നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇരിങ്ങാലക്കുടയിൽ നഗ്ന ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച സിപിഎം മുൻ  ബ്രാഞ്ച് സെക്രട്ടറിയായ പിതാവിനെയും മകനേയും സ്ത്രീകൾ വളഞ്ഞിട്ട് പഞ്ഞിക്കിടുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന തലക്കെട്ട് നല്‍കി ഒരാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടം ചേര്‍ന്ന് വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. കണ്ണൂര്‍ സാഹിബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മൃഗസ്നേഹിയും മൃഗസംരക്ഷണ കൂട്ടായിമയുടെ ഭാരവാഹിയുമായ വി.കെ.വെങ്കിടാചലവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5 വയസുകാരനെ പ്രകൃതിവരുദ്ധ പീഡനത്തിന് ഇരയാക്കിയ തൃശൂര്‍ സ്വദേശി വെങ്കിടചലത്തെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. എന്ന് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. വാട്‌സാപ്പിലാണ് കൂടുതലായി സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതെ പോസ്റ്റ് രാഹുല്‍ വി.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

FACT CHECK – പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..

വിവരണം ടിക്ക് ടോക്ക് യുവതാരം അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന വിഗ്‌നേഷിനെ കഴിഞ്ഞ ദിവസം പീഢന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനിടയില്‍ പിടിയിലായത് അമ്പിളി എന്ന വിഗ്‌നേഷ് അല്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വ്യാര്‍ത്തയാണെന്നും ചൂണ്ടിക്കാണിച്ച് ഇയാള്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ ഇത് മറ്റൊരു യുവാവാണെന്ന് തെളിഞ്ഞെന്നും ആരോപിച്ച് ഒരു പോസ്റ്റ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK – പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്തെന്ന് വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം EXCLUSIVE. ഇരട്ട ചങ്കന്‍റെ മുഖത്ത് ഒരു കമ്മ്യൂണിസ്റ്റ്‌ പോരാളി കൈപ്പത്തി ചിഹ്നം പതിച്ചു വിഷയം സിപിഎം ബിജെപി സഖ്യം എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ജോര്‍ജ് എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 113ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പിണറായി വിജയന് നേരെ കമ്മ്യൂണിസ്റ്റുകാരന്‍ കയ്യേറ്റം നടത്തിയോ? മുഖ്യമന്ത്രിയെ […]

Continue Reading

FACT CHECK – കൊല്ലപ്പെട്ട സിപിഎം നേതാവിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്..

വിവരണം സഖാവ് സനൂപിന് സ്വന്തമായി 5 സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത് ആരോരുമില്ലാത്ത വേലായുധേട്ടനാണ്……. വേലായുധേട്ടന്റെ മരണശേഷം പാർട്ടിയ്ക്ക്…..  അവന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് നോമിനി അടുത്ത വീട്ടിലെ ഫാത്തിമ താത്തയുടെ മകൾ ലിയ……. ഒരു ഇൻഷുറൻസ് ഉണ്ട് നോമിനി തൊട്ടടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വയ്യാത്ത ഒരു മകനായ ശ്യാമിനും…….. ധീരനേ, നിന്നെക്കുറിച്ചു അറിയുന്തോറും നെഞ്ച് പിടയുന്നു. കമ്മ്യൂണിസ്റ്റ്‌………. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം തൃശൂരില്‍ കൊല്ലപ്പെട്ട യുവ സിപിഎം […]

Continue Reading

തൃശൂര്‍ പൂങ്കുന്നത്ത് തെരുവില്‍ കഴിയുന്ന യാചകന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാട്‌സാപ്പ് സന്ദേശം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും സമൂഹത്തില്‍ ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാവുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്നത് 2 ഓഡിയോ സന്ദേശങ്ങളാണ്. ഒരു വ്യക്തി മറ്റൊരാളോട് ഓഡിയോ വഴി കോവിഡ് സമൂഹവ്യാപനത്തെ കുറിച്ച് പറയുന്നതാണ് സന്ദേശം. അതായത് തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ തെരുവില്‍ കഴിയുന്നയാളിന് (റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ജീവിക്കുന്ന യാചകന്) കോവിഡ് […]

Continue Reading

തൃശൂരിലെ അവ്യക്ത രൂപത്തിന്‍റെ പേരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ ഫെസ്ബുക്കില്‍ വ്യാജ പ്രചരണം…

ലോക്ക് ഡൌണ്‍ കാലത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളികളുടെ പേരില്‍ വ്യാജ പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്ഈയിടെയായി ഞങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കെതിരെയായ രണ്ട് പോസ്റ്റുകല്‍ പരിശോധിച്ചിരുന്നു. ഈ രണ്ട് പോസ്റ്റുകളും വ്യാജമാന്നെന്ന്‍  അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട്‌ വായിക്കാം. പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം… ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പോലെയുള്ള ഒരു പോസ്റ്റ്‌ ആണ് ഏപ്രില്‍ 10 […]

Continue Reading

സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

വിവരണം  ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  […]

Continue Reading

കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

വിരവണം കേരളവര്‍മ്മ കോളേജിലെ അതിക്രൂര ആക്രമത്തിന് പിന്നാലെ എസ്എഫ്‌ഐ ഭീഷണി തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അക്രമത്തിന് പിന്നാലെ ഭീഷണിയുമായി എസ്എഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ കോളേജിന്റെ പടി ചവിട്ടില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാല്‍ നടത്തിയതിനാണ് കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ ഭീഷണി. #mathrubhuminews മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

വൈറല്‍ ട്രോളുകളിലെ ആ ഓട്ടക്കാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഗോപിനാഥ് കൊടുങ്ങല്ലൂര്‍ തന്നെയാണോ?

വിവരണം ഇനിയില്ല ഈ ഓട്ടക്കാരൻ ഇന്ന് ട്രൗസർ ഊരിRSS നോട് വിട പറഞ്ഞു. ഇനി ആ ബൈക്കെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എന്ന പേരില്‍ മുടി വളര്‍ത്തിയ ഒരു യുവാവ് ഓടുന്ന ചിത്രവും അയാളോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ചേര്‍ത്ത് ഒരു പോസ്റ്റ് കഴിഞ്ഞ ദവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജാഫര്‍ കാലിക്കട്ട് എന്ന വ്യക്തി DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 187ലൈക്കുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ […]

Continue Reading