
വിവരണം
Ajith Krishnan Kutty എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കമ്പിളി വില്ക്കാനായി കേരളത്തില് വന്ന north Indians ആണ് ഈഫോട്ടോയില് കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില് കയറ്റരുത് കൊടും കുറ്റവാളികളാണ്” എന്ന അടിക്കുറിപ്പുമായി നിരവധി പ്രൊഫൈലുകളിൽനിന്നും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
archived link | FB post |
ഇതിനു മുമ്പും ഇത്തരത്തിൽ കുറ്റവാളികളുടേത് എന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് വായനക്കാരിൽ പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. നാട്ടിൽ ഇടക്കിടെയുണ്ടാകുന്ന ക്രിമിനൽ സ്വഭാവമുള്ള മോഷണങ്ങളുടെയും കുട്ടികളെ തട്ടിക്കൊണ്ടു പോകലുകളുടെയും വാർത്തകൾ മാധ്യമങ്ങളിൽ നാം കാണുന്നതാണ്. ഈ അവസരത്തിൽ ഇത്തരം പോസ്റ്റുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
വസ്തുതാ വിശകലനം
ഈ ചിത്രം ഞങ്ങൾ google reverse image ഉപയോഗിച്ച് തിരഞ്ഞു നോക്കി. അപ്പോൾ ഇതിന്റെ വസ്തുതാ പരിശോധന നടത്തിയ ഏതാനും വെബ്സൈറ്റുകളുടെ വിവരങ്ങളാണ് ലഭ്യമായത്. തുടർന്ന് ഞങ്ങൾ ചിത്രത്തിന്റെ തലക്കെട്ടായി നൽകിയിട്ടുള്ള gulbarga and bidar irani gang എന്ന കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. ചിത്രത്തെ പറ്റി നിരവധി വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഗുൽബർഗയും ബിദറും കർണാടകയിലെ നഗരങ്ങളാണ്. ഡൈജിവേൾഡ് എന്ന മാധ്യമം ഇതേപ്പറ്റി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇറാനി ഗുണ്ടാ അംഗങ്ങളുടെ പോസ്റ്റർ മംഗലാപുരത്ത് ബാജ്പെ പോലീസ് നൽകിയ അലേർട്ടാണെന്ന് വാർത്തയിൽ പറയുന്നു. . ചിക്കമഗളൂരു പട്ടണത്തിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഈ സംഘം ഇതിനകം സജീവമാണ്. സംഘത്തിലെ അംഗങ്ങൾ പകൽ സമയത്ത് പുതപ്പ് വിൽക്കുന്നവരായി പൊതുജനങ്ങളെ സമീപിക്കുമെന്നും വീട് നിരീൽഷിച്ച ശേഷം പിന്നീട് കൊള്ളയടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
വിജയ് കർണാടക എന്ന പ്രാദേശിക മാധ്യമം വൈറൽ ചിത്രത്തെ പട്ടി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാനമായ പോലീസ് അലേർട്ട് വാർത്ത പ്രസിദ്ധീകരിച്ച കർണാടക – ബാംഗ്ലൂർ, ഉഡുപ്പി എന്നിവിടങ്ങളിൽ നിന്നുള്ള കന്നഡിക വേൾഡ് ലിങ്കും അന്വേഷണത്തിൽ ലഭിച്ചു.
പ്രാദേശിക മാധ്യമ റിപ്പോർട്ട് പ്രകാരം ഉഡുപ്പി എസ്പിയെ ഉദ്ധരിച്ച് ഇത്തരം സംഘർഷങ്ങളൊന്നും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്നറിയിപ്പ് മുൻകരുതൽ നടപടിയാണെന്നും വിവരിക്കുന്നു.. ആരെയെങ്കിലും പറ്റി സംശയം തോന്നിയാൽ പോലീസിനെ അറിയിക്കാൻ ജനങ്ങളോട് നിർദ്ദേശിക്കുന്നതായും വാർത്തയിലുണ്ട്.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇറാനി ഗാംഗ് എന്നറിയപ്പെടുന്ന ബാഹ്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കൾ പുതപ്പും മറ്റ് ബെഡ്ഷീറ്റുകളും വിൽക്കുന്നവരുടെ രൂപത്തിൽ വേഷം ധരിച്ച് കൊള്ള നടത്താൻ സാധ്യതയുണ്ട്. ജാഗ്രത നിർദ്ദേശം നൽകി നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സന്ദേശങ്ങൾ പ്രചരിക്കുന്നു.
