മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?

ദേശീയം രാഷ്ട്രീയം

വിവരണം

Shaji NP 

എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  സെപ്റ്റംബർ 24 മുതൽ  BCF EXPRESS

എന്ന ഗ്രൂപ്പിലേക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മോഡി ഗവർമ്മെന്റ്‌ ഗുജറാത്തിൽ 50 ഓളം ക്ഷേത്രങ്ങൾ പൊളിച്ചു നീക്കി ആ ഭൂമി.

അംബാനിയുടെ പേരിലേക്ക്‌ മാറ്റി

ഇതൊന്നും ഒരു മിഡിയയും റിപൊർട്ട്‌ ചെയില്ല” 

എന്ന അടിക്കുറിപ്പോടെ  പോസ്റ്റിലുള്ളത് ഗുജറാത്തിലെ അമ്പലങ്ങൾ പൊളിച്ചു നീക്കുന്നതിനെ പറ്റി വിവരിക്കുന്ന  ഒരു വീഡിയോ വാർത്ത ആണ്. 

archived linkFB post

ഈ സംഭവം എപ്പോൾ നടന്നതാണ്..? മോദി  സർക്കാർ 50 തോളം ക്ഷേത്രങ്ങൾ ഈയടുത്തകാലത്ത് പൊളിച്ചു നീക്കിയിരുന്നോ…?എന്നിട്ട് ആ ഭൂമി അംബാനിയുടെ പേരിൽ പതിച്ചു നല്‍കിയോ..?  മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ലേ …? നമുക്ക് ഇതേപ്പറ്റി അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വിവിധ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്ത യൂട്യൂബിൽ ലഭ്യമാണ്. അതിനൊപ്പം ഇങ്ങനെ വിവരണം നൽകിയിട്ടുണ്ട്. “ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നു. പുതിയ തീരുമാനം  സംഘപരിവാറിലും പരമ്പരാഗത മോദി അനുഭാവികളിലും പ്രകോപനം സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി മുനിസിപ്പാലിറ്റി സംഘം ക്ഷേത്രം പൊളിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സൂറത്തിൽ ചില ഏറ്റുമുട്ടലുകൾ ഉണ്ടായി”

archived linkyoutube

വീഡിയോ എഡിറ്റ് ചെയ്താണ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീഡിയോ വാര്‍ത്തയിലൊരിടത്തും ഭൂമി അംബാനിക്ക് നല്‍കിയെന്നോ അല്ലെങ്കില്‍ നല്‍കുമെന്നോ പരാമര്‍ശമില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണോ അതോ ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണോ ഗുജറാത്തിലെ ക്ഷേത്രങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത് എന്ന് വീഡിയോയില്‍  വ്യക്തമല്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയെ ആയിരിക്കുമ്പോഴാണ് സംഭവം. 

2008 നവംബർ 13 ന് ഈ വാർത്ത ഇക്കണോമിക് ടൈംസ് നൽകിയിട്ടുണ്ട്. 

archived linkeconomictimes

അതായത് ഇത് ഒരു പഴയ സംഭവമാണ്. ഈയിടെ ഒന്നും നടന്നതല്ല. വാർത്തയുടെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.

“നരേന്ദ്ര മോദി ഹിന്ദുത്വത്തിന്‍റെ ‘പോസ്റ്റർ ബോയ്’ എന്ന് വിളിക്കുന്നത് മുമ്പ് ഇത് വായിക്കൂക. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ ഒരു മാസത്തിനുള്ളിൽ അനധികൃതമായ കൈയേറ്റങള്‍ക്കെതിരെ അധികൃതർ നീക്കങ്ങൾ ആരംഭിച്ചതിനാൽ 80 ക്ഷേത്രങ്ങളടക്കം അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു. 

ഒക്ടോബർ 13 ന് ആരംഭിച്ച കാമ്പെയ്ൻ ബുധനാഴ്ച ടോപ്പ് ഗിയറിലേക്ക് നീങ്ങിയപ്പോൾ രണ്ട് റോഡുകളിൽ 15 ചെറുതും ഇടത്തരവുമായ ക്ഷേത്രങ്ങൾ പൊളിച്ചുനീക്കി. നഗരത്തിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ആരാധനാലയങ്ങൾക്കെതിരെ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട അഹമ്മദാബാദിലെ മുനിസിപ്പല്‍ അധികൃതര്‍ക്ക് ഇതൊരു പാഠമായി.

ഗാന്ധിനഗർ കളക്ടറേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥരും പൊലീസും വനം ഉദ്യോഗസ്ഥരും പൊളിച്ച് മാറ്റാന്‍ മുന്നിട്ടിറങ്ങി. ഗാന്ധിനഗർ കളക്ടറേറ്റ് അധികൃതർ നടത്തിയ സർവേയിൽ 107 ക്ഷേത്രങ്ങൾ പ്രധാന റോഡുകളിൽ അനധികൃതമായി നിര്‍മ്മിച്ചതായും വിവിധ മേഖലകളിലെ 312 ക്ഷേത്രങ്ങൾ ഇതരത്തില്‍ നിര്‍മാണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇവയെല്ലാം നീക്കംചെയ്യും

ഗാന്ധിനഗർ കളക്ടർ സഞ്ജീവ് കുമാർ ഇങ്ങനെ പ്രതികരിക്കുന്നു  “ഇത് എല്ലാ അനധികൃത കയ്യേറ്റങ്ങളും നീക്കംചെയ്യാൻ പോകുന്ന ഡ്രൈവിന്റെ ഭാഗമാണ്. സർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായ ഏതെങ്കിലും ഘടന കണ്ടാല്‍ ഞങ്ങൾ അത് പൊളിച്ച് നീക്കുന്നതാണ്.”

