
മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് ചിത്രം എന്ന് വാദിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
എംഎൽഎ സംസാരിക്കുന്ന എന്ന വേദിയുടെ പിന്നിൽ ദിവംഗതനായ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഭിത്തിയില്‍ പതിച്ചിരിക്കുന്നത് കാണാം. പോസ്റ്റിൽ ഇത് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്ന് വാദിച്ച് ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ആർ എസ് എസ് വേദിയിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ്.”

പലരും ഇതേ അവകാശവാദവുമായി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ മഞ്ചേശ്വരം എംഎൽഎ മേലെ പങ്കെടുത്ത പരിപാടിക്ക് ആർഎസ്എസുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താൻ
വസ്തുത ഇങ്ങനെ
ഞങ്ങൾ മരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങള്‍ അഷ്റഫ് എംഎൽഎയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ അദ്ദേഹം പ്രചരണത്തിനെതിരെ വിശദീകരണം നൽകിയതായും കണ്ടു. ആർഎസ്എസുമായി യാതൊരു ബന്ധവും ഇല്ലാത്ത പരിപാടി ആണെന്നും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം അറിയിക്കുന്നു:
പട്ടികജാതി ന്യൂനപക്ഷമായ ബാക്കുട സമാജ സേവാ സമിതി അവരുടെ സമുദായത്തിലെ ഒരു കൂട്ടായ്മയുടെ പരിപാടിക്ക് മണ്ഡലത്തിലെ എംഎൽഎ എന്ന നിലക്ക് എന്നെ ക്ഷണിച്ചു. മഞ്ചേശ്വരത്തെ കജ എന്ന പ്രദേശത്തുള്ള പ്രേരണ ഓഡിറ്റോറിയത്തിലാണ് ഈ പരിപാടി നടന്നത്. അവിടെ സ്ഥിരമായി ഭിത്തിയില്‍ പതിപ്പിച്ച 2 ഫോട്ടോകൾ ഉണ്ട്. ആ ഫോട്ടോകളെ അടിസ്ഥാനമാക്കി എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നാണ് പറയുന്നത്. അത് എങ്ങനെ ആർഎസ്എസ് പരിപാടി ആകും..?? ആ ഓഡിറ്റോറിയത്തിൽ ആര് പരിപാടി വച്ചാലും ആ ഫോട്ടോസ് അവിടെ ഉണ്ടാകും… അല്ലാതെ പരിപാടിക്ക് ബിജെപിയുമായോ ആര്‍എസ്എസുമായോ യാതൊരു ബന്ധവുമില്ല.
ബാക്കുട സമുദായ സമാജം സംഘടനയുടെ പ്രസിഡന്‍റ് സുജാതയുമായി ഞങ്ങള്‍ സംസാരിച്ചു. പരിപാടിക്ക് യാതൊരു തരത്തിലുള്ള രാഷ്ട്രീയ ചായ്വുകളും ഉണ്ടായിരുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി. “ആഗസ്റ്റ് ഏഴിന് സമുദായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിജയികളെ അനുമോദിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനുമാണ് സ്ഥലം എം എൽ എ യെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി സംഘടിപ്പിച്ചത്. ഈ സംഘടനയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. പരിപാടിക്കായി ക്ഷേത്രം വക ഹാള്‍ തെരെഞ്ഞെടുത്തത് അത് കുറഞ്ഞ വാടകയ്ക്ക് ലഭിച്ചു എന്നതിനാലാണ്. ഓഡിറ്റോറിയത്തിന്‍റെ ഭിത്തിയില്‍ ആര്‍ എസ് എസ് നേതാക്കളുടെ ചിത്രമുണ്ട്. എന്നാല്‍ ഇത് ഞങ്ങള്‍ വച്ചതല്ല, സ്ഥിരമായി അവിടെ തന്നെ ഉള്ളതാണ്. ഇതിന്‍റെ ചുവടുപിടിച്ചു കൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി എം എൽ എ യെ താറടിക്കുന്നതിനു വേണ്ടി ബാക്കുട സമുദായം വിഎച്ച്പിയുടെയും ആർ എസ് എസിന്‍റെയും കീഴിലുള്ള സംഘടനയെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്.”
മഞ്ചേശ്വരം എംഎൽഎ ക്കെതിരെ പ്രചരണം ശ്രദ്ധയിൽ പെട്ടപ്പോൾ വാര്‍ത്താ സമ്മേളനം വിളിച്ച് ഞങ്ങൾ വിശദീകരണം നൽകിയിരുന്നു.
മുകളിലെ വീഡിയോയില്‍ കാണുന്നതാണ് എം എല്‍ എ പങ്കെടുത്ത പരിപാടി.

മഞ്ചേശ്വരം എംഎല്‍എ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ തമിഴ് ടീം ഇതേ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്.
ஆர்.எஸ்.எஸ் கூட்டத்தில் முஸ்லிம் லீக் எம்.எல்.ஏ பங்கேற்றாரா?
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിലല്ല പങ്കെടുത്തത്. തന്‍റെ മണ്ഡലത്തിലെ ന്യൂനപക്ഷ പട്ടികജാതി വിഭാഗമായ ബാക്കുട സമുദായത്തിന്‍റെ പരിപാടിയിലാണ് മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തത്, പരിപാടിക്ക് ആര്‍ എസ് എസുമായോ മറ്റ് സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം… സത്യമിതാണ്…
Fact Check By: Vasuki SResult: False
