കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ സന്ദേശം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ എല്ലാ വിധ ക്യാന്‍സര്‍ രോഗമുള്ളവര്‍ക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡ‍ിയേഷനും നല്‍കുന്നു. പത്മശ്രീ ഡോ.പി.കെ.വാര്യര്‍ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു. ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ് 0483 2806639 കിഡ്നി മാറ്റിവെച്ച ആളുകള്‍ കഴിക്കുന്ന Azoran 50mg, Tafka .05mg ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ […]

Continue Reading

‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…

കേന്ദ്ര സർക്കാർ ഒരു വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം പോസ്റ്റിൽ ടെക്സ്റ്റ് രൂപത്തിൽ നൽകിയിരിക്കുന്ന എന്ന സന്ദേശം ഇങ്ങനെ:  “നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്.  അതിൽ ഹൃദ്യം എന്ന ഒരു പദ്ധതിയുണ്ട്.  ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും സർജറി ഉൾപ്പെടെയുള്ള ചികിത്സ എത്ര തുക ആയാലും […]

Continue Reading

കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര-ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.. കഞ്ഞിക്ക് വകയില്ലാത്ത സഖാവാണ് കൊടുക്കണം.. കൊടുക്കുന്നവന് ഉളുപ്പില്ലെങ്കിലും വാങ്ങുന്നവന് വേണ്ടേ.. എന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈജു അരീപ്പറമ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ചാണകവും ഗോമൂത്രവും ചേര്‍ന്ന പഞ്ചഗവ്യഘൃതം വിപണിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണോ? വസ്‌തുത അറിയാം..

വിവരണം ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കും ഗോമൂത്രവും ചാണകവും.. പുതിയ മരുന്നുമായി പിണറായി സര്‍ക്കാര്‍..എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ വെബ്‌സൈറ്റിലെ പഞ്ചഗവ്യ ഘൃതം എന്ന മരുന്നിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാവിപ്പട എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് കമന്‍റും ചെയ്തിരിക്കുന്നത്. Instagram Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി പുറത്തിറക്കിയ ആയുര്‍വേദ മരുന്നാണോ പഞ്ചഗവ്യ ഘൃതം? ഔഷധിയാണോ […]

Continue Reading

FACT CHECK: കുമ്മനം രാജശേഖരന്‍ കോവിഡ് ബാധിതനായി ചികിത്സയിലാണെന്ന് വ്യാജ പ്രചരണം…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മുന്‍ മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് കോവിഡ് ബാധിച്ചു എന്നാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്കിയിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മുമ്പ് കരള്‍ സംബന്ധമായ രോഗമുള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.” archived link FB post ഏതോ […]

Continue Reading

മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് കെ എം ഷാജി എംഎല്‍എക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

വിവരണം  കെ എം ഷാജി എം എല്‍ എ യെ ഇ ഡി ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. അതിനു ശേഷം  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങി. മനോരമ ഓണ്‍ ലൈനിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജിയുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: “ഒരു മാസമായ് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഈ മാസം അവസാനവാരം താന്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോയേക്കും : കെഎം […]

Continue Reading

ആയുഷ്മാൻ ഭാരത് പദ്ധതി ആനുകൂല്യത്തിനായി പണം അടയ്ക്കണം എന്ന അറിയിപ്പ് തെറ്റാണ്…

വിവരണം  കേന്ദ്ര സർക്കാർ ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയെ പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. പദ്ധതി ആനുകൂല്യങ്ങൾ  എങ്ങനെയാണ് ലഭിക്കുക,  എവിടെയാണ് അപേക്ഷ നൽകേണ്ടത് എന്നിങ്ങനെ നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ വാർത്താ മാധ്യങ്ങളിലുമെല്ലാം പദ്ധതിയെപ്പറ്റി നിരവധി വാർത്തകളും അറിയിപ്പുകളും നമ്മുടെ മുന്നിലെത്താറുണ്ട്. പദ്ധതിയെ പറ്റി അത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു. പോസ്റ്റിന്റെ മുഴുവൻ […]

Continue Reading

ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…

വിവരണം ആതുര സേവന രംഗത്ത് പ്രാഗൽഭ്യവും രോഗികളോട് കാരുണ്യവും കാണിക്കുന്ന ഡോക്ടർമാർ എന്നും വാർത്തകളിൽ വരാറുണ്ട്.  നിർധനരായ രോഗികളോട് കാരുണ്യം കാട്ടിയിയുള്ള നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്.  മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപകനായ ഡോക്ടർ മനോജ് കുമാറിനെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ആതുര സേവനം പൂർണമായും സേവനമായി കണ്ട, ഒരു രൂപ പോലും വാങ്ങാതെ രോഗികളെ ചികിത്സിച്ചു ആളാണദ്ദേഹം. പൂനെയിലെ ഡോക്ടർ അഭിജിത്ത് സോനാവാനെ തെരുവിൽ കിടക്കുന്ന അഗതികളായ രോഗികൾക്ക് സാന്ത്വനം പകർന്ന ഡോക്ടറാണ്.  […]

Continue Reading

അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്….

വിവരണം  കേരളത്തിൽ കോവിഡ് ഭീതി ഒരു പരിധിവരെ ഒഴിഞ്ഞു മാറിയെങ്കിലും ലോക രാജ്യങ്ങൾ ഇപ്പോഴും രോഗ ഭീഷണി ഭീകരമായി തുടരുക തന്നെയാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതാണ്‌ രോഗം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്തതിന് കാരണം. ഇതിനിടയിൽ കോവിഡിന് അമേരിക്ക മരുന്ന് കണ്ടെത്തി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB Post നിരവധി മരുന്നുകൾക്ക് മുകളിൽ ഗവേഷണം നടത്തുന്നുണ്ടെന്നും ചിലത് പരീക്ഷണാർത്ഥം നൽകി നോക്കിയതിൽ അനുകൂലമായ ഫലം കാണിക്കുന്നു എന്നുമല്ലാതെ കോവിഡ് 19 ന് […]

Continue Reading

ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ്‌ ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത‍ കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ […]

Continue Reading

സഖാവ് പുഷ്പന്റെ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്…..

വിവരണം  സഖാവ് പുഷ്പൻ രാഷ്ട്രീയ ഭേദമന്യേ  കേരളത്തിലെ എല്ലാവർക്കും സുപരിചിതനാണ്.  യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1994 നവംബര്‍ 25ന് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു.  പാർട്ടി തന്നെയാണ് തന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നതെന്ന്  പല സമയത്ത് ഇതേപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി നൽകിയതായി മാധ്യമ വാർത്തകൾ […]

Continue Reading

പ്രധാനമന്ത്രിയുടെ ഈ ചികിത്സാ പദ്ധതി ആർസിസിയിൽ ലഭ്യമാണോ..?

വിവരണം  Niranam Kazchakal  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 23 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇതേ പോസ്റ്റ് വിവിധ ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ നിന്നും പേജുകളിൽ നിന്നും ഇപ്പോഴും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരുപാട് പേർക്ക് പ്രയോജനം നൽകുന്ന വിലപ്പെട്ട ഒരു  അറിയിപ്പാണ്. “ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതി– 500/- രൂപയ്ക്ക് ആജീവനാന്ത കാന്‍സര്‍ സുരക്ഷ Cancer ന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ […]

Continue Reading

Fact Check: വെറും 10 രൂപ ഫീസ്‌ വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍!

വിവരണം Facebook Archived Link “ഈ ഡോക്ടറെ ഈശ്വരൻ അനുഗ്രഹക്കട്ടെ…” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 6 2019 മുതല്‍ Jameesha Jas എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 4200 ക്കാളധികം ഷെയറുകളാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “പാവപെട്ട രോഗികളെ വെറും 10 രൂപക്ക് ചികിത്സിക്കുന്ന രൂപിണി എന്ന സഹോദരി. ഇശ്വരന്‍ അനുഗ്രഹിക്കട്ടെ…” ഇനത്തെ കാലത്ത് ഡോക്ടര്‍ മാര്‍ക്ക് എതിരെ അമിത പണം വാങ്ങിട്ടും രോഗികളെ […]

Continue Reading

മരുന്നുകളും അവയുടെ ഉപയോഗവും അറിഞ്ഞിരുന്നാൽ സ്വയംചികിത്സ നടത്താമോ…?

വിവരണം SM MEDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 സെപ്റ്റംബർ 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് 16000 ഷെയറുകളും 1400 പ്രതികരണങ്ങളുമായി ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു.  21 തരം ഇംഗ്ലീഷ് മരുന്നുകളും അവയുടെ ഉപയോഗങ്ങളും വിവരിക്കുന്ന ആരുടെയോ കൈപ്പടയിലെഴുതിയ .ഒരു കടലാസാണ് ചിത്രത്തിലുള്ളത്. “അത്യാവശ്യ മരുന്നുകളും അവയുടെ ഉപയോഗവും… ഷെയർ ചെയ്യുക” എന്നൊരു അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്. മോഡേൺ മെഡിസിൻ ശാസ്ത്രീയമായ ഒരു ചികിത്സാ രീതിയാണ്. ആധുനിക കാലത്ത് ഏറ്റവും ഫലപ്രദമായി രോഗശമനം വരുത്തുന്നതിൽ […]

Continue Reading