അഹമ്മദാബാദ് ദേശീയ പാതയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാരൂഖ് ഖാനാണോ വീഡിയോയിലുള്ളത്? വസ്‌തുത അറിയാം..

വിവരണം ‘ഷാരൂഖ് ഖാനെ’ അപ്രതീക്ഷിതമായി അഹമ്മദാബാദ് ദേശീയ പാതയിൽ കാണാനിടയായ ആരാധകർ !!! എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ചിത്രമായ ജവാന്‍ മികച്ച പ്രേക്ഷക പ്രിതകരണത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്. ദേശീയ പാതയോരത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഷാരൂഖ് ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ഓടിയെത്തുന്ന ആരാധകര്‍ എന്ന തരത്തിലാണ് പ്രചരണം. അംചി മുംബൈ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ഈ റോഡിലെ വളവില്‍ പതിയിരിക്കുന്നത് വേഗപരിധി പിടികൂടാനുള്ള എംവിഡിയുടെ ക്യാമറയാണോ? വസ്‌തുത അറിയാം..

വിവരണം മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിപ്പിട്ടില്ലാ. ഗതാഗത നിയമ ലംഘനങ്ങള്‍ തടയുക എന്ന കര്‍ശന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ നിന്നുമുള്ള ഒരു റീല്‍ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് യാത്രികന്‍ ഓമശ്ശേരി എന്ന പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ റോഡിലെ വളവ് തിരിയുമ്പോള്‍ ആദ്യം കണ്ടത് എഐ ക്യാമറയും അതന്‍റെ ചുവടെയുള്ള 40 കീലോമീറ്റര്‍ വേഗ […]

Continue Reading

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading

കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ […]

Continue Reading

ഹരിയാനയില്‍ ജനവാസ മേഖലയില്‍ മുതല ഇറങ്ങിയപ്പോഴുള്ള വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മുതല നീന്തി പോകുകയും ഒരാള്‍ ഒരു ജനവാസ മേഖലയില്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയ ഹരിയാനയിലെ റോഡില്‍ ഭീമന്‍ മുതല എന്ന തലക്കെട്ട് നല്‍കിയാണ് രണ്ട് വീ‍ഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മീഡിയ വണ്‍ ചാനല്‍ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക്  നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രളയത്തില്‍ ഹരിയാനയില്‍ നിന്നുള്ള […]

Continue Reading

ടൈറ്റന്‍ അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ടവരുടെ അവസാന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഇതാണ് ആ അന്ത്യയാത്ര…കോടികൾ മുടക്കിയ.. മരണം വില കൊടുത്തു വാങ്ങിയ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ച യാത്രയിലെ അവസാന നിമിഷങ്ങൾ.. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കടലിന്‍റെ അടിത്തട്ടില്‍ തകരുകയും 5 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഓഷ്യന്‍ ഗേറ്റ് കമ്പനി നിര്‍മ്മിച്ച ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണപ്പെട്ടവരുടെ അവസാന വീഡിയോയാണിതെന്ന പേരില്‍ പ്രചരണം. സിദ്ദിഖ് പിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

മന്ത്രി ആര്‍.ബിന്ദു ഇംഗ്ലിഷല്‍ പറഞ്ഞ ആ വാചകം തെറ്റല്ലാ.. വിശദമായ റിപ്പോര്‍ട്ട് വായിക്കാം..

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. “Wherever I go I take my house in my head” എന്ന് മന്ത്രി ആര്‍.ബിന്ദു നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും തുടക്കം. ഇംഗ്ലിഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്ഡിയുമുള്ള ആര്‍.ബിന്ദു പ്രസംഗത്തില്‍ പറഞ്ഞ വാചകങ്ങള്‍ തെറ്റാണെന്നും ഇതിന് അര്‍ത്ഥം വീട് താന്‍ തലയില്‍ […]

Continue Reading

കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് […]

Continue Reading

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീ‍ഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം […]

Continue Reading

ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട് പോയ കെഎസ്ആര്‍ടിസി ബസ് മെയിന്‍ റോഡില്‍ റീവേഴ്‌സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന അപൂര്‍വ്വ കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക്  ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 340ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട്ട് പോയ കെഎസ്ആര്‍ടിസി റിവേഴ്സ് […]

Continue Reading

ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് ചോദ്യം ചെയ്തതിനാണോ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ യുവ ഗുസ്തി താരത്തെ മര്‍ദ്ദിച്ചത്? വൈറല്‍ വീഡിയോയുടെ വസ്‌തുത അറിയാം..

വിവരണം ബിജെപി എംപി യും Wrestling ഫെഡറേഷന്റെ പ്രസിഡന്റും ആയ ബ്രിജ് ഭൂഷൺ ശരൺ ഒരു റസ്റ്റ്ലറുടെ മുഖത്ത് പരസ്യമായി അടിക്കുന്നു.ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിനു എതിരെ ഒരുപാട് സ്ത്രീ   Wrestlers പരാതിയുമായി വന്നിരുന്നു.അത് ചോദ്യം ചെയ്തതിനാണ് ഈ അടി. ഒളിമ്പ്യൻ വിനേഷ് ഫോഗെറ്റ്, ബജരെങ് പുനിയ ഉൾപ്പെടെ ഉള്ളവർ ഇയാൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പക്ഷേ രാജ്യത്തിന്റെ ആ അഭിമാനതാരങ്ങൾക്ക് ഒക്കെ എന്ത് വില…. ഇതാണ് നമ്മുടെ ഇന്ത്യ   എന്ന തലക്കെട്ട് നല്‍കി ഒരു […]

Continue Reading

പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ […]

Continue Reading

അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം മോബൈല്‍ ഗെയിമുകളോടുള്ള കുട്ടികളുടെ ആസക്തിയും ഇതെ തുടര്‍ന്നുണ്ടാകുന്ന ദൂക്ഷ്യവശങ്ങളെ കുറിച്ച് പല ബോധവല്‍ക്കരണങ്ങളും ക്ലാസുകളും സ്കൂള്‍തലത്തില്‍ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ വാങ്ങി നല്‍കിയ ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം പഠനത്തില്‍ നിന്നും കുട്ടികള്‍ പിന്നോട്ട് പോകുന്ന എന്ന സാഹചര്യവും ഉണ്ടായി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന്‍റെ ദൂഷ്യഫലമായി ഒരു 12 വയസുകാരന്‍ അവന്‍റെ […]

Continue Reading

വിഡി സതീശനെതിരെ മോശം ആരോപണം ഉന്നയിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തുവെന്ന് വ്യാജ പ്രചരണം

24 ന്യൂസ് ചാനൽ ഓണാഘോഷ പരിപാടിയിൽ നിന്നുള്ള  ചില ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം   24 ന്യൂസ് ചാനൽ പ്രത്യേക ഓണാഘോഷ പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ ഒരു യുവതി മോശമായ രീതിയിൽ പരാമർശം നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലില്‍ പ്രദർശിപ്പിച്ചു എന്നാണ് പ്രചരണം. അവതാരകനായ ആര്‍. ശ്രീകണ്ഠൻ നായരും കൂടെയുള്ള യുവതിയും ദൃശ്യങ്ങളിലെ സ്ത്രീയുടെ പരാമർശം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന മട്ടിലാണ് ഈ വീഡിയോ […]

Continue Reading

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭിക്ഷക്കാരി എന്ന് തോന്നിക്കും വിധമാണ് വീഡിയോയില്‍ ഈ സ്ത്രീ നടന്നു വരുന്നത്. ഈ വീഡിയോ വളരെ പ്രധാനമാണ്.  നിങ്ങൾ ബന്ധമുള്ള ഏതെങ്കിലും വലിയ ഗ്രൂപ്പിലേക്ക് ഇത് അയച്ച് കുടുംബത്തിലെ കുട്ടികളോട് പറയുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുക.. എന്ന […]

Continue Reading

അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading

രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പഴയതാണ്.. വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്ന്. വയനാട്ടില്‍ എസ്എഫ്ഐ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് തന്‍റെ മണ്ഡലത്തില്‍ അദ്ദേഹം എത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ബേക്കറി സന്ദര്‍ശനത്തിനെ കുറിച്ചുള്ള ട്രോളുകളാണ് എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിനും അദ്ദേഹം മുടങ്ങാതെ ബേക്കറിയില്‍ എത്തി എന്ന പേരില്‍ ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത വീഡിയോയാണ് വൈറലായി പ്രചരിക്കുന്നത്. പതിവ് തെറ്റിക്കാതെ രാഗാ […]

