ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ തെരുവില്‍ വസ്ത്രാക്ഷേപം ചെയ്യുന്നത് മന്ത്രിമാരെയല്ല… സത്യമറിയൂ…

ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി രാജപക്‌സെ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കിയ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. പ്രക്ഷോഭകരുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാകുകയും റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീലങ്കന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ നമ്മുടെ നാട്ടിലും വൈറലാണ്.  പ്രചരണം  സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ മന്ത്രിമാരെ  പരസ്യമായി വസ്ത്രാക്ഷേപം നടത്തി മർദിച്ചു എന്ന് വാദിച്ച് ചില ചിത്രങ്ങളും […]

Continue Reading

RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കർണാടക ഹിജാബ് വിവാദങ്ങള്‍ക്കിടയിൽ, ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച സ്ത്രീകൾക്ക് നേരെ ബക്കറ്റില്‍ മലിന ജലം കോരിയെടുത്ത് എറിയുന്നത് കാണാം. സ്ത്രീകള്‍ ഓ‌ഡി‌ഐ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു യുവാക്കളാണ്  മുസ്ലീം സ്ത്രീകൾക്ക് നേരെ അഴുക്കുവെള്ളം എറിയുന്നത് എന്നു കാവി വീഡിയോയിൽ കാണിക്കുന്നു എന്ന അവകാശവാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിജാബിനെ അനുകൂലിച്ചും […]

Continue Reading

പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം

വിവരണം  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്നു എന്ന് പിണറായി സർക്കാരിനെ  പരക്കെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വാഷിംഗ്ടൺ പോസ്റ്റ് ഈയിടെ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: പിണറായി വിജയന് ശ്രീലങ്കൻ സർക്കാരിന്‍റെ ആദരം. പിണറായി വിജയന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയാണ് ശ്രീലങ്കൻ സർക്കാർ പിണറായി വിജയനോടുള്ള ആദരം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് ശ്രീലങ്കൻ സർക്കാർ ഒരു മലയാളിയുടെ […]

Continue Reading