സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് […]

Continue Reading

വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് […]

Continue Reading

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം […]

Continue Reading

ലഹരിയിലുള്ള കോളേജ് വിദ്യാർത്ഥികളുടെ വൈറൽ വീഡിയോ കേരളത്തിലെതല്ല ; സത്യാവസ്ഥ അറിയൂ…

മയക്കുമരുന്നിൻറെ ലഹരിയിൽ കോളേജ് പിള്ളേരുടെ വീഡിയോ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ കേരളത്തിലെതാണ് എന്നും ചിലർ വിശ്വസിച്ചിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയ യിൽ പങ്ക് വെക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് വീഡിയോയിൽ കാണുന്ന സംഭവത്തി ൻറെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ വീഡിയോയിൽ നമുക്ക് ചില കോളേജ് വിദ്യാർഥികൾ ലഹരിയിൽ […]

Continue Reading

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഭാരത മാതവിനെ അവഹേളിച്ച് ദൃശ്യാവിഷ്കാരം നടത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഭാരതമാതാവിന്‍റെ വേഷം ധരിച്ച വിദ്യാര്‍ത്ഥിനിയുടെ കിരീടം അഴിച്ചു മാറ്റി തങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്ന മുസ്‌ലിം കുട്ടികള്‍ എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരിത്തിന്‍റെ വീ‍ഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുസ്‌ലിം സമുദായം ഭാരതമാതാവിനെ അവഹേളിക്കുകയാണെന്നും മുസ്‌ലിം സ്വപനം കാണുന്ന ഇന്ത്യ ഇതാണെന്നും അതിവിടെ നടക്കുകയില്ലെന്നുമുള്ള പ്രചരണങ്ങളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയുടെ പേരില്‍ നടക്കുന്നത്. ഇതാണ് ഞമ്മ കണ്ടസ്വപ്നം ഏങ്കിൽ അത് സ്വപ്നമായി തന്നെ നിലനിൽക്കും അന്റെയൊന്നും വാപ്പാമാരെ […]

Continue Reading

ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു എന്നും ഇതിനായി ചുവടെ കൊടുത്ത ലിങ്കില്‍ രജിസ്ടര്‍ ചെയ്യണമെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. നിരവധി പേരാണ് ഇത് സത്യമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ 9049053770 യിലേക്ക് ഈ സന്ദേശം അയച്ചു നല്‍കുന്നത്. പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇതാണ്- ഫെയ്‌സ്ബുക്കിലും ഇതെ സന്ദേശം ചിലര്‍ പങ്കവെയ്ക്കുന്നുണ്ട്- Facebook […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കുന്ന ദൃശ്യങ്ങള്‍ ജെഎന്‍യുവില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഇടയ്ക്കിടെ വാർത്തകളിലും വിവാദങ്ങളിലും ഇടംപിടിക്കാറുണ്ട്. ജെഎൻയുവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  വീഡിയോയിൽ ഉയര്‍ന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി വിദ്യാർഥികളെ ശകാരിക്കുന്നതായി കാണാം. വിദ്യാർത്ഥികളും തിരിച്ച്  ഉച്ചത്തിൽ പ്രതികരിക്കുന്നുണ്ട്.  ഒടുവിൽ വിദ്യാര്‍ഥികളില്‍ ഒരാളെ  പിടികൂടി പോലീസുകാർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം.  ഇവിടെ ബഹളമുണ്ടാക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നതെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഡൽഹിയിലെ ജെഎൻയുവിൽ നടന്ന സംഘര്‍ഷമാണ് എന്ന് വാദിച്ച്   […]

Continue Reading

വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ.  സാമൂഹ്യ മാധ്യമങ്ങളിൽ  ഇതേ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. എസ്എഫ്ഐ അനുഭാവികൾ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം മാധ്യമപ്രവർത്തകരോട് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ ഉൾപ്പെടെ എസ്എഫ്ഐനേതാക്കളെ കുറിച്ച് ആരോപണങ്ങൾ തുറന്നുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് എന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മുകളിൽ ചില എസ്എഫ്ഐ നേതാക്കള്‍ അമിതമായി കടക്കുകയാണെന്നും അവർ ആരോപിക്കുന്നു.  കൊലപാതകത്തിൽ […]

Continue Reading

കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

വിവരണം ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡ‍ിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ഏതാണെന്ന് അറിയില്ല.  എന്നാൽ യൂണിഫോം കേന്ദ്രീയ വിദ്യാലയം പോലെയാണ്.  ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യുക.  അത് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ആകട്ടെ.  കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അത് മാധ്യമങ്ങളിൽ തുറന്നുകാട്ടണം, അങ്ങനെ മറ്റ് വിദ്യാർത്ഥികൾ ഇത്തരം റാഗിംഗ് ചെയ്യാൻ ധൈര്യപ്പെടില്ല.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മാഹിന്‍ […]

