റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കെഎസ്ആര്‍ടിസിക്ക് നിരവധി സര്‍വീസുകളാണ് സംസ്ഥാനത്തും ഇവിടെ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ളത്. ഇതില്‍ ഓരോ സര്‍വീസുകള്‍ക്കും വിവിധ പേരുകള്‍ നല്‍കി ഇത്തരം ബസുകള്‍ തിരിച്ചറിയാന്‍ പല നിറങ്ങളിലുള്ള ഡ‍ിസൈനുകളിലാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച ഒരു സര്‍വീസിന് നല്‍കിയിരിക്കുന്ന ഡിസൈന്‍ സംബന്ധിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദീര്‍ഘദൂരം സമയം ലാഭിച്ച് നഗരങ്ങളിലെ തിരക്കൊഴിഞ്ഞ് കേരളത്തിലെ ബൈപാസുകളിലൂടെ മാത്രം സര്‍വീസ് നടത്തുന്ന ഫീ‍ഡര്‍ സര്‍വീസുകളെ കുറിച്ചാണ് പോസ്റ്റുകള്‍ നിറയുന്നത്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള നിറയെ വരകളുള്ള […]

Continue Reading

വീഡിയോയിൽ കാണിക്കുന്ന 108 ആംബുലൻസുകൾ സേവനം നൽകാതിരുന്നത് എന്തുകൊണ്ടാണ്…?

വിവരണം  കടുംകെട്ട് ‎ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും  2019  സെപ്റ്റംബർ 22  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കേരളം സർക്കാരിന്റെ ആംബുലൻസ് സർവീസിനെപ്പറ്റിയുള്ള പരാതി ലൈവ് വീഡിയോ രൂപത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്നു. ലൈവ് വീഡിയോ നൽകിയ വ്യക്തി ആരോപിക്കുന്നത് കായംകുളത്തു നിന്നാണ് സംസാരിക്കുന്നതെന്നും  മൂന്ന് ആംബുലൻസുകൾ അവിടെ ഉണ്ടെന്നും എന്നാൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചപ്പോൾ ഡ്രൈവർ ഇല്ല എന്ന കാരണം പറഞ്ഞു വരാൻ കൂട്ടാക്കിയില്ലെന്നുമാണ്. വാഹനം അനുവദനീയമല്ലെന്ന് അറിയിച്ചുവത്രെ. കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് […]

Continue Reading

വീഡിയോയില്‍ എടുത്തെറിയുന്ന വിമാനയാത്രികരുടെ ലഗേജ് ഗള്‍ഫില്‍ നിന്നു വന്ന മലയാളി പ്രവാസികളുടെതാണോ..?

വിവരണം Facebook Archived Link “ഗൾഫിൽ നിന്നും പ്രവാസികൾ കൊണ്ടു വരുന്ന ലഗേജുകൾ എത്ര ലാഘവത്തോടെയാണ് വലിച്ചെറിയുന്നത് …??? അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യൂ….” എന്ന അടിക്കുറിപ്പോടെ നന്മയുടെ തീരം എന്ന ഫെസ്ബൂക്ക് പേജ് 2019 ജൂണ്‍ 29, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍ കന്വേയര്‍ ബെല്‍റ്റില്‍ നിന്നു വരുന്ന വിമാനയാത്രികരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതായി കാണാന്‍ സാധിക്കുന്നു. ഇവര്‍ വളരെ അശ്രദ്ധമായി  തൂക്കി എറിയുന്നതായി കാണാം. […]

Continue Reading