ദ്രൌപതി മുര്‍മു മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്…

ദേശീയം

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ദ്രൌപദി മുര്‍വുവിന് ആർഎസ്എസ് ബന്ധമുണ്ട് എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ദ്രൌപദി മുര്‍വുവിനൊപ്പം  ദേവിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണിത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടതെന്ന് പ്രശാന്ത് ഭൂഷൺ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. മുർമു ഒരു റബ്ബർ സ്റ്റാമ്പ് മാത്രമായിരിക്കുമെന്നതിൽ സംശയമില്ലെന്നും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ചിത്രം പങ്കുവച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഈ ചിത്രമാണ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇങ്ങനെ വിവരണം നല്‍കിയിട്ടുണ്ട്. “*ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മോഹൻ ഭഗവതിനെ സന്ദർശിച്ചു എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.*

*അപ്പോൾ ആരായിരിക്കും ഇനി ശരിക്കും രാഷ്ട്രപതിയുടെ ജോലി ചെയ്യുക എന്നതിൽ മാത്രമേ സംശയമുള്ളൂ..*”

archived linkFB post

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് ദ്രൌപദി മൂര്‍മുവിന്‍റെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞ്നങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ദ്രൗപതി മുർമു മോഹൻ ഭഗവത് കൂടികാഴ്ചയെ കുറിച്ച് വാർത്ത തിരഞ്ഞു. എന്നാല്‍ ഒരു മാധ്യമത്തിലും വാർത്ത സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന്  ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  രണ്ട് വ്യത്യസ്ത ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ഇത് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.

2020 മാർച്ച് 11 ന് ഗുജറാത്തിലെ കർണാവതിയിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ നിന്നുള്ളതാണ് ആദ്യ ചിത്രം. മോഹൻ ഭഗവത് യോഗം ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണിത്.

 ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലില്‍ മോഹന്‍ ഭാഗവതിന്‍റെ ചിത്രം നല്‍കിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻ കൈകൾ കൂപ്പി ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നത് നമുക്ക് കാണാം. എന്നാൽ മോഹൻ ഭാഗവതിനൊപ്പമുള്ള വ്യക്തി ദ്രൗപതി മുർമു അല്ല, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബോളെയാണ്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് രണ്ടാമത്തെ ചിത്രം കണ്ടെത്തിയത്. 2020 ഡിസംബർ 29 നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

അടിക്കുറിപ്പ് പ്രകാരം, ജാർഖണ്ഡ് സർക്കാരിന് ഒരു വർഷം തികഞ്ഞപ്പോൾ, സോറൻ അന്നത്തെ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമുവുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 

വൈറലായ ചിത്രവും കിട്ടിയ ചിത്രങ്ങളും തമ്മിലുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക. 

വൈറലായ ചിത്രം എഡിറ്റ് ചെയ്ത് തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യുകയാണെന്ന് വ്യക്തമാക്കുന്നു.

മോഹൻ ഭാഗവതും ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന് ആർഎസ്എസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ വ്യക്തമാക്കി.

ഞങ്ങളുടെ ഹിന്ദി ടീം ഇതേ ഫാക്റ്റ് ചെയ്തിട്ടുണ്ട്. 

द्रौपदी मुर्मू और मोहन भागवत की एडिट की हुई तस्वीर गलत दावे के साथ वायरल

നിഗമനം 

വസ്തുതകൾ പരിശോധിച്ചപ്പോൾ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടെന്ന വാർത്ത തെറ്റാണെന്ന് കണ്ടെത്തി. എഡിറ്റ് ചെയ്ത ചിത്രം തെറ്റായ അവകാശവാദവുമായി വൈറലാകുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദ്രൌപതി മുര്‍മു മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •