തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…

അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ റഷ്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോ പഴയതുമാണ്. എന്താണ് വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. ഈ വീഡിയോ റഷ്യയിലെ ഒരു മന്ത്രിയെ അഴിമതി ആരോപണം മൂലം മര്‍ദിക്കുന്ന ജനങ്ങളുടെതാണ് എന്ന് […]

Continue Reading

ഒരെ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് സിഎന്‍എന്‍ രണ്ട് വ്യാജ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം ഇപ്പോഴും അതി രൂക്ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. യുക്രെയിനെതിരെയുള്ള അക്രമങ്ങള്‍ റഷ്യ കടുപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് യുക്രെയിന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളെ സംബന്ധമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യ അമേരിക്കന്‍ പൗരന്‍.. ഇദ്ദേഹം മുന്‍പ് താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനലും കൊല്ലപ്പെട്ടിരുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് സിഎന്‍എന്‍ അഫ്ഗാനിസ്ഥാന്‍, സിഎന്‍എന്‍ യുക്രെയിന്‍ എന്ന പേരിലെ ട്വിറ്റര്‍ ഹാന്‍‍ഡിലില്‍ പങ്കുവെച്ച വാര്‍ത്ത എന്ന പേരില്‍ സ്ക്രീന്‍ഷോട്ട് […]

Continue Reading

പാക് അസ്സംബ്ലിയില്‍ മോദി-മോദി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന വ്യാജപ്രചരണം സാമുഹ മാധ്യമങ്ങളില്‍ വിണ്ടും സജീവം…

‘യുക്രെയ്നിലെ പാകിസ്താനി വിദ്യാർത്ഥികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഘടിപ്പിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത വന്നപ്പോൾ പാകിസ്താൻ പാർലമെന്റിൽ ബഹളം’ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പാക്‌ അസ്സെംബ്ലിയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതാണ് കൂടാതെ ഇതിന് മുമ്പും ഇതേ  വീഡിയോ വെച്ച് തെറ്റായ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാക്‌ വിദേശകാര്യ […]

Continue Reading

സിഖുകാര്‍ യുക്രെയ്നിൽ  ‘ലങ്കർ’ വഴി ഭക്ഷണ വിതരണം നടത്തുന്നു എന്ന്  പ്രചരിപ്പിക്കുന്നത് കാനഡയിൽ നിന്നുള്ള പഴയ ചിത്രം ഉപയോഗിച്ചാണ്…

ഒന്നു-രണ്ടു സ്ഥലങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ ആയെങ്കിലും റഷ്യൻ, ഉക്രേനിയൻ യുദ്ധം തുടരുകയാണ്.  യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. പലതും നിലവിലെ യുദ്ധമേഖലയില്‍ നിന്നുള്ളതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.  പ്രചരണം  യുക്രെയ്നില്‍ ലംഗറിൽ ഭക്ഷണം വിളമ്പുന്ന സിഖുകാരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്നില്‍  ഒരു ‘ലംഗർ’ നടത്തുന്ന സിഖുകാർ യുദ്ധത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്ക് ഭക്ഷണം നല്‍കുകയാണ് എന്നാണ്  അവകാശപ്പെടുന്നത്. ചിത്രത്തിന് ഒപ്പമുള്ള […]

Continue Reading

Russia-Ukraine War | എയര്‍ ഇന്ത്യ വിമാനം യുക്രെയ്നിന്‍റ അടച്ചിരിക്കുന്ന വ്യോമാതിര്‍ത്തിയിലൂടെ പറന്നു എന്ന പ്രചരണം വ്യാജം… 

റഷ്യന്‍ വ്യോമാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ അവരുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പക്ഷെ എയര്‍ ഇന്ത്യക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിമാനങ്ങളുടെ ഒരു വീഡിയോ കാണാം. ഈ വീഡിയോ Plane Finder എന്ന […]

Continue Reading

യുക്രയിന്‍ വധിച്ച റഷ്യന്‍ സൈനികര്‍ എന്ന പേരില്‍ യുക്രയിന്‍ ടിവി ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം അതി ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം യുക്രെയിനിന്‍റെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. സോവിയറ്റ് യൂണിയന്‍ കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും അതിന്‍റെ നയതന്ത്ര വിഷയങ്ങളില്‍ പുലര്‍ത്തുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ചേരിചേര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴും വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. […]

Continue Reading

ക്ഷാമത്തിന്‍റെ ഇരകളായി പട്ടിണിക്കോലങ്ങളായ ഈ മനുഷ്യരുടെ ചിത്രം യുക്രെയ്നിലെതല്ല, 1877 കാലഘട്ടത്തില്‍ ചെന്നൈയില്‍ നിന്നുള്ളതാണ്…

യുക്രെയ്ന്‍-റഷ്യ സംഘർഷത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും ചരിത്രങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  യുക്രൈനിലെ വന്ന കൊടും ക്ഷാമത്തിന്‍റെ ചിത്രം എന്ന  വിവരണത്തോടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  ഭക്ഷണം ഇല്ലായ്മ മൂലം എല്ലും തൊലിയും മാത്രമായി മാറിയ  മനുഷ്യജീവികളുടെ  ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പ്രരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ദാസ് ക്യാപിറ്റലിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്റ്റാലിൻ നടപ്പിലാക്കി Man-Made Create ചെയ്യപ്പെട്ട Ukraine Famine. 35 […]

Continue Reading

യുക്രെയ്നില്‍ BJPയെ പിന്തുണച്ച് ഇന്ത്യക്കാര്‍ റാലി നടത്തിയോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

യുക്രെയ്നില്‍ ഇന്ത്യക്കാര്‍ BJPയുടെ കോടി പിടിച്ച് മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ യുക്രേയ്നിലെതല്ല കുടാതെ ഇപ്പോഴത്തെയുമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ ബിജെപിയുടെ പതാക കൈയില്‍ പിടിച്ച് ഫോട്ടോ എടുക്കുന്ന ഒരു സംഘംത്തെ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

യുക്രെയ്ന്‍ പ്രസിഡന്‍റ്  യുദ്ധമുഖത്ത് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പഴയതാണ്… നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

ഉക്രെയ്ൻ പരമാധികാരവും സ്വയംഭരണവും സംരക്ഷിക്കാൻ റഷ്യൻ സൈനികരോട് പൊരുതുമ്പോൾ, യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട്  ചിത്രങ്ങളും വീഡിയോകളും  സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉക്രെയ്‌നിലെ യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന  വീഡിയോകളിലും ഫോട്ടോകളിലും ഞങ്ങള്‍ അന്വേഷണം നടത്തി തെറ്റായ അവകാശവാദങ്ങളാണ് പലതുമെന്ന് കണ്ടെത്തിയിരുന്നു. യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ ചിത്രങ്ങള്‍ യുദ്ധവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  സൈനികരോടൊപ്പം സൈനിക യൂണിഫോമിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പ്രസിഡന്‍റ്  യുദ്ധമുന്നണിയിൽ സൈന്യത്തോടൊപ്പം നില്‍ക്കുന്നുവെന്ന വാര്‍ത്ത നല്കിയ മനോരമ ന്യൂസ് […]

Continue Reading

“ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു” എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ഇരു സൈന്യവും നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോകം ഭീതിയോടെയാണ് യുദ്ധത്തെ നോക്കിക്കാണുന്നത്. മലയാളികളായ നിരവധി വിദ്യാര്‍ത്ഥികളും യുക്രെയിനിലെ യുദ്ധ മേഖലകളില്‍ കുടുങ്ങി കിടക്കുകയാണ്. മലയാളത്തിലെ എല്ലാ വാര്‍ത്ത ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മനോരമ ന്യൂസിലെ വാര്‍ത്ത അവതാരകന്‍ യുദ്ധം ലോകം ആഗ്രഹിച്ചതാണെന്ന് പറഞ്ഞു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവാലി സഖാക്കള്‍ എന്ന പേജില്‍ […]

Continue Reading

Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിച്ചത് പഴയ വീഡിയോയും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളും…

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ പല ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.  ഇതില്‍ പലതും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങള്‍ അല്ലെങ്കില്‍ പഴയ വീഡിയോകളാണെന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. ഇത്തരത്തില്‍ രണ്ട് വീഡിയോ മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ രണ്ട് വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മീഡിയ വണ്‍ കാണിക്കുന്ന ചില ദൃശ്യങ്ങള്‍ കാണാം. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്‍റെ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് […]

Continue Reading

Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

യുക്രൈൻ-റഷ്യ സംഘർഷം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ റഷ്യയെ അനുകൂലിച്ചു കൊണ്ടും  യുക്രൈനെ അനുകൂലിച്ച് കൊണ്ടും പലരും നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.  എന്നാൽ എല്ലാവരും യുദ്ധത്തെ അതിശക്തമായി അപലപിക്കുക തന്നെയാണ്. ഇതിനായി പലരും യുദ്ധ മുഖത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  യുദ്ധമുഖത്ത് നിന്നുള്ള അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.  തോക്കുമായിരുന്നു നിൽക്കുന്ന സൈനികനും അയാളെ ഭയന്ന് ഒരു മൂലയിൽ ഒളിച്ചു നിൽക്കുന്ന ഒരു പിഞ്ചു ബാലനുമാണ് ചിത്രത്തിലുള്ളത്.  ഈ ചിത്രം യുക്രൈൻ-റഷ്യ […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ…

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന മട്ടില്‍ മലയാള മാധ്യമങ്ങള്‍ വിമാനങ്ങള്‍ ഒരു നഗരത്തിന്‍റെ മുകളിലുടെ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി ഈ ദൃശ്യങ്ങള്‍ക്ക്  യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം 24 ന്യൂസ്‌, മീഡിയ വണ്‍, സുപ്രഭാതം അടക്കം പല മാധ്യമങ്ങള്‍ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു, സാമുഹ […]

Continue Reading

യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

Russia-Ukraine Conflict | ‘യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോയാണ്…

യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ മാധ്യമങ്ങളിലും സാമുഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോയ്ക്ക് ഇപ്പോഴത്തെ റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി യാതൊരു ബന്ധമില്ല. വീഡിയോ പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാരച്യൂട്ടിൽ ആകാശത്തില്‍ നിന്ന് ഇറങ്ങുന്ന സൈനികരെ നമുക്ക് കാണാം. ജനം ടി.വിയാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വീഡിയോയുടെ അടികുറിപ്പില്‍ […]

Continue Reading

Russia-Ukraine War: സൈനികനെ ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കുരിശിലേറ്റുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…

റഷ്യ ഉക്രയിൻ യുദ്ധം ആസന്നമായതോടെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ എന്ന മട്ടിൽ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം  പട്ടാളക്കാർ എന്ന് തോന്നിക്കുന്ന ഏതാനും പേർ ചേർന്ന് മറ്റൊരു പട്ടാളക്കാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കുരിശിലേറ്റി ചുവട്ടിൽ തീ കൊളുത്തി ജീവനോടെ അയാളെ കൊലപ്പെടുത്തുന്ന അതിക്രൂര ദൃശ്യങ്ങളുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. Video of crucifixion alive ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ റഷ്യക്കും ഉക്രയിനും ഇടയിൽ […]

Continue Reading

FACT CHECK: സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ് എന്ന്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്ക ഉക്രെയിന് അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ മോഡുലാര്‍ മെഡിക്കല്‍ ടെന്‍റിന്‍റെതാണ്…

പ്രചരണം  കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിവസേന വര്‍ദ്ധിക്കുന്ന സ്ഥിതി തുടരുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സമുദായങ്ങളുടെയും പോഷക സംഘടനകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പലയിടത്തും സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ക്യാമ്പ് എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പട്ടാളക്കാര്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ടെന്റുകളുടെ പോലുള്ള ചിത്രവും ഒപ്പം “സ്വയംസേവകരും സേവാഭാരതിയും ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ്. ഇതൊന്നും കേരളത്തിലെ […]

Continue Reading