FACT CHECK: വെനസ്വേലയില്‍ ക്രിമിനല്‍, ഒരു സ്ത്രീയെ ബന്ധിയാക്കിയ 1998 ലെ സംഭവം ഐ.എസ് തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

പ്രചരണം  കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ഡിജിപി ആയിരുന്ന ലോക്നാഥ് ബഹറ ഔദ്യോഗിക ചുമതലയില്‍ നിന്നും വിരമിച്ചിരുന്നു. കേരളത്തില്‍ ഐ എസ് തീവ്രവാദികള്‍ റിക്രൂട്ടിംഗ് നടത്തുന്നുണ്ട് എന്ന് വിരമിക്കുന്ന വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഒരു സ്ത്രീയെ തോക്കിന്‍മുനയില്‍ വച്ചു വിലപേശിയ ഐ എസ് തീവ്രവാദിയെ പോലീസിന്‍റെ ഷാര്‍പ്ഷൂട്ടര്‍ അതിവിദഗ്ധമായി വെടിവച്ചു കൊല്ലുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സ്ത്രീയെ ഐഎസ് തീവ്രവാദി  […]

Continue Reading

ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

വിവരണം  ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” […]

Continue Reading