എന്നാൽ ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എസ്പി നിഷ ജെയിംസ് പറഞ്ഞു.
ഈ വാർത്ത പൊതുജനങ്ങളെ ഭയപ്പെടുത്തരുത്. വീട്ടിൽ ഏതെങ്കിലും ഇനങ്ങൾ വിൽക്കുന്ന വ്യക്തികളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഒരു കാരണവശാലും അവരെ വീടിനുള്ളിൽ വിളിക്കാൻ പാടില്ല. നിങ്ങളുടെ അയൽക്കാരുമായി വിവരങ്ങൾ പങ്കിടരുത്.
വീട്ടിൽ അവിവാഹിതരായ സ്ത്രീകൾ ഉള്ളപ്പോൾ അപരിചിതരെ വീടിന്റെ പരിസരത്ത് ഉൾപ്പെടുത്തരുത്.
വീടിനടുത്തുള്ള അപരിചിതനോ വിൽപ്പനക്കാരനോ ആരെയെങ്കിലും സംശയാസ്പദമായി കണ്ടെത്തിയാൽ, വിവരങ്ങൾ നൽകുന്നതിന് പോലീസ് കൺട്രോൾ റൂം നമ്പർ 100 അല്ലെങ്കിൽ 0820-2526444 എന്ന നമ്പറിൽ ബന്ധപ്പെടുക, നിഷ ജെയിംസ് പറഞ്ഞു.
ഇറാനി ഗുണ്ടാ കൊള്ളക്കാരുടെ പൗരന്മാരെ മുന്നറിയിപ്പ് നൽകുന്ന പോസ്റ്റർ സംസ്ഥാനത്തെ നിരവധി പ്രാദേശിക പോലീസ് സ്റ്റേഷനുകൾ സ്വീകരിച്ച നടപടിയാണെന്ന് കർണാടക പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വസ്തുതാ അന്വേഷണം നടത്തിയ ഓൾട്ട് ന്യൂസ് അവരുടെ ലേഖനത്തിൽ പറയുന്നു.
കേരളാ പൊലീസിന് വാർത്ത സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് കർണ്ണാടകയിൽ നിന്നും ലഭിച്ചിരുന്നോ എന്നറിയാനായി ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാറുമായി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ഇതുവരെ കേരള പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഞങ്ങളുടെ അന്വേഷണ പ്രകാരം മനസ്സിലാക്കാൻ കഴിയുന്നത് ഈ ഇറാനിയൻ കൊള്ള സംഘത്തിന്റെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വടക്കേ ഇന്ത്യയിൽ നിന്നുമുള്ളതല്ല. കർണ്ണാടകയിലെ ചിക്കമംഗ്ലൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നതായി സംശയിക്കപ്പെട്ട് കർണ്ണാടക ബാജ്പെ പോലീസ് തയ്യാറാക്കിയ പട്ടികയാണിത് എന്നാണ് വാർത്തകളിൽ വ്യക്തമാകുന്നത്. ഇത്തരത്തിൽ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചിക്കമംഗളൂർ എസ്പി പറഞ്ഞതായി വാർത്തകളുണ്ട്. സംഘം ഏതായാലും വടക്കേ ഇന്ത്യയിൽ നിന്നുള്ളതല്ല, തെക്കേ ഇന്ത്യയിൽ നിന്നുമുള്ളതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കൊള്ളസംഘം പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ വടക്കേ ഇന്ത്യയിൽ നിന്നുള്ളതല്ല. ഇവർ എന്തെങ്കിലും ആക്രമണം കാ നടത്തിയതായി വാർത്തകളില്ല. കർണാടകയിലെ ചിക്കമംഗളൂരിൽ പോലീസ് നൽകിയ മുന്നറിയിപ്പാണിത് എന്ന് പറയപ്പെടുന്നു. കേരളം പൊലീസിന് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്
