FACT CHECK: ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

ദേശീയം രാഷ്ട്രീയം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സഹോദരൻ ചായക്കട നടത്തി ജീവിക്കുന്നുവെന്ന് വാദിച്ച് ചില പ്രചരണങ്ങൾ ഏറെനാളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അനുജന്‍ മുഖ്യമന്ത്രി ആയിരുന്നിട്ടും സഹോദരൻ തന്‍റെ തൊഴിലായ ചായക്കട വിട്ടിട്ടില്ല എന്നാണ് കാലങ്ങളായുള്ള വാദം.

പ്രചരണം 

യോഗി ആദിത്യനാഥ് അതേ മുഖച്ഛായയുള്ള ഒരു വ്യക്തി സാധാരണ ബനിയനും കഴുത്തിൽ കാവി നിറത്തിലുള്ള ഒരു ഷോളും ധരിച്ച് ചെറിയ തട്ടുകടയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇത് യുപി മുഖ്യമന്ത്രിയുടെ ജേഷ്ഠ സഹോദരൻ. ഒരു ചെറിയ ചായക്കട നടത്തി അതിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നു.

archived linkFB post

എന്നാൽ പ്രചരണം അവാസ്തവികമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

പലരും ചിത്രം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

സമാനമായ പ്രചരണം 2019 വന്നിരുന്നു. മറ്റൊരു ചിത്രമാണ് യോഗിയുടെ, ചായക്കട നടത്തുന്ന സഹോദരൻ എന്ന പേരില്‍ പ്രചരിച്ചത്. പ്രചരണത്തിന് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. താഴെയുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ലേഖനം വായിക്കാം.

വസ്തുത പരിശോധന: യോഗിയുടെ സഹോദരന്‍ ചായ കടക്കാരന്‍!

യോഗി ആദിത്യനാഥിന്‍റെ നാട് യഥാർത്ഥത്തിൽ ഉത്തരാഖണ്ഡിൽ ആണ്. മഞ്ചൂർ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ ജനനം. പൂർവാശ്രമത്തിൽ യോഗിയുടെ പേര് അജയ് മോഹൻ എന്നായിരുന്നു. അച്ഛന്‍റെ പേര് ആനന്ദ് സിംഗ് എന്നും അമ്മയുടെ പേര് ഹേമവതി എന്നുമാണ്. അദ്ദേഹത്തിന് 6  കൂടപ്പിറപ്പുകൾ ഉണ്ട്.  മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരികളുമുണ്ട്. 

അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ ശൈലേന്ദ്ര സിംഗ് സൈനിക സേവനം അനുഷ്ടിക്കുന്നുവെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. മറ്റു രണ്ടുപേര്‍ നാട്ടില്‍ തന്നെയാണ് ഉള്ളത്. എബിപി ന്യൂസ് പ്രസിദ്ധീകരിച്ച ഇന്‍റര്‍വ്യൂവില്‍ യോഗി ആദിത്യനാഥിന്‍റെ മാതാപിതാക്കളെയും രണ്ടു സഹോദരന്മാരെയും കാണാം.

നിഗമനം 

ഏതായാലും വൈറൽ ചിത്രത്തിലുള്ളത് യോഗിയുടെ സഹോദരൻ അല്ല എന്ന് വ്യക്തമായിട്ടുണ്ട്. പിന്നെ മറ്റാരാണ്‌ ചിത്രത്തില്‍ ഉള്ളതെന്ന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഈ ചിത്രത്തിലുള്ളത് താനാണെന്ന് അവകാശപ്പെട്ട് മറ്റാരും തന്നെ മുന്നോട്ട് വന്നതായും വാർത്തകളില്ല. യോഗി ആദിത്യനാഥിന്‍റെ മുഖം മോർഫ് ചെയ്തു ചിത്രം സൃഷ്ടിച്ചതാകാനും സാധ്യതയുണ്ട് എന്ന് അനുമാനിക്കുന്നു. കാരണം ഇതേ ചിത്രം യോഗിക്കെതിരെയുള്ള ട്രോൾ എന്ന നിലയ്ക്ക്  പ്രചരിക്കുന്നുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •