പ്രാണ പ്രതിഷ്ഠക്ക് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ശ്രീരാമന്‍-  പ്രചരിക്കുന്ന ചിത്രം ഡിജിറ്റല്‍ നിര്‍മ്മിതിയാണ്…

അയോധ്യയിൽ ശ്രീരാമ ചന്ദ്രന്‍റെ ബാലഭാവമായ റാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുകയുണ്ടായി.  ലോകമെമ്പാടുമുള്ള ശ്രീരാമ ഭക്തർ പ്രതിഷ്ഠ ആഘോഷമാക്കിയിരുന്നു ഇന്ത്യയിൽ കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രാമ ഭക്തര്‍ ഘോഷയാത്രകളും ആഘോഷങ്ങളും സംഘടിപ്പിച്ചതായി വാർത്തകൾ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രതിഷ്ഠാദിനത്തിൽ ശ്രീരാമന്‍റെ ചിത്രം പ്രദർശിപ്പിച്ചു എന്ന് അവകാശപ്പെട്ട് രണ്ടു ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ബുർജ് ഖലീഫയിൽ […]

Continue Reading

‘കെ‌എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന്’ മധുപാലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ശ്രീരാമ കീര്‍ത്തനം ജപിക്കാനും വിളക്കു കൊളുത്തി പിന്നണി ഗായിക കെ‌എസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. സിനിമാതാരവും എഴുത്തുകാരനുമായ മധുപാലിന്‍റെത് എന്നവകാശപ്പെട്ട്  ഒരു പരാമര്‍ശം ചിത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് മധു പാൽ പ്രസ്താവിച്ചു എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്.  FB post […]

Continue Reading

പ്രധാനമന്ത്രി ശ്രീരാമ കീര്‍ത്തനം ഉരുവിടുന്ന ദൃശ്യങ്ങള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

മലയാള ചലച്ചിത്രതാരവും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുവാനും ക്ഷേത്ര ദർശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്‍റര്‍നാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരായ 7000 പേർ പങ്കെടുത്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഈ […]

Continue Reading

ശ്രീരാമ ചിത്രം മുദ്രണം ചെയ്ത 500 രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയെന്ന് വ്യാജ പ്രചരണം

അയോധ്യയിൽ ഈ വരുന്ന 22 ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠയുടെ വാര്‍ത്തകളും വിശകലനങ്ങളും ഒപ്പം വിമര്‍ശനങ്ങളും കൂടാതെ,  രാജ്യമെമ്പാടും വീടുകളിൽ വിതരണം ചെയ്യുന്ന അയോദ്ധ്യയില്‍ പൂജിച്ച അക്ഷത വിതരണത്തിന്‍റെ വിവരണങ്ങളും ചിത്രങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെയും പങ്കുവെക്കപ്പെടുന്നത് ശ്രീരാമന്‍റെയും അയോധ്യയിൽ  നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്‍റെയും ചിത്രങ്ങളുമായി പുതിയ കറന്‍സി നോട്ട് വിനിമയത്തിന് എത്തി എന്ന നിലയിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പുതിയ 500 രൂപയുടെ കറന്‍സി നോട്ടിന്‍റെ ഇരുവശങ്ങളുമാണ് ചിത്രത്തിൽ കാണുന്നത്. ഒരു […]

Continue Reading

ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ഈ വരുന്ന 22 തീയതി നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പാർട്ടിയുടെ പൊതു അഭിപ്രായം എന്ന നിലയിൽ ആരും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ശ്രീരാമനെ കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പരാമർശം എന്ന രീതിയിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  “യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരിന്നു! അഞ്ചു നേരം നിസ്കരിക്കുന്നവൻ […]

Continue Reading