ഇതാണ് വാര്‍ത്ത. ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ പൊളിച്ച് നീക്കിയത് കോടതി ഉത്തരവ് പ്രകാരമാണ്. 

കൂടാതെ പ്രസ്തുത വീഡിയോ ഇതേ വിവരണവുമായി വിവിധ ഭാഷകളിൽ പ്രചരിക്കുന്നുണ്ട്. ഗുജറാത്തിൽ 50 ക്ഷേത്രങ്ങൾ മോദി  സർക്കാർ പൊളിച്ചു മാറ്റിയെന്നും എന്നിട്ട് ഈ ഭൂമി അംബാനിക്ക് പതിച്ചു നൽകി എന്നുമാണ് പോസ്റ്റുകളിൽ ആരോപിക്കുന്നത്. എന്നാൽ ക്ഷേത്രങ്ങൾ പൊളിച്ചു മാറ്റിയത് പഴയ സംഭവമാണെന്നും പുതിയത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണെന്നും ഏതാനും വസ്തുതാ അന്വേഷണ വെബ്‌സൈറ്റുകൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവ താഴെ കാണുന്ന ലിങ്കുകൾ സന്ദർശിച്ചു വായിക്കാം.

archived linkaltnews
archived linkboomlive

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ വാർത്ത 2008 ലേതാണ്. ഈ വാർത്ത അന്ന് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഈ സ്ഥലങ്ങൾ അംബാനിക്ക് നൽകാനായി ക്ഷേത്രങ്ങൾ പൊളിച്ചുവെന്നത് പ്രത്യേകം പറയേണ്ടതില്ല. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അവർ പറഞ്ഞു. 

ടൈംസ് ഓഫ് ഇന്ത്യ ഇതേപ്പറ്റി  2008 നവംബർ 13 ന് വാർത്ത പ്രസിദ്ധീകരിച്ചത് ഇങ്ങനെയാണ്. “തലസ്ഥാന നഗരമായ ഗുജറാത്തിൽ കഴിഞ്ഞ മാസം 80 ഹിന്ദു ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്‍റെ എതിര്‍പ്പ് മൂലം തല്‍ക്കാലം നിര്‍ത്തിവച്ചു.”  

റോഡിൽ പണിത ക്ഷേത്രം ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് ഗാന്ധിനഗർ ജില്ലാ ഭരണകൂടം കൈവശപ്പെടുത്തിയ കെട്ടിടങ്ങളിൽ സർവേ നടത്തി. ഇതിൽ 107 ക്ഷേത്രങ്ങൾ മെയിൻ റോഡിൽ വെളിപ്പെടുത്തി. 312 ക്ഷേത്രങ്ങളും മറ്റ് പ്രദേശങ്ങളിൽ കൈവശമുള്ളതായി കണ്ടെത്തി. ഇവയെല്ലാം നീക്കം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി അവർ വാര്‍ത്തയില്‍ വിവരിക്കുന്നു. 

archived linkindiatoday
archived linktimesofindia
archived linktelegraphindia

മോദിയുടെ നടപടിയെ വിശ്വ ഹിന്ദു പരിഷത്ത് അപലപിച്ചതായി റിപ്പോർട്ടുകളുണ്ട്. മോഡിയെ ഔറംഗസീബുമായി താരതമ്യപ്പെടുത്തി വിഎച്ച്പി നേതാവ് അശോക് സിംഗ് വിമർശിച്ചു എന്ന് വാര്‍ത്തകളുണ്ട്. 

ഇതേത്തുടർന്ന് ഗാന്ധി നഗറിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നത് മോദി നിർത്തിവച്ചതായി ഞങ്ങൾക്ക് മറ്റൊരു വാർത്ത ലഭിച്ചു. എന്നാല്‍ ഇതേപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നും  അംബാനിക്ക് ഭൂമി നൽകാനായി ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയതായി സൂചനയില്ല. 

വീഡിയോ യഥാർത്ഥമാണ്… 10 വർഷം മുമ്പ് എൻ‌ടി‌ടി‌വി പ്രസിദ്ധീകരിച്ച വീഡിയോ ആണിത്. വാര്‍ത്തയിലൊരിടത്തും  ക്ഷേത്രഭൂമി അംബാനിക്കു നൽകിയതായി പരാമർശിച്ചിട്ടില്ല.

2008 നവംബറിൽ ഗുജറാത്തിലെ കോടതി ഉത്തരവ് പ്രകാരം 80 ലധികം ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പാണ് ഈ സംഭവം നടന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അംബാനിക്ക് ഭൂമി നൽകാനായി ഹിന്ദു ക്ഷേത്രങ്ങൾ പൊളിച്ചുവെന്നതിന് തെളിവുകളൊന്നുമില്ല.

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, “ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റി ഭൂമി അംബാനിക്ക് നൽകി” എന്ന തെറ്റായ വിവരണത്തോടെയാണ് മുകളിലുള്ള ഫേസ്ബുക്ക് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്.

നിഗമനം

ഈ പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. 10 വര്ഷം പഴക്കമുള്ള വാര്‍ത്തയാണിത്. ഈയിടെ നടന്നതല്ല. കൂടാതെ ക്ഷേത്രങ്ങള്‍ പൊളിച്ച് മാറ്റി ആ ഭൂമി അംബാനിക്ക് നല്‍കി എന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ്. അതിനാല്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് മാന്യ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Avatar

Title:മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •