‘അനില്‍ അക്കര എംഎല്‍എ സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ പറഞ്ഞു’വെന്ന പ്രചരണം തെറ്റാണ്…

വിവരണം കേരളത്തില്‍ രണ്ടു മാസം മുമ്പ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ് മെന്‍റ്  സംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.  ഇക്കഴിഞ്ഞ ദിവസം മുതല്‍ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര യുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ആരോപണം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെയാണ്:  […]

Continue Reading

മന്ത്രി കെ.ടി.ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം ജലീൽ ഒന്നര മണിക്കൂർ സ്വപ്നയെ 26-06-2020 ൽ രാത്രി 10 മണിക്ക് ശേഷം വിളിച്ച് കൺസ്യൂമർ ഫെഡിനുള്ള ഫുഡ് കിറ്റ് ഏർപ്പാടാക്കി. ഇതേ കാര്യത്തിന് ഇത്തരം ദീർഘമായ 8 കോളുകൾ വേറെയുമുണ്ട്. 195 മിനുട്ട് ആണ് ഒരു ദിവസം സംസാരിച്ചത് അപ്പോൾ മൂന്നേകാൽ മണിക്കൂർ സംസാരിച്ചു 10 മണിക്ക് ശേഷം. മോദിജിയും ഗൂഗിൾ CEO സുന്ദർ പിച്ചെയും 20 മിനിട്ട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച് 75000 കോടി രൂപയുടെ നിക്ഷേപം ഏർപ്പാടാക്കി. എന്ന തലക്കെട്ട് […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചോ?

വിവരണം സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി.. സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്ടമായി.. -മന്ത്രി തോമസ് ഐസക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ മന്ത്രി തോമസ് ഐസക് പ്രസ്താവന നടത്തിയെന്ന പേരിലാണ് പ്രചരണം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 535ല്‍ അധികം റിയാക്ഷനുകളും 1,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി തോമസ് ഐസക് സര്‍ക്കാരിനെതിരെ […]

Continue Reading

ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുന്നു

വിവരണം തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്‍റെ കോള്‍ ലിസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മന്ത്രിമാർ അടക്കം നിരവധി പേരുടെ നമ്പറുകൾ കോള്‍ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  ഇതിനിടെ മന്ത്രി കെ‌ടി ജലീലും    സ്വപ്നയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ ലിസ്റ്റ് എന്ന് അവകാശപ്പെട്ട് സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടു.  archived link FB post മന്ത്രി […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന നടത്തിയത് ബിഎംഎസ് നേതാവിന്‍റെ വീട്ടിലാണോ?

വിവരണം സ്വര്‍ണ്ണക്കടത്ത് ബിഎംഎസ് നേതാവിന്‍റെ വീട്ടില്‍ റെയ്‌ഡ് എന്ന പേരില്‍ ന്യൂസ് 18 കേരള വാര്‍ത്ത ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എയര്‍പ്പോര്‍ട്ട് കസ്റ്റംസ് ക്ലിയറന്‍സ് യൂണിയന്‍ (എസിസിയു) ബിജെപിയുടെ ബിഎംഎസ് യൂണിയന്‍ നേതാവായ ഹരിരാജിന്‍റെ വീട്ടിലാണ് റെയ്‌ഡ്. ഇയാളുടെ കാറിലാണ് സ്വപ്ന രക്ഷപെട്ടതെന്ന് പോലീസ് കണക്കാക്കുന്നത്. എന്ന പേരിലാണ് റെഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 228ല്‍ അധികം […]

Continue Reading

ന്യൂസ് 18 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

വിവരണം  സാമൂഹിക മാധ്യമങ്ങളിലൂടെ  വാർത്തകൾ വിശ്വാസ്യതയുടെ പ്രചരിപ്പിക്കാനായി ചാനൽ സ്ക്രീൻഷോട്ടുകളും പത്ര വാർത്തകളുടെ കട്ടിങ്ങുകളും ഉപയോഗിക്കുക പതിവാണ്. എന്നാൽ ഇത്തരത്തിൽ വ്യാജ പ്രചാരങ്ങളും നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൃത്രിമമായി തയ്യാറാക്കിയ ചാനൽ സ്ക്രീൻഷോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിച്ച ചില സ്ക്രീൻഷോട്ടുകളെ പറ്റി ഞങ്ങൾ അന്വേഷണം നടത്തുകയും വ്യാജ പ്രചാരണമാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  കേരളത്തിൽ അടുത്തിടെ വിവാദമായ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ചില വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പെട്ട ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. […]

Continue Reading

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന പ്രചരണത്തിന് എഡിറ്റുചെയ്ത ചിത്രം ഉപയോഗിക്കുന്നു

വിവരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു. വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  വിവാഹ വേളയിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്ത് കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ്  വിവാഹത്തിൽ പങ്കെടുത്തു എന്നമട്ടിൽ ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നൽകുന്നു.  archived link FB post […]

Continue Reading

സ്വപ്ന സുരേഷിനെ പിടികൂടിയത് പിണറായി വിജയന്‍റെ മകളുടെ ഫ്ലാറ്റിൽ നിന്നാണെന്ന വാര്‍ത്തയുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

വിവരണം  കേരളത്തില്‍  ഇക്കഴിഞ്ഞ ദിവസം വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി  സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും  ശനിയാഴ്ച സന്ധ്യയോടെ  പോലീസ് പിടികൂടി.  ഒന്നാം പ്രതി സരിത്ത് നേരത്തെ പോലീസിന് പോലീസ് വലയിലായിരുന്നു.  നാലാം പ്രതിയായ സന്ദീപ് നായരെയും ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു.   മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ മാത്രമാണ് ഇനി കണ്ടു കിട്ടാനുള്ളത്.  സ്വപ്ന സുരേഷിനെ ബാംഗ്ലൂർ കോറമംഗല എന്ന സ്ഥലത്തുള്ള  ഒരു അപ്പാർട്ട്മെന്‍റ് ഹോട്ടലിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇതേതുടർന്ന് പല വാർത്തകളും  സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

സ്വപ്‌ന സുരേഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസും അതെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും മറ്റും പൊടിപൊടിക്കുകയാണ്. കേസിലെ മുഖ്യ കുറ്റാരോപിത സ്വപ്‌ന സുരേഷിനെ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രത്യാപോരപണങ്ങളും എല്ലാം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടയിലാണ് സ്വപ്‌നാ സുരേഷ് തന്‍റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു എന്ന പേരിലൊരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നെ കുടുക്കാന്‍ ശ്രമിച്ചാല്‍ പല മന്ത്രിമാരും കുടുങ്ങും. എനിക്കിതുമായി യാതൊരു ബന്ധവുമില്ല. എന്ന് സ്വപ്നാ സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ മരുമകള്‍ എന്ന പ്രചരണം വ്യാജം..

വിവരണം കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതി സ്വപ്‌നാ സുരേഷാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഒരു പ്രത്യാരോപണവും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ മുതല്‍ (ജൂലൈ 6) പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായി ആരോപിക്കപ്പെട്ടിരിക്കുന്ന സ്വപ്നാ സുരേഷ് കെപിസിസി ജനറല്‍ സെക്രട്ടറിയായ തമ്പാനൂര്‍ രവിയുടെ മരുമകളാണെന്നതാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇത്തരത്തിലൊരു പോസ്റ്റാണ് വീ […]

Continue Reading