
വിവരണം
ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കൾ ഇരുപത് വർഷത്തിലൊരിക്കലാണ് പൂക്കുന്നത്. ഇന്ത്യയിലെ കേരളത്തിൽ പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ അനങ്ങൻ മലയുടെ പ്രാന്തപ്രദേശങ്ങളിൽ കാണപ്പെടുന്ന ”നാരീലത” എന്ന മരത്തിലാണ് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഈ പൂക്കൾ വിരിയുന്നത്. തായിലണ്ടിലും ഹിമാലയത്തിൽ ലും നീർപോൾ എന്ന പേരിലും ഇതറിയപ്പെടുന്നു… ഇങ്ങനെ ഒരു തലക്കെട്ട് നല്‍കി സ്ത്രീ ശരീരത്തോട് സമാനമായ രൂപമുള്ള ഒരു പഴത്തിന്‍റെ പൂവിന്‍റെയോ പേരിലുള്ള ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളിലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമീര്‍ വേള്‍ഡ്‌കിങ് എന്ന് പേരുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജൂലൈ അഞ്ചിന് അപ്‌ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം ഷെയറുകളും 50ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നരീലത എന്ന പേരില്‍ ഒരു വൃക്ഷമുണ്ടോ അതില്‍ ഇത്തരമൊരു പൂവോ കായോ ഉണ്ടാകുമോ. പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യാമാണോ. വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
2014 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു വൃക്ഷത്തിന്‍റെയും ഇതിലുള്ള പൂവിന്‍റെയും പേരാണ് നാരീലത. എന്നാല്‍ ഇന്‍റെര്‍നെറ്റില്‍ അല്ലാതെ നാരീലത എന്ന പേരു നല്‍കിയിരിക്കുന്ന ഈ വൃക്ഷം മറ്റാരും കണ്ടിട്ടില്ലെന്നതാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. അതായത് ബോട്ടണിസ്റ്റുകളോ സയന്‍റിസ്റ്റുകളോ ഇത്തരമൊരു ചെടി ഭൂമിയില്‍ തന്നെയുണ്ടോ എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കൂടാതെ സസ്യശാസ്ത്ര ജേണലുകളിലും ഇത്തരമൊരു വൃക്ഷ്യം അല്ലെങ്കില്‍ ചെടിയെ കുറിച്ചോ അതിലുണ്ടാകുന്ന സ്ത്രീശരീരാകൃതിയിലുള്ള പൂവിനെ കുറിച്ചോ പ്രതിപാതിച്ചിട്ടില്ല. ഇന്‍റര്‍നെറ്റില്‍ ഇതിന് നാരീപോള്‍ എന്ന് മറ്റൊരു പേരും കൂടിയുണ്ട്. മലയാളത്തില്‍ ഈ സാങ്കല്‍പ്പിക വൃക്ഷത്തെ കുറിച്ചുള്ള പ്രചരണം ആരംഭിച്ചപ്പോള്‍ മുതലാണ് ഇത് പാലക്കാട് കാണപ്പെടുന്നുണ്ടെന്നും 20 വര്‍ഷം കൂടുമ്പോള്‍ പൂക്കുമെന്നുമൊക്കെ കഥകള്‍ വൈറലായത്. അതിന് മുന്‍പ് വരെ ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെ പ്രചരിക്കുമ്പോള്‍ ഹിമാലയത്തിലും തായിലന്‍ഡിലും ഒക്കെയാണ് 20 വര്‍ഷം കൂടുമ്പോള്‍ ഈ അത്ഭുത പൂവ് വിരിഞ്ഞിരുന്നന്നായിരുന്നു പ്രചരണങ്ങള്‍. വിഷയത്തെ കുറിച്ച് പല വസ്‌തുത അന്വേഷണ വെബ്‌സൈറ്റുകളും കാലങ്ങളായി വസ്‌തുത പരിശോധന നടത്തി വരുന്നുണ്ട്. ഇതുവരെ സാങ്കേതികമായി ഇത്തരമൊരു വൃക്ഷം നിലനില്‍ക്കുന്നതായി ആര്‍ക്കും തന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്‍റെര്‍നെറ്റില്‍ പ്രചരിക്കുന്ന നാലോ അഞ്ചോ ചിത്രങ്ങളല്ലാതെ പുതുതായി ഒരു ചിത്രവും 2014 മുതല്‍ നാളിതുവരെ ആരും തന്നെ കണ്ടിട്ടില്ലെന്നതും മറ്റൊരു വസ്‌തുതയാണ്.
നരീലത ഒരു സാങ്കല്‍പ്പിക കഥയാണെന്ന് കണ്ടെത്തിയ ചില വസ്‌തുത അന്വേഷണ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ-
(സ്ക്രീന്‍ഷോട്ടുകളും പരിശോധിക്കാം)



Archived Link | Archived Link | Archived Link |
നിഗമനം
കേരളത്തില്‍ പാലക്കാട് എന്നല്ല ലോകത്ത് തന്നെ ഇങ്ങനെ ഒരു വൃക്ഷമുണ്ടന്നതിനെ കുറിച്ച് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റില്‍ പല സ്ഥലങ്ങളില്‍ കാണപ്പെടുന്നു എന്ന തരത്തിലുള്ള സാങ്കല്‍പ്പിക കഥ മാത്രമാണിത്. അതുകൊണ്ട് തന്നെ നാരീലത എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും അതിന് നല്‍കിയിരിക്കുന്ന കഥകളും പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