Continue Reading

‘ഡ്യൂട്ടി കഴിഞ്ഞു പോകുന്ന രണ്ടു കാലും ഇല്ലാത്ത പാവം യാചകന്‍റെ’ സത്യമിതാണ്…

തെരുവിലെ കാപട്യക്കാരനായ യാചകന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത് എന്ന മട്ടില്‍ ഒരു വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  കാലുകള്‍ തളര്‍ന്നതുമൂലം നടക്കാൻ കഴിയാത്ത യാചകന്‍ മുട്ടിലിഴഞ്ഞ് വരുന്നതും ഒരു ഗേറ്റിനു ഉള്ളിലേക്ക് കടന്നു കഴിഞ്ഞു അയാൾ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറ്റി പാൻസും ഷർട്ടും ധരിക്കുന്നതും അപ്പോഴേക്കും അവിടെ എത്തിയ മറ്റൊരാളുടെ ബൈക്കിൽ കയറി സ്ഥലം വിടുന്നതുമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.  ഇയാള്‍ യഥാര്‍ത്ഥ  യാചകനല്ലെന്നും ദരിദ്രനല്ലെന്നും  ‘വയറ്റില്‍പ്പിഴപ്പിന്’ ഭിക്ഷാടനം സ്വീകരിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി വീഡിയോയ്ക്ക് ഒപ്പം […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading

ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ വൈറലാകുന്നത്. വാട്‌സാപ്പിലാണ് അധികവും വീഡിയോ പ്രചരിക്കുന്നത്. അതായത് […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

ഉത്തരേന്ത്യയിൽ നിന്നും  പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും അനുജനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ എന്ന് കരുതുന്ന സ്ത്രീ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല […]

Continue Reading

RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

കെ-റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിരവധി പേരെയാണ് പോലീസ് കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലുകള്‍ ഇടുന്ന സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കു്ന്നത്. നിരവധി വീഡിയോകള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട് എന്ന പേരില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. അനങ്ങന്നടി സൈബര്‍ സഖാക്കള്‍ എന്ന പേരിലുള്ള […]

Continue Reading

ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ശാസ്ത്രാ സാങ്കേതിക വിദ്യ അനുദിനം വികസച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും നമ്മേ ഞെട്ടിക്കാറുമുണ്ട്. മനുഷ്യന് പകരം തൊഴില്‍ മേഖലകളില്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നൂതന രീതികള്‍ ഇപ്പോള്‍ വിവധ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍ തന്‍റെ ഊര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ അതിലും മികച്ചതായി ചെയ്യുന്നു എന്നതാണ് പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. ഇതിനിടയിലാണ് ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു എന്ന പ്രചരണം […]

Continue Reading

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല…  ചിത്രീകരിച്ചതാണ്…

ഒരു പാർക്കിൽ ചെറുപ്പക്കാരനോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പിടികൂടി എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം   ഒരു ചെറുപ്പക്കാരനും 12 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും പാര്‍ക്കിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അസന്മാർഗ്ഗിക കാര്യങ്ങൾ ചെയ്യുന്നത് ഒരാൾ വീഡിയോയിൽ പകർത്തുവാന്‍ ശ്രമിക്കുന്നതും വീഡിയോ പകർത്തിയ ആളുടെ നേരെ പെൺകുട്ടിയും ചെറുപ്പക്കാരനും കയര്‍ത്ത് സംസാരിക്കുന്നതും ഒടുവിൽ ചെറുപ്പക്കാരനെ മറ്റൊരാള്‍ അടിച്ചു ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്. ഹിന്ദിയിലാണ് സംഭാഷണം.  ചെറുപ്പക്കാരനൊപ്പം കണ്ട  പെൺകുട്ടിക്ക് 12 വയസ്സു മാത്രമേ […]

Continue Reading

യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

വിവരണം കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകളും എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നതോടെ മതങ്ങള്‍ തമ്മിലുള്ള പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടയല്‍ ഹിജാബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടകയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന പല വീഡിയോകളും ഇതുമായി ബന്ധമില്ലാത്തതാണെന്ന് ഞങ്ങള്‍ തന്നെ ഫാക്‌ട് ചെക്ക് ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഹിജാബ് […]

Continue Reading

മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ […]

