു #ബ്രേക്കിങ്_ന്യൂസ് ….” എന്ന അടിക്കുറിപ്പോടെ റിയാസ് ഹാഷിര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REBEL THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ജൂലൈ 10, 2019 മുതല്‍  പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് 15 മണിക്കുറുകളില്‍ ലഭിച്ചത്   99 പ്രതികരണങ്ങളും  87 ഷെയറുകളുമാണ്. ഇതേ പ്രൊഫൈലിലൂടെ സമാനമായ പോസ്റ്റ്‌ സഖാവ്-The Real Comrade എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ […]

Continue Reading

ആര്‍എസ്എസ് ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപിച്ച വാര്‍ത്ത‍ സത്യമോ…?

വിവരണം Facebook Archived Link “കൊച്ചുകുട്ടികളെ ചാണക സംഘികളുടെ കൂടെ ശാഖയിൽ പറഞ്ഞുവിടുന്ന മാതാപിതാക്കൾ ജാഗ്രതൈ….. 💩🐖” എന്ന അടിക്കുറിപ്പോടെ ഇമ്രാന്‍ അല്‍ സുടു എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം 2019 ജൂലൈ 2 മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “വിണ്ടും കുലുക്കി സര്‍ബത്ത്…ആലൂരില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍…ഏഴു ആണ്‍കുട്ടികളെ ശാഖയില്‍ കൊണ്ടിട്ട് കട്ടനടിച്ച കുണ്ടന്‍ സംഘി പിടിയില്‍.” വാര്‍ത്ത‍യില്‍ പിടിയിലായ സന്യാസിയുടെ ചിത്രവും നല്‍കിട്ടുണ്ട്. ഈ പോസ്റ്റിന് […]

Continue Reading

ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചോ…?

വിവരണം Facebook Archived Link “ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യന് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു എന്തൊരു കഷ്ടമാണ് മോദിയുടെ ഇന്ത്യ” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 1, മുതല്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് പേജിലൂടെ ബുര്‍ഹാന്‍ മൊഹമ്മദ്‌ എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ തലയ്ക്ക് കൈവെച്ച് രക്തത്തില്‍ മുങ്ങിയ ഒരു വ്യക്തിയെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ ആരോപിക്കുന്ന  പ്രകാരം ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് ജയ്‌ […]

Continue Reading

അമ്പലപ്പുഴയിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ ആയ വ്യക്തി ആർഎസ്എസുകാരനാണോ ..?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 352 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ആർഎസ്എസുകാരൻ അറസ്റ്റിൽ” എന്നതാണ് പോസ്റ്റിലുള്ള വാർത്ത. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസുകാരൻ അറസ‌്റ്റിൽ. പുന്തല മഠത്തിപ്പറമ്പിൽ കണ്ണനെ(25)യാണ് അറസ‌്റ്റ‌് ചെയ‌്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ‌്ച പകൽ മൂന്നോടെയാണ് ഇയാളുടെ വീട്ടിൽനിന്ന‌് അറസ‌്റ്റ‌്ചെയ‌്തത്. സജീവ ആർഎസ്എസുകാരനായ കണ്ണൻ സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. […]

Continue Reading

പ്രകൊപനപരമായ മുദ്രാവാക്യവും തെരുവ് പ്രസംഗവും നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിച്ചോ?

വിവരണം ജീവന്‍ വേണോ പ്രാണന്‍ വേണോ പൊക്കോ നിങ്ങള്‍ പാക്കിസ്ഥാനില്‍ എന്ന് തുടങ്ങുന്ന മുദ്രാവാക്യം ഉയര്‍ത്തി ശൂലവുമേന്തി കാവി മുണ്ടും ഉടത്ത് പ്രകടനം നടത്തുന്ന യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തുന്ന പ്രസംഗവും അതെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു വീഡിയോയിലൂടെ പ്രചരിക്കുന്നത്. ആര്‍എസ്എസ് ആ പറയുന്നേ എന്ന മുദ്രാവാക്യം കൂടിയായപ്പോള്‍ വീഡിയോയില്‍ കാണുന്ന യുവാക്കള്‍ ആര്‍എസ്എസ് ആണെന്ന് ധരിച്ചാണ് പലരും വീഡിയോ പങ്കുവയ്‌ക്കുന്നത്. മനുസ്‌മൃതിയാണ് ഇവിടുത്തെ നിയമം അത് അനുസരിച്ച് ജീവിക്കുന്നവര്‍ ഇവിടെ ജീവിച്ചാല്‍ […]

Continue Reading

മമത ബാനര്‍ജിയുടെ ഓഫീസില്‍ RSS ആക്രമണം നടത്തിയോ…?

