
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പരിഹാസരൂപേണ പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. മനുഷ്യ സഹജമായ നാവുപിഴകള്‍ ആഘോഷമാക്കി സന്തോഷിക്കുന്നവര്‍ അങ്ങനെ സന്തോഷിച്ചോട്ടെ എന്ന് മന്ത്രി ഇതിനെതിരെ കഴിഞ്ഞദിവസം പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ മന്ത്രിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
വിദ്യാഭ്യാസ മന്ത്രി ഒരു പുസ്തകം തല തിരിച്ചുപിടിച്ച് വായിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. നാക്ക് പിഴ മനസ്സിലാക്കാം ഫോട്ടോ സെഷൻ കഴിഞ്ഞാൽ പറയണേ എന്ന് ചിത്രത്തിന്റെ മുകളിൽ എഴുതിയിട്ടുണ്ട്

ഫോട്ടോ എടുക്കാൻ വേണ്ടി പോസ് ചെയ്തപ്പോൾ പുസ്തകം തല തിരിച്ചു പിടിച്ചത് മന്ത്രി ശ്രദ്ധിച്ചില്ല എന്നാണ് ഈ ചിത്രം ഉപയോഗിച്ച് പോസ്റ്റിൽ വാദിക്കുന്നത്. എന്നാൽ എഡിറ്റ് ഫോട്ടോ ഉപയോഗിച്ചാണ് ഈ പ്രചരണം നടത്തുന്നത് എന്ന് ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തെക്കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല. ഒടുവിൽ ഞങ്ങൾ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മാധ്യമ സെക്രട്ടറി രാജീവ് ഞങ്ങൾക്ക് യഥാർത്ഥ ചിത്രം അയച്ചുതന്നു.

ഈ ചിത്രം എഡിറ്റ് ചെയ്ത്, അദ്ദേഹം പുസ്തകം തലതിരിച്ചു പിടിച്ചിരിക്കുന്നു എന്ന മട്ടിൽ ആക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് പോസ്റ്റിലെ ചിത്രവും യഥാർത്ഥ ചിത്രവും താഴെ കൊടുത്തിരിക്കുന്നു

നിഗമനം
പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ് വിദ്യാഭ്യാസമന്ത്രി പുസ്തകം യഥാർത്ഥത്തിൽ തല തിരിച്ച് പിടിച്ചിരിക്കുന്നത് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മന്ത്രി ശിവന്‍കുട്ടി പുസ്തകം തലതിരിച്ചു പിടിച്ചു വായിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്
Fact Check By: Vasuki SResult: Altered
