തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം:   പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…

പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു. പ്രചരണം  തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള  […]

Continue Reading

തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത് ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു […]

Continue Reading

തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ  റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…

ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്.  FB post archived link ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് […]

Continue Reading

നടന്‍ സൂര്യയും ജ്യോതികയും ഇത്തവണ ആറ്റുകാല്‍ പൊങ്കാലയിട്ടു എന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്? അറിയാം..

വിവരണം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ആരാധാന ചടങ്ങുകളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. പതിനായിരങ്ങള്‍ മുന്‍പ് ചടങ്ങില്‍ പങ്കെടുക്കുയായിരുന്നു എങ്കിലും കോവിഡ് പഞ്ചാത്തലത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് നടന്നത്. 1500 പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഇളവ് വേണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. നിരവധി സിനിമ താരങ്ങളും വര്‍ഷങ്ങളായി മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കുന്നതായി മാധ്യമങ്ങളിലൂടെ എല്ലാവരും കാണുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) നടന്ന ഈ […]

Continue Reading

മാരക രാസവസ്‌തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ അതിമാരകമായ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപപ്പ് അസി. കമ്മീഷണര്‍ സി.എ.ജനാര്‍ദ്ദനന്‍ നിരോധനത്തിന് ഉത്തരവിട്ടു എന്നതാണ് പത്രവാര്‍ത്തയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ പത്രവാര്‍ത്ത വ്യാപകമായി ഷെയര്‍ […]

Continue Reading

FACT CHECK: വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പെട്രോള്‍ നികുതി കുറച്ചുവെന്ന് വ്യാജ പ്രചരണം…

ഇന്ധനവില എക്കാലത്തും വാര്‍ത്താ പ്രാധാന്യമുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍  നികുതി കുറച്ചാല്‍ ഇന്ധനവില കുറയുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രചരണം നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നികുതി കുറച്ച് പെട്രോള്‍ വിലവര്‍ദ്ധന നേരിടുന്നു എന്ന മട്ടില്‍  വാര്‍ത്ത നല്‍കിയിട്ടുള്ള സണ്‍ ടിവി തമിഴ് ചാനല്‍ വാര്‍ത്തയുടെ ഒരു  സ്ക്രീന്‍ഷോട്ട് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ ഫോട്ടോ സഹിതമാണ് സ്ക്രീന്‍ഷോട്ട്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. തമിഴ് ഭാഷയിലെ വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണ് അര്‍ഥം വരുക: “പെട്രോൾ വിലയിൽ കുറവ് വരുന്നു! തമിഴ്നാട്ടിൽ പെട്രോൾ […]

Continue Reading

FACT CHECK: തമിഴ്നാട്ടിലെ ബിജെപി വനിതാ നേതാവിന്‍റെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

തമിഴ്നാട്ടിലെ ഒരു അധ്യാപികയെ പറ്റി ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിരുദം ലഭിക്കാനായി കുട്ടികളോട് വഴിവിട്ട രീതിയിലുള്ള ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്.    പ്രചരണം  അധ്യാപിക  ബിരുദം ലഭിക്കാൻ  ഉദ്യോഗസ്ഥർക്ക് ലൈംഗിക  സേവനം നൽകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട കോളേജ് അധ്യാപിക അറസ്റ്റിൽ  എന്ന  വാചകങ്ങളാണ് പോസ്റ്റ് നൽകിയിട്ടുള്ളത്. ഒപ്പം പ്രസ്തുത അധ്യാപികയുടെ ചിത്രവുമുണ്ട്. അധ്യാപിക ബിജെപി പ്രവർത്തക  ആണെന്ന് തെളിയിക്കാൻ ബിജെപിയുടെ മഹിളാ പ്രവർത്തകരുടെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിൽ അധ്യാപികയെ വൃത്തത്തിൽ […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് അരുൺ പുളിമാത്ത് എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നന്മയുള്ള സഹോദരങ്ങൾക്ക്. #അഭിനന്ദനങ്ങൾ. ❤❤❤❤” എന്ന അടിക്കുറിപ്പുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പാർട്ടിയുടെ നേതാവ് സ്റ്റാലിന്‍റെ ചിത്രവും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ ..അഭിനന്ദനങ്ങൾ..” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post കേരളം 2019 ൽ നേരിട്ട പ്രളയത്തിന് […]

Continue Reading