ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…

ആരോഗ്യം ദേശീയം

ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ ചെയ്യുകയും അതിന്‍റെ ഗുണങ്ങൾ ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്നതാണ്  എന്ന വിവരണത്തോടെ  വൈറലാകുന്നുണ്ട്. 

പ്രചരണം 

2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ഓർമ്മക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ടാപ്പിംഗ് വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ഒരു സ്ത്രീ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇംഗ്ലിഷില്‍ Tata Memorial Hospital. Request everyone to watch the video without deleting. This is not a normal forward. It is something very important. Request to spread it in your other groups.” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിടുന്നത്. “ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എല്ലാവരോടും ഈ വീഡിയോ കാണണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് സാധാരണ ഫോർവേഡ് അല്ല. വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ഗ്രൂപ്പിൽ ഫോർവേഡ് ചെയ്യുക… എന്നാണ് സന്ദേശത്തിന്‍റെ മലയാള പരിഭാഷ. 

FB postarchived link

വീഡിയോ ഹൈദരാബാദിലെ ഒരു അക്യുപ്രഷര്‍ ക്ലിനിക്കിൽ നിന്നുള്ളതാണെന്നും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി   ദൃശ്യങ്ങള്‍ക്ക് ബന്ധമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേജ്ജ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ പോസ്റ്റു ചെയ്ത ഒരു ഫേസ്ബുക്ക് പേജ് ലഭിച്ചു. ഹൈദരാബാദിലെ ഒരു അക്യുപ്രഷര്‍ ക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പേജാണിത്. ഓം സായിറാം പെർഫെക്റ്റ് ഹെൽത്ത് കൺസൾട്ടന്‍റും ഡയറ്റീഷ്യനുമായ  ക്ലിനിക് സ്ഥാപക ഡോ.മനീഷയാണ് ദൃശ്യങ്ങളിലുള്ള വനിത. 

ക്ലിനിക്കിലെ ആളുകൾക്ക് വ്യായാമങ്ങൾ ഉപദേശിക്കുന്ന മനീഷയുടെ നിരവധി വീഡിയോകൾ ഈ പേജില്‍ നിരവധിയുണ്ട്. 

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സമഗ്ര ആരോഗ്യ സേവന സ്ഥാപനമാണിതെന്ന് പേജ് അറിയിക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഡയറ്റീഷ്യനായ ഡോ. മനീഷ 1995 ലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡോ. മനീഷയെ കുറിച്ചും ഓം സായിറാം പെർഫെക്റ്റ് ഹെല്‍ത്ത് ക്ലിനിക്കിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അവരുടെ പേജില്‍  ഉണ്ട്. 

siliconindia

ഞങ്ങള്‍ ക്ലിനിക്കിന്‍റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മനീഷയുടെ ഭര്‍ത്താവും സ്ഥാപനത്തിന്‍റെ മേധാവിയുമായ ശരദ് അറിയിച്ചത് ഇങ്ങനെയാണ്: “വൈറല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ഡോ. മനീഷയാണ്. ഈ വീഡിയോ ഞങ്ങളുടെ ക്ലിനിക്കില്‍ ചിത്രീകരിച്ചതാണ്. വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയല്‍ ആശുപതിയുമായി ബന്ധമൊന്നുമില്ല.”

എന്താണ് ടാപ്പിംഗ് വ്യായാമം ?

ഇമോഷണൽ ഫ്രീഡം ടെക്നിക്ക് (EFT) എന്നും അറിയപ്പെടുന്ന ടാപ്പിംഗ് വ്യായാമം ശാരീരികവും വൈകാരികവുമായ ക്ലേശങ്ങൾക്കുള്ള ഒരു ബദൽ ചികിത്സയാണ്. വിവിധ തരത്തിലുള്ള വിട്ടുമാറാത്ത വേദനകൾ മാറാന്‍ ഈ വ്യായാമം സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. 

Study 1 | Study 2 | Study 3

ടാറ്റ മെമ്മോറിയൽ ആശുപത്രിയുടെ സാമൂഹ്യ മാധ്യമ ഹാന്‍റിലുകളില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും വീഡിയോകള്‍ ഞങ്ങൾക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ചൂടുള്ള തേങ്ങാ വെള്ളം കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപതിയിലെ ഡോ. രാജേന്ദ്ര സന്ദേശം നല്‍കിയതായി ഈയിടെ പ്രചരണം വന്നപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു: 

ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തലയില്‍ ടാപ്പ് ചെയ്യുന്ന വ്യായാമം വഴി രക്ത ചംക്രമണം കൂട്ടുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന വൈറല്‍ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി യാതൊരു ബന്ധവുമില്ല. ഹൈദരാബാദിലെ ഒരു അക്യുപ്രഷര്‍ ക്ലിനിക്കില്‍ നിന്നുള്ളതാണ് വീഡിയോ. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: Misleading