Continue Reading

FACT CHECK – കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി […]

Continue Reading

FACT CHECK – എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി പിടികൂടി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി എന്ന തരത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ വനിത ഉദ്യോഗസ്ഥര്‍ ജീപ്പില്‍ ഇരുത്തിയിരിക്കുന്നതും കഞ്ചാവ് ഒരു വാഹനത്തിന് മുകളില്‍ വെച്ചിരിക്കുന്നതുമായ ചില ചിത്രങ്ങള്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്ന. എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ 4 പെണ്‍കുട്ടികളെ 5 കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നിന്നും എക്‌സൈസ് പിടികൂടി..എന്ന തലക്കെട്ട് നല്‍കി ലേഖ അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 115ല്‍ […]

Continue Reading

ബംഗ്ലാദേശിലെ പഴയ ചിത്രം ‘RSS തീവ്രവാദികള്‍’ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നു…

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കയ്യില്‍ ആയുധങ്ങള്‍ എടുത്ത് കലാപം സൃഷ്ടിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ ചില ചെറുപ്പക്കാര്‍ വാളും കോടാലിയുമായി റോഡിലൂടെ നടന്നു പോകുന്നതായി കാണാം. ഈ ചിത്രത്തില്‍ കാണുന്നവര്‍ “RSS തിവ്രവാദികളാണ്” എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബംഗ്ലാദേശിലെ പഴയ ചിത്രമാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രം വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും […]

Continue Reading

ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതിന് നന്ദി സൂചകമായി യുഎസ് വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു എന്ന വാദം തെറ്റാണ്…

വിവരണം  കോവിഡ് ഭീതിയുടെ നിഴലിലൂടെ  ലോകം ഇപ്പോഴും കടന്നു പോവുകയാണ്  മിക്കവാറും രാജ്യങ്ങളിൽ നിയന്ത്രണ വിധേയമായിട്ടുണ്ട് എന്നുമാത്രം. കോവിഡ് വാർത്തകളും അതോടൊപ്പം ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.  അങ്ങനെ പ്രചരിക്കുന്ന ഒരു വാർത്തയാണ് താഴെ കൊടുത്തിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിനായി അമേരിക്കയ്ക്ക് ഹൈഡ്രോ ക്ളോറോക്വിന്‍  കൈമാറിയത്തിനു നന്ദി സൂചകമായി  നമ്മുടെ ദേശീയഗാനം അമേരിക്കക്കാർ ആലപിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോയാണ്  സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ കൊടുക്കുന്നു. […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോയില്‍ ഡല്‍ഹി പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയാണോ…?

വിവരണം  കഴിഞ്ഞ ആഴ്ച്ച പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പല വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു വീഡിയോ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രൂര മര്‍ദനത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. […]

Continue Reading

കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?

വിവരണം  Kondotty Abu – കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “അങ്ങനെ അതും ശരിയായി” എന്ന അടിക്കുറിപ്പോടെ 2019 ഡിസംബർ 22  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂറുകൾ കൊണ്ട് 3600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ്  .നിർത്തലാക്കി. ചരിത്രം വഴി മാറും ചിലർ ഭരിക്കുമ്പോൾ… വാൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇപ്രകാരമാണ്: കൺസഷൻ […]

Continue Reading

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയക്കെടുതിയിൽ പാഠ പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് പറഞ്ഞോ..?

വിവരണം  ശ്രീജിത്ത് പന്തളം‎ ‎ എന്ന പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 14 ന്   പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും   ജനറൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രന്‍റേയും ചിത്രങ്ങളും ഒപ്പം കേരളത്തിൽ പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് യോഗി സർക്കാർ യുപിയിലെ പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം […]

Continue Reading

പോണ്ടിച്ചേരി യൂണിവേ‌ഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ?

#പോണ്ടിച്ചേരി_വീണ്ടും_കാവി_അണിഞ്ഞു ചരിത്രം തിരുത്തി എഴുതിയ  സംഘ മിത്രങ്ങൾക്ക് ഒരായിരം കാവിപ്പൂക്കൾ..?? എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്നതാണ് ഈ ചിത്രം ജൂലൈ 24ന് SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയാണ് പോസ്റ്റ്  ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 442 ലൈക്കുകളും 10 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ? ചിത്രത്തിലുള്ള പോണ്ടിച്ചേരി […]

Continue Reading