സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

വിവരണം  ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  […]

Continue Reading

തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് SDPI തല്ലി തകർത്തു എന്ന് വ്യാജ പ്രചരണം…

വിവരണം  Renjith Nair എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 14 മണിക്കൂറുകള്‍ കൊണ്ട് 600 റോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത് “തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് ഇസ്‌ലാമിക ഭീകരവാദികളായ SDPI തല്ലി തകർത്തു” എന്നതാണ് വാർത്ത.  archived link FB post സേവാഭാരതി കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്. ആംബുലൻസിനു നേർക്ക് ഇതുവരെ അക്രമം ഉണ്ടായതായി വാർത്തകൾ വന്നിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് സേവാഭാരതിയുടെ […]

Continue Reading

സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO സേവഭാരതിക്ക് ICU ആംബുലന്‍സ് സംഭാവന ചെയ്തുവോ…?

വിവരണം “സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO ശ്രീ ശങ്കർ സുബ്രമണ്യം സേവാ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന ICU ആംബുലൻസ് സംഭാവന ചെയ്യുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് സംഘടനയ്ക്ക് ഇങ്ങനെയൊരു വാഹനം ലഭിക്കുന്നത്.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO എന്ന് പോസ്റ്റില്‍ വാദിക്കുന്ന ശങ്കര്‍ സുബ്രമണ്യം സേവ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ICU ആംബുലന്‍സ് സംഭാവന ചെയ്തു […]

Continue Reading

വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം  വിഷ്ണു പുന്നാട് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മാനവ സേവാ.. മാധവ സേവാ.. ജയ് സേവാഭാരതി. ജയ് സംഘശക്തി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഒരു സംഘം ആളുകൾ നടന്നു വരുന്നതാണ്. “വെള്ളപ്പൊക്കം കാരണം എറണാകുളത്ത്  വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകർ…മാക്സിമം ഷെയർ എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.  […]

Continue Reading

ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 3 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട്  600  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതിയോടപ്പം ഇനി #സുഹാനാസനയും #മാനവസേവാ #മാധവസേവാ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” സേവാഭാരതിയിലേയ്ക്ക് ജനസാഗരങ്ങൾ…കോഴിക്കോട് തമ്പാനൂർ സ്വദേശിനി സുഹാന സന ബിജെപിയിലേക്ക്. ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം […]

Continue Reading

ദുൽഖർ സൽമാൻ കൊണ്ടോട്ടിയിൽ സേവാഭാരതിയുടെ ക്യാമ്പ് സന്ദർശിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സേവാഭാരതിക്ക് കരുത്തു പകർന്ന് ദുൽഖർ സൽമാൻ.? കൊണ്ടോട്ടിയിൽ സേവാഭാരതി ക്യാമ്പിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദുൽക്കർ… ഇപ്പോൾ മനസിലായോ… കമ്മികളെ സംഘത്തിന്റെ ശക്തി… പൂജനീയ ദുൽഖർ ജിക്ക് ശതകോടി പ്രണാമം…???” എന്ന അടിക്കുറിപ്പുമായി ചലച്ചിത്രതാരം ദുൽഖർ സൽമാൻ ചിലരൊടിപ്പം സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒപ്പം സത്യം ജനങ്ങൾ […]

Continue Reading

കാറളത്ത് സേവാഭാരതി പ്രവർത്തകരെ ക്യാമ്പിൽ നിന്നും പുറത്താക്കി എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Eye Witness News – INDIAഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കാറളം ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “സേവാഭാരതിയല്ല ഉടായിപ്പ് ഭാരതി…!!!! കാറളത്ത് സേവാഭാരതിയുടെ ഉടായിപ്പ് കയ്യോടെ പിടികൂടി ; ജനങ്ങൾ സേവാഭാരതിക്കാരെ ക്യാമ്പിൽ നിന്ന് പുറത്താക്കി. ” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്.” നാട് പ്രളയത്തിൾ മുങ്ങുമ്പോഴും മുതലെടുപ്പ് നടത്താൻ ഒരു […]

Continue Reading

ആലപ്പുഴ സേവ ഭാരതി ദുരിതാശ്വാസ ക്യാമ്പിൽ ഫഹദ് ഫാസിൽ പങ്കെടുത്തോ..?

വിവരണം  ശ്രീജിത്ത് പന്തളം‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎ DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ  സദ്യയിൽ പങ്കെടുക്കുന്ന ചിത്രവും ഫഹദിന്‍റെ മറ്റൊരു ചിത്രവും ഒപ്പം ” സേവാഭാരതിയെ കളിയാക്കുന്നവർ കണ്ണ് തുറന്നു കാണുക!!! ആലപ്പുഴ സേവാഭാരതി ദുരിതാശ്വാസ ക്യാംപിൽ ഫഹദ് ഫാസിൽ പങ്കെടുത്തപ്പോൾ..!!! അന്തംകമ്മികളും കൊങ്ങികളും ഇന്ന് കുരുപൊട്ടി ചാകും. ജയ് ഭവാനി ജയ് ശിവാജി നമോ..” എന്ന വാചകങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]

Continue Reading

ചിത്രങ്ങള്‍ പയ്യന്നൂരില്‍ സേവാഭാരതി നടത്തുന്ന ക്യാമ്പിന്റെതാണോ…?

വിവരണം ‎Sandheep Raman എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും to ENTE AROOR എന്‍റെ അരൂര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 12 ന്  പോസ്റ്റ് ചെയ്തിട്ടുള്ള ഏതാനും ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്.  “ഇത് കല്യാണ സദ്യയല്ല, പയ്യന്നൂരിലെ സേവാ ഭാരതി ക്യാമ്പ്.” എന്ന അടിക്കുറിപ്പോടെ പ്രളയ ദുരിതാശ്വാസ ക്യാംപിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങളാണിത്. archived link FB post പ്രളയദുരിത മുഖത്ത് സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകൾ സ്വന്തം ജീവൻപോലും കണക്കിലെടുക്കാതെ ദുരിത നിവാരണ പ്രവർത്തനങ്ങളിൽ […]

Continue Reading