FACT CHECK: ഈ ചിത്രം 2017 ല്‍ ജമാ അത്തെ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ ഉള്ളതാണ്…

ദേശീയം രാഷ്ട്രീയം

പ്രചരണം 

ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനയ്ക്ക് വർഗീയ മുഖം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വളരെ മുമ്പ് തന്നെ  അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ആണ് വാർത്തകൾ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ നിലപാട് പൊള്ളത്തരമാണ് എന്ന് പരോക്ഷമായി പറയുന്ന ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.  

മുഖ്യമന്ത്രി  ഇസ്ലാമി കേരള അമീർ എം. ഐ. മുഹമ്മദ് അസീസിന് ഹസ്തദാനം നല്‍കി സന്തോഷപൂര്‍വ്വം നില്‍ക്കുന്ന  ഒരു ചിത്രത്തോടൊപ്പം  “ഇതുവരെ ജമാഅത്ത് ഇസ്ലാമിൽ ഇസ്ലാമി ഓഫീസിൽ പോയിട്ടുമില്ല അമീറിനെ കണ്ടിട്ടുമില്ല” എന്ന വാചകങ്ങൾ നൽകിയ ഒരു വാര്‍ത്തയുണ്ട്. ഇതാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.   

ഈ പോസ്റ്റില്‍ നൽകിയിരിക്കുന്ന അവകാശവാദം പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടു എന്നാണ്.  

FB post | archived link

ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു.  പോസ്റ്റിലേത് വെറും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്ത മാത്രമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. യാഥാർത്ഥ്യം എന്താണെന്ന് പറയാം.

വസ്തുത ഇതാണ് 

ഫേസ്ബുക്കില്‍ പ്രചരണം ഏതാണ്ട് ജനുവരി മാസം മുതല്‍ നടക്കുന്നുണ്ട്.

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയെങ്കിലും കാര്യമായി ഫലമൊന്നും ലഭിച്ചില്ല തുടർന്ന് ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.  അവരുടെ മീഡിയ സെൻററിൽ ഉദ്യോഗസ്ഥനായ ലുക്മാൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്:  “ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസിൽ സന്ദർശിച്ച വേളയിലെ ചിത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ പ്രചരിക്കുന്നത്. 

സംഘടനയെ കുറിച്ച് ചില കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനും ചില പരാതികള്‍ ബോധ്യപ്പെടുത്താനും ഉണ്ടായിരുന്നു അതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഒരു സന്ദര്‍ശനം നടത്തിയത്.  ആ അവസരത്തിൽ എടുത്ത് ചിത്രമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് അവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.” 

തുടർന്ന് ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും ഞങ്ങൾക്ക് ലഭിച്ച മറുപടി ഇതുതന്നെയാണ്:  മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്ന് ജമാ അത്തെ ഇസ്ലാമി സാമുദായിക നേതാക്കൾ അദ്ദേഹത്തെ കാണുകയായിരുന്നു. ഇത് ഒരു രഹസ്യ കൂടിക്കാഴ്ച ഒന്നുമായിരുന്നില്ല. ജമാ അത്തെ നേതാക്കള്‍ സാമൂദായികമായ ചില പരാതികള്‍ നല്‍കാനും പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനുമാണ് വന്നത്. പിണറായി വിജയന്‍ കേരളത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രിയാണ്. തന്നെ സമീപിക്കുന്നവരുടെ എല്ലാം പരാതി കേള്‍ക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ ചിത്രം പകര്‍ത്തിയത് അവിടെ വച്ചാണെന്ന് എളുപ്പം മനസ്സിലാകും. അന്നത്തെ ചിത്രം ഇപ്പോള്‍ വെറുതേ ദുഷ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.”  മുഖ്യമന്ത്രിയുടെ സാമൂഹ്യ മാധ്യമ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്ന രതീഷ്‌ ആണ് മറുപടി നല്‍കിയത്. 

പിന്നീട് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ മലയാളം ന്യൂസ് ഡെയിലി എന്ന ഓണ്‍ ലൈന്‍ മാധ്യമം നല്‍കിയ ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ലഭിച്ചു. 2017 ജൂലൈ 21 നാണ് വാർത്ത നൽകിയിട്ടുള്ളത്. 

malayalamnewsdaily | archived link

ജമാഅത്തെ ഇസ്ലാമി കേരള അമീർ എം കെ അബ്ദുൽ അസീസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ എന്നാണ് ഒപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത്.  കേരള പോലീസ് മുസ്‌ലിം ന്യൂനപക്ഷ ത്തോട് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചാൽ ശക്തമായ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു എന്നെ വിവരണവും ഉള്ളടക്കത്തില്‍ നൽകിയിട്ടുണ്ട്.  പറവൂരിൽ വിസ്ഡം ഗ്ലോബൽ മുജാഹിദ് പ്രവർത്തകരോട് പോലീസ് പക്ഷപാതപരമായി പെരുമാറിയ കാര്യം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ് മുഖ്യമന്ത്രി സന്ദർശിച്ചു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പറവൂരിൽ global പ്രവർത്തകരെ ആക്രമിച്ച അവർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകും.

ഇതൊരു രഹസ്യ കൂടിക്കാഴ്ച അല്ലായിരുന്നുവെന്നും മുഖ്യമന്ത്രിയ്ടെ ഓഫീസില്‍ നടന്ന ഒരു സാധാരണ കൂടിക്കാഴ്ച ആയിരുന്നു എന്നും അനുമാനിക്കുന്നു. കൂടാതെ ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മറ്റു ചിത്രങ്ങൾ അന്വേഷിച്ചപ്പോൾ ഇത് മുഖ്യമന്ത്രി ഓഫീസ് തന്നെയാണെന്ന് വ്യക്തമാക്കുന്ന മറ്റു ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ഇൻറർനെറ്റിൽ ലഭ്യമായ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിത്രങ്ങൾ ശ്രദ്ധിക്കുക 

പോസ്റ്റിലെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.  ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ മുഖ്യമന്ത്രി അങ്ങോട്ട് പോയി സന്ദർശിച്ചതല്ല.  ചില കാര്യങ്ങൾ മുഖ്യമന്ത്രിയെ കണ്ടു ബോധ്യപ്പെടുത്താനും പരാതി ഉന്നയിക്കാനും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചതാണ്.  ഇതിന് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസ് സന്ദർശിച്ച വേളയിലെ ചിത്രമല്ല ഇത്. ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ച് പരാതികൾ ഉണർത്തിക്കാൻ വന്നപ്പോഴുള്ള ചിത്രമാണിത്.  ഇക്കാര്യം ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.

Avatar

Title:ഈ ചിത്രം 2017 ല്‍ ജമാ അത്തെ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ ഉള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •