
ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്.
ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് വിതരണം നടത്തിയില്ലെന്നും തമിഴ്നാട്ടിൽ സർക്കാർ കിറ്റ് വിതരണം നടത്തിയില്ലെന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
2015 ലാണ് തെലുങ്കാനയിൽ റംസാൻ കിറ്റ് വിതരണം നടത്തിയത്. അപ്പോഴത്തെ ചിത്രമാണിത്. ഈ ചിത്രം ഉപയോഗിച്ചാണ് ഇത്തവണ തെലങ്കാന സർക്കാർ റംസാൻ കിറ്റ് വിതരണം നടത്തിയെന്ന് വ്യാജ പ്രചരണം നടത്തുന്നത്.
2015 ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഈ ചിത്രം പങ്കു വച്ചിട്ടുണ്ട്. കൂടാതെ ഒരു തമിഴ് ബ്ലോഗിൽ നിന്നും ഞങ്ങള്‍ക്ക് 2015 ല്‍ പ്രസിദ്ധീകരിച്ച ഇതേ ചിത്രം ലഭിച്ചു.
ഇത്തവണ തെലുങ്കാന സർക്കാർ കിറ്റ് വിതരണം നടത്തിയതായി ഒരിടത്തും പരാമർശമില്ല.
ഇനി രണ്ടാമത്തെ ചിത്രം തമിഴ്നാട് സര്‍ക്കാര്‍ കിറ്റ് വിതരണം നടത്തി എന്ന് സൂചിപ്പിച്ചു കൊണ്ടുള്ളതാണ്. എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ തമിഴ്നാട് സർക്കാർ കിറ്റ് വിതരണം നടത്തിയിട്ടില്ല എന്ന് വ്യക്തമായി. ഞങ്ങള്‍ ഡിഎംകെയുടെ സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ സെക്രട്ടറി നല്കിയ വിവരങ്ങള്‍ ഇങ്ങനെയാണ്: “മുഖ്യമന്ത്രി സ്റ്റാലിന്‍റെ പാർട്ടിയായ ഡിഎംകെയാണ് കിറ്റ് വിതരണം നടത്തിയത്. സര്‍ക്കാരല്ല. സ്റ്റാലിന്‍റെ മണ്ഡലമായ കുളത്തൂരിൽ മാത്രമാണ് കിറ്റ് വിതരണം നടത്തിയത്. മുസ്ലിം സമുദായത്തില്‍ പെട്ട നിര്‍ദ്ധനര്‍ക്ക് മാത്രമാണ് കിറ്റ് വിതരണം നടത്തിയത്. ഈ പദ്ധതിക്ക് സർക്കാരുമായി യാതൊരു ബന്ധവുമില്ല.” പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിന്‍റെ കുറിപ്പും ഡിഎംകെ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു:
തെലുങ്കാന സർക്കാരും തമിഴ്നാട് സർക്കാരും ഇത്തവണ റംസാൻ കിറ്റ് വിതരണം നടത്തിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. തെലുങ്കാന സർക്കാരും തമിഴ്നാട് സർക്കാരും റംസാൻ കിറ്റ് വിതരണം ഇത്തവണ നടത്തിയിട്ടില്ല തെലുങ്കാനയിൽ നിന്നുള്ള 2015 ചിത്രവും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ കുളത്തൂരില്‍ ഡിഎംകെ പാര്‍ട്ടി നിർധനരായ മുസ്ലീങ്ങൾക്ക് റംസാനോട് അനുബന്ധിച്ച് ചില ഉപഹാരങ്ങൾ നല്‍കിയ വേളയിൽ നിന്നുള്ള ചിത്രവുമാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ചിത്രത്തിന് സർക്കാരുമായി യാതൊരു ബന്ധവുമില്ല.

Title:തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…
Fact Check By: Vasuki SResult: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.