Continue Reading

WWE താരം ദ് ഗ്രേറ്റ് ഖാലി ഇപ്പോള്‍ കേരളത്തില്‍ ഓറഞ്ച് ജ്യൂസ് വിറ്റാണോ ജീവിക്കുന്നത്? വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഏറ്റവും ആരാധകര്‍ ഉള്ള ഇന്ത്യയില്‍ നിന്നും ഡബ്ലിയു ‍ഡബ്ലിയു ഇ റെസിലിങ് താരമായിരുന്നു പഞ്ചാബുകാരനായ ദ് ഗ്രേറ്റ് ഖാലി. പിന്നീട് റെസിലിങില്‍ നിന്നും വിരമിച്ച് ചില പരസ്യചിത്രങ്ങളിലും സിനിമയിലുമെല്ലാം ഖാലി അഭിനയിച്ചിരുന്നു. ഡബ്ലിയു ‍ഡബ്ലിയു ഇ ഹോള്‍ ഓഫ് ഫേമറായ ഏറ്റവും ഒടുവില്‍ ഇന്ത്യ ഒട്ടാകെ തരംഗമായ നെറ്റ്ഫ്ലിക്‌സ് ഗ്ലോബലി ടോപ്പ് ടെനില്‍ ഇടം നേടിയ മിന്നല്‍ മുരളി എന്ന സിനിമയുടെ പ്രൊമോഷന്‍ വീഡിയോയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഖാലിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ പഴയതാണ്.. വിശദമായി വായിക്കാം..

വിവരണം ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡ‍ിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂൾ ഏതാണെന്ന് അറിയില്ല.  എന്നാൽ യൂണിഫോം കേന്ദ്രീയ വിദ്യാലയം പോലെയാണ്.  ബന്ധപ്പെട്ട അധികാരികളിൽ എത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യുക.  അത് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ആകട്ടെ.  കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അത് മാധ്യമങ്ങളിൽ തുറന്നുകാട്ടണം, അങ്ങനെ മറ്റ് വിദ്യാർത്ഥികൾ ഇത്തരം റാഗിംഗ് ചെയ്യാൻ ധൈര്യപ്പെടില്ല.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വൈറലായിരിക്കുന്നത്. മാഹിന്‍ […]

Continue Reading

FACT CHECK – ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ശാസ്ത്രീയ പരീക്ഷണങ്ങളും കൗതുകങ്ങളുമൊക്കെയായി നിരവധി യൂട്യൂബ് ചാനലുകള്‍ മലയാളികള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു വ്ളോഗറിന്‍റെ പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉപ്പിലുള്ള വിഷാംശം കണ്ടെത്താനുള്ള പരീക്ഷണമെന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ഗ്ലാസുകളിലേക്ക് നാരങ്ങ നീര് ഒഴിക്കുകയും പിന്നീട് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുകയും ഒടുവില്‍ ഒരു ഗ്ലാസിലേക്ക് കല്ലുപ്പും മറ്റൊന്നിലേക്ക് പൊടി ഉപ്പും ചേര്‍ക്കുന്നു. പൊടി ഉപ്പ് ചേര്‍ത്ത ഗ്ലാസിലെ ലായനിയുടെ […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല.. വസ്‌തുത ഇതാണ്..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ പ്രദേശങ്ങളില്‍ ചിലര്‍ പ്രളയത്തെ ആഘോഷമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വെള്ളം […]

Continue Reading

FACT CEHCK – ‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇസ്ലാമിക് അറബ് പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് വീഡിയോ അയച്ചു നല്‍കിയത്.  പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു, ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി, 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു.. എന്ന തലക്കെട്ട് […]

Continue Reading

FACT CHECK – പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പോലീസ് വാഹന പരിശോധനയ്ക്ക് ഇടിയില്‍ നടന്ന പല സംഭവങ്ങളും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹെല്‍മെറ്റ് വെച്ചില്ല എന്ന കാരണത്താല്‍ പോലീസ് അസഭ്യ പറഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും തുടങ്ങിയ പല വീഡിയോകളും ആരോപണങ്ങളും വാര്‍ത്തകളായും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മല്ലു ഫ്രഷ് വ്ളോഗ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തിലൊരു പോലീസ് വാഹന പരിശോധനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മിറ്റില്ലാതെ ബൈക്കില്‍ എത്തിയ രണ്ടു […]

Continue Reading

FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

പാവപ്പെട്ടവർക്ക് നേരെയുള്ള  ആക്രമണങ്ങളുടെ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം ലഭിക്കാറുണ്ട്.  വടക്കേ ഇന്ത്യയിൽ നിന്നുമുള്ള ജാതീയവും രാഷ്ട്രീയവുമായ  അതിക്രമങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും നാം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഇവയില്‍ പലതും തെറ്റായ രീതിയാണ്  പ്രചരിച്ചതെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിര്‍ദ്ധനര്‍ക്ക് നേരെ ധനികര്‍  നടത്തുന്ന ഒരു ആക്രമണത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് വൈറലാകുന്നു.  പ്രചരണം  അമ്മയും മകളും എന്നു തോന്നിക്കുന്ന രണ്ടു സ്ത്രീകളെ അച്ഛനും മകനും ചേര്‍ന്ന്  അതിക്രൂരമായി ആയി […]

