മാവേലിക്കരയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ആ സിസിടിവി ദൃശ്യത്തിലുള്ളത് കടുവയല്ല..

സാമൂഹികം

വിവരണം

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ തട്ടാരമ്പലം പ്രദേശത്ത് കടുവയെ കണ്ടെതായി സിസിടിവി ദൃശ്യം. പുതുശേരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യം കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നിന്നും അച്ചന്‍കോവിലാര്‍ വഴി ഒഴുകിയെത്തിയതാവും കടുവയെന്നാണ് നാട്ടുകാരുടെ നിഗമനം. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു സിസിടിവി വീഡോയും വ്യാപകമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വാട്‌സാപ്പ് സന്ദേശം-

വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്കക്രീന്‍ഷോട്ട് ഇപ്രകാരമാണ്-

സിസിടിവി വീഡിയോ-

WhatsApp Video 2020-08-04 at 70331 PM from Dewin Carlos on Vimeo.

വസ്‌തുത വിശകലനം

വനമേഖലയില്ലാത്ത ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ കടുവയുടെ സാന്നിദ്ധ്യമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ജനങ്ങള്‍ ഏറെ ആശങ്കയിലായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്ന ജീവി കടുവ തന്നെയാണോ എന്ന് അറിയാന്‍ വനം വകുപ്പുമായി ഞ‌ങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. പത്തനംതിട്ടയിലെ റാന്നി ഫോറസ്റ്റ് റേഞ്ചിന്‍റെ കീഴിലുള്ള പ്രദേശമാണ് മവേലിക്കരയിലെ ആഞ്ഞിലിപ്ര. ഈ പ്രദേശത്തെ വീട്ടിലെ സിസിടിവിയിലാണ് ജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ വനം വകുപ്പിന്‍റെ അന്വേഷണത്തില്‍ നിന്നും ജീവി കടുവയല്ലെന്ന് കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് സാധാരണയായി ആലപ്പുഴ ജില്ലയിലെ പല ഭാഗങ്ങളിലും കണ്ടുവരുന്ന കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്നും ഇവ മനുഷ്യരെ അക്രമിക്കുന്ന ജീവിയല്ലെന്നും ഫോറസ്റ്റ് വ്യക്തമാക്കി. കടുവയാണ് സിസിടിവിയില്‍ പതിഞ്ഞ ജീവിയെന്നത് അടിസ്ഥാന രിഹതമായി പ്രചരണമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

നിഗമനം

മവേലിക്കരയില്‍ സിസിടിവിയില്‍ പതിഞ്ഞത് കടുവയുടെ ദൃശ്യമല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മാവേലിക്കരയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ആ സിസിടിവി ദൃശ്യത്തിലുള്ളത് കടുവയല്ല..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •