സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

അന്തര്‍ദേശീയ കൌതുകം
വീഡിയോ സ്ക്രീന്ഷോട്ട്

വിവരണം

സൗദി അറേബ്യയിൽ  എത്ര നിറയ്ക്കാൻ   ശ്രമിച്ചാലും നിറയാത്ത  ഒരു അത്ഭുത കുഴിയുണ്ട്. ഈ കുഴിയിൽ എന്തിട്ടാലും അത് തിരിച്ചു പുറത്തേയ്ക്ക് എറിയും, എന്ന വിവരണവുമായി quran wa sunna ഖുർ ആനും സുന്നത്തും القرآن و السنة എന്ന ഫെസ്ബൂക്ക് പേജ് പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ  4300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. “പ്രകൃതിയുടെ പ്രതിഭാസം സൗദി അറേബ്യയിലെ അൽ ജൗഫ് എന്ന പ്രവിശ്യയിൽ ഭൂമിയിൽ ഒരു കുഴിയുണ്ട്. അതിൽ എന്ത് തന്നെ നിറക്കാൻ ശ്രമിച്ചാലും അത് മുകളിലേക്ക് പുറം തള്ളപ്പെടും കാണുക …..സുബ്ഹാനല്ലാഹ്” എന്നാണ് പോസ്റ്റിൽ  എഴുതിയിട്ടുള്ളത്..

Archived Link

ഈ കുഴിയുടെ രഹസ്യം എന്താണെന്നറിയാൻ  ഞങ്ങൾ  ഈ വീഡിയോ പരിശോധിച്ചു. തുടർന്ന്  ഇതേക്കുറിച്ച്  അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ  കണ്ടെത്തിയ വസ്തുതകൾ  നമുക്ക് നോക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയെക്കുറിച്ച് കൂടുതലറിയാൻ  ഞങ്ങൾ  വീഡിയോയുടെ ഓരോരോ  ഫ്രെയിമുകൾ  പരിശോധിച്ചു. ഫ്രെയിമുകളുടെ  സ്ക്രീൻഷോട്ട് എടുത്ത്  reverse image search നടത്തി. ഈ ചിത്രങ്ങളുടെ പരിണാമം ഇപ്രകാരം :

അന്വേഷണത്തിൽ  ഞങ്ങൾക്ക്  ഈ സംഭവത്തെ ആധാരമാക്കി നിരവധി വിവരങ്ങൾ ലഭിച്ചു. സൗദി അറേബ്യയിൽ  പണി എടുക്കുന്ന  സമയത്ത് തൊഴിലാളികളാണ് ഈ കുഴി കണ്ടത്. ഈ കുഴിയില്‍ ബുൾഡോസർ  ഉപയോഗിച്ച് മണൽ  വാരി ഇട്ടപ്പോൾ  അത് തിരിച്ചു പുറത്തേയ്ക്ക്  വലിച്ചെറിയപ്പെട്ടു . ഈ വീഡിയോ ആദ്യം Liveleaks.com എന്ന വെബ്സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്. പിന്നീടിത്‌  പല സാമുഹിക മാധ്യമങ്ങളിലൂടെ വൈറൽ  ആയി.  Dailymail.co.uk യുടെയും Mirror.co.uk യുടെ റിപ്പോർട്ടുകൾ  ഈ വീഡിയോ വ്യാജമല്ല എന്ന് വ്യക്തമാക്കുന്നു. പക്ഷെ പോസ്റ്റിൽ സൗദി അറേബ്യയിൽ   ഇതു സ്ഥലത്താണ് ഇതു കണ്ടെത്തിയതെന്ന്  വ്യക്തമല്ല. സൗദിയിൽ   താമസിക്കുന്ന  ഒരു പൌരൻ  Quora ഫോറത്തിലൂടെ  പറയുന്നത് ഇതുപോലുള്ള കുഴികൾ   സൌദിയുടെ വടക്കൻ  മേഖലയിൽ   വളരെ സാധാരണമായി കാണാൻ  കഴിയുന്ന പ്രതിഭാസമാണെന്നാണ്. അൽ ജൗഫ് സൌദിയുടെ വടക്കൻ  ഭാഗത്തുള്ള പ്രദേശമാണ്. ഈ കാര്യം വിക്കിപീഡിയയിൽ  നൽകിയ വിവരണം  വ്യക്തമാക്കുന്നു.

ചിത്രം കടപ്പാട്: Wikipedia

യഥാർത്ഥത്തിൽ ഈ കുഴി ഒരു ബ്ലോഹോൾ  (Blowhole) ആണ്. ബ്ലോഹോൾ  ഒരു പ്രകൃതിദത്ത പ്രതിഭാസമാണ്. അസാമാന്യ മർദ്ദം മൂലമാണ് ഇത് സൃഷ്ടിക്കപ്പെടുന്നത്. വായുവിനാൽ നിറച്ച ഒരു ഭൂഗർഭ ഗുഹയുടെ ചെറിയ തുറന്ന സ്ഥലത്താണ് ഇതു കാണപ്പെടുന്നത്. ഭൂഗർഭത്തിലുള്ള വായുവിന്റെ  മർദ്ദം  കൂടിക്കഴിഞ്ഞാൽ  അത് പുറത്തേയ്ക്ക് വരും. അതുപോലെ തന്നെ മർദ്ദം  കുറഞ്ഞാൽ  വായു പുറത്തുനിന്ന് അകത്തേയ്ക്ക്  വലിച്ചെടുക്കും. ഈ രീതിയിൽ   പ്രകൃതിയുടെ  ഒരു ഫാന്‍ ആയി ആ കുഴി മാറും. ഇതേ പോലെയുള്ള ഒരു കുഴിയാണ് നമുക്ക് വീഡിയോയിൽ  കാണാൻ കഴിയുന്നത്.

Dailymail.co.ukArchived Link
Mirror.co.ukArchived Link
Blowhole WikipediaArchived Link
QuoraArchived Link
Al Jawf WikipediaArchived Link

ഇതേപോലെ ലോകത്തിൽ  പലയിടത്തും  കൌതുകകരമായ  ബ്ലോഹോൾ  ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. അമേരിക്കയിൽ  Wupatki National Monument, Windcave National Park എന്നിവ  ഈ പ്രതിഭാസത്തിന്റെ സജീവമായ ഉദാഹരണങ്ങളാണ്. ഈ ബ്ലോഹോളുകൾ താഴെ കൊടുത്തിരിക്കുന്ന  വീഡിയോകളിൽ ദർശിക്കാം.

നിഗമനം

ഈ വീഡിയോയിൽ  കാണിക്കുന്ന സംഭവം വാസ്തവമാണെന്നു  വ്യക്തമാണ്. ഈ വീഡിയോ ഒരു രീതിയിലും കെട്ടിച്ചമച്ചതല്ല. ഈ സംഭവം അൽ  ജഫ് ഇലാണ് സംഭവിച്ചത്. സത്യസന്ധവുമാണ് . പക്ഷെ ഈ സംഭവം നടന്ന  സ്ഥലം ഏതാണെന്ന്  വ്യക്തമായിട്ടില്ല. ഇത് ഒരു പ്രകൃതിദത്ത പ്രതിഭാസമാണ്, ഇതിനെ ശാസ്ത്രിയമായി  ബ്ലോഹോൾ  എന്ന് പറയും

Avatar

Title:സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

Fact Check By: Harish Nair 

Result: True

  •  
  •  
  •  
  •  
  •  
  •  
  •  
  •