Continue Reading

FACT CHECK – പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് ചിത്രകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള മാധ്യമമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ പ്രവാചകനെ നായയുടെ രൂപത്തില്‍ വരച്ച ലാര്‍സ് വില്‍ക്‌സ് എന്ന ചിത്രകാരനെതിരെ ലോകത്തെ മുസ്‌ലിം വിശ്വാസികള്‍ വലിയ പ്രതിഷേധങ്ങളും ഭീഷണികളുമാണ് ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ലാര്‍സിന്‍റെ മരണ ശേഷവും പ്രവാചക നിന്ദ നടത്തിയ ചിത്രകാരന്‍റെ മരണം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്‍റെ […]

Continue Reading

FACT CHECK – 1940ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് അല്ല.. വസ്‌തുത ഇതാണ്..

വിവരണം ബൈക്ക് ആരാധകര്‍ക്ക് വലിയ സ്വാധീനമുള്ളതും ഏറെ പ്രിയപ്പെടതുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്‍റെ ആദ്യകാല മോഡല്‍ വാഹനം എന്ന പേരില്‍ ഒരു വാഹനം ഒരു വിദേശി സ്റ്റാര്‍ട്ട് ചെയ്യുകയും അതിന്‍റെ ഹെഡ്‌ലൈറ്റും പുറകിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും തുറന്ന ശേഷം തീ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുന്നത് പോലെ കത്തിച്ച് തെളിയിക്കുകയും പിന്നീട് ആ വണ്ടി അയാള്‍ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടയമംഗലം ന്യൂസ് എന്ന പേജില്‍ നിന്നും 1940ലെ […]

Continue Reading

FACT CHECK – ഇടതുപക്ഷത്തെ പരിഹസിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത ഇതാണ്..

വിവരണം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഇടതുപക്ഷത്തെ പരിഹസിച്ചു മറുപടി പറഞ്ഞു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടുകളും ഇടതുവിരുദ്ധമാണെന്നും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഇടതുപക്ഷം എന്തുകൊണ്ടാണ് താങ്കളെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്നതാണ് ചോദ്യം. അതിന് മറുപടിയായി നമുക്ക് ഒപ്പം സഞ്ചരിക്കുന്നവരാണെങ്കില്‍ നമ്മളെ മനസിലാക്കാന്‍ എളുപ്പമുണ്ട് എന്നാല്‍ നമ്മളെക്കാള്‍ […]

Continue Reading

FACT CHECK – വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതോടെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലയാനം നടക്കുകയാണ്. വിമാനത്തിന്‍റെ വീലില്‍ തൂങ്ങി കിടന്ന് വരെ യാത്ര ചെയ്ത് ഉയരത്തില്‍ നിന്നും താഴെ വീണ് നിരവധി പേര്‍ മരിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും അഫ്‌ഗാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ താലിബാനില്‍ നിന്നും രക്ഷപെടാന്‍ വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് കിടന്ന് യാത്ര ചെയ്യുന്നയാള്‍ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ലോകത്തോട് പലതും പറയുന്നുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അക്രമകാരികൾ […]

Continue Reading

FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

FACT CHECK – തുപ്പല്‍ കോളാമ്പിയും മണ്‍കൂജയുമില്ലെങ്കില്‍ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ നിയമസഭയിലെ ഒരു പ്രസംഗത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കിറ്റക്‌സ് കേരളം വിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റക്‌‌സിനെ നാടുകടത്തിയതെന്തിന് എന്നതിന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞ കാരണങ്ങള്‍ എന്ന പേരിലാണ് ഇപ്പോള്‍ വീ‍ഡിയോ പ്രചരിപ്പിക്കുന്നത്.  എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ ??? അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ […]

Continue Reading

FACT CHECK – പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിടിഎസ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടുണ്ടോ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന 56 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ 1.2 മില്യണ്‍ ജനങ്ങളാണ് കണ്ടിട്ടുള്ളത്. 44,000ല്‍ അധികം റിയാക്ഷനുകളും […]

Continue Reading