വിവരണം Archived Link “മമത ബാനർജിയുടെ ഓഫീസിൽ RSS ആക്രമണം. രോഷാകുലയായി മമത…..” എന്ന അടിക്കുറിപ്പോടെ Ansari Ansari Pa എന്ന പ്രൊഫൈലിലൂടെ   2019 മെയ്‌ 29 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. RSS കാര്‍ ആക്രമിച്ചതിനെ തുടർന്ന് രോഷാകുലയായ മമത ബാനര്‍ജിയുടെ വീഡിയോ ആണ് ഇത് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. വളരെ വേഗത്തില്‍ വൈറല്‍ ആകുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 900 ക്കാളധികം ഷെയറുകളാണ്. കയ്യില്‍ ഭരണഘടന പിടിച്ച് മമത ബാനര്‍ജീ രോഷം […]

Continue Reading

ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

വിവരണം Archived Link “ബിഹാറിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ RSS ബജ്‌രംഗ്ദൾ തീവ്രവാദികൾ കൊലപ്പെടുത്തി.  അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ…… ആമീൻ… ഊള സംഘികൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയില്ല ഈ സംഘത്തിനെ…കേരളത്തിൽ തുടങ്ങി ബിഹാർ വരെ എത്തിയിട്ട് ഉണ്ടെങ്കിൽ ഇവിടെ കിട്ടിയത് പോലെയുള്ള മറുപടി അവിടെയും കിട്ടും… ഇപ്പോ ഇളിക്കുന്ന ഒരുത്തനും അന്ന് തീവ്രവാദമാണെന്ന് പറഞ്ഞ് മോങ്ങരുത്….” എന്ന വാചകതോടൊപ്പം 2019 മേയ് 1  മുതൽ മുകളിൽ നല്കിയ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് Izzath Of Muslims […]

Continue Reading

ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് …?

വിവരണം Facebook Post Archived Link “കേരളത്തിൽ വരാനിരിക്കുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ആചാരങ്ങൾ ..” എന്ന അടികുറിപ്പുമായി  2019 ഏപ്രിൽ 18 ന് ഉല്ലാസ് കൊല്ലം എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത് 8 ചിത്രങ്ങളാണ്. വ്യത്യസ്തമായ സംഭവങ്ങളുടെ ഈ ചിത്രങ്ങൾ വ്യക്തമാക്കിത്തരുന്നത്  ആർഎസ്എസ് പിന്തുണ യ്ക്കുന്ന ബിജെപി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന ആചാരങ്ങളാണിത് എന്നൊരു സൂചനയായിട്ടാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങളിൽ  പൈശാചികമായ ചില ചെയ്തികൾക്ക് ഇരകളായ നിര്ഭാഗ്യവാന്മാരാണുള്ളത്. ഇവരുടെ ഈ […]

Continue Reading

അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

വിവരണം അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം […]

Continue Reading

ഈ വീഡിയോയിൽ അക്രമണം നടത്തുന്ന സംഘം ആർഎസ്എസ്സുകാരാണോ…?

വിവരണം Archived Link “വീണ്ടും യുവാവിനെതിരെ RSS ആക്രമണം… അവർ കൊണ്ടുവരുന്ന അച്ചാദിൻ ഇതൊക്കെയാണ്…ഈ രംഗം ഹൃദയഭേദകം… ഒന്നേ അഭ്യർത്ഥിക്കാനുള്ളു… ബിജെപിക്ക്‌ കെട്ടിവച്ച കാശ് കിട്ടരുത്.. “ എന്ന വാചകത്തോടൊപ്പം Ilyas Red Vkd എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ 2019 മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു യുവാവിനെ ഒരു സംഘം അതിക്രൂരമായി മർദ്ദിക്കുന്നതു കാണാം. യുവാവിനെ മർദ്ദിക്കുന്ന സംഘം ആർഎസ്എസ് അംഗങ്ങളാണെന്ന് പോസ്റ്റ് വാദിക്കുന്നു. […]

Continue Reading

വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്‌തർ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?

വിവരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃപ്പൂണിത്തുറ എംഎല്‍എ എം.സുര്വജിനെതിരയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് തെടി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തിയ സ്വരാജിനെ ഭക്തിര്‍ ഇറക്കി വിട്ടുവെന്നും പടിചവിട്ടരുതെന്ന് താക്കീത് നല്‍കിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ബിജു ചന്ദ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിവരച്ച് ഒരു പോസ്റ്ററും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആറായിരത്തിലധികം ഷെയറുകളും അഞ്ചൂറോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം.സ്വരാജ് എംഎല്‍എയ്ക്കിതരെ പ്രചരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കാം. http://archive.is/0XIx2 വസ്‌തുത […]

Continue Reading

പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?

വിവരണം ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍  അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്. YouTube Video കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ […]

Continue Reading