ഈ അപരിഷ്‌കൃത ട്രാൻസ്‌ഫോർമർ വാരാണസിയിലേതാണോ…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

“രാജ്യം: ഡിജിറ്റൽ ഇന്ത്യ.മണ്ഡലം: വാരണാസി വികസനം എന്നാൽ ദാ, ഇതാണ്.” എന്ന വാചകത്തോടൊപ്പം ഒരു ട്രാൻസ്‌ഫോർമറിന്റെ  ചിത്രം2019 ഏപ്രില്‍ 18 ന് Vennur Sasidharan എന്ന പ്രൊഫൈലിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിൽ  കാണുന്ന ട്രാൻസ്‌ഫോർമർ വാരാണസിയിലേത് ആണെന്ന്  പോസ്റ്റ് പ്രഖ്യാപിക്കുന്നു. ഡിജിറ്റൽ ഇന്ത്യ നിർമിക്കാക്കാൻ  പോകുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഇതാണ് വികസനം എന്ന് പോസ്റ്റ് ആരോപിക്കുന്നു. അപരിഷ്‌കൃതമായ   നിലയിലുള്ളട്രാന്സ്ഫോർമറിന് മരത്തിന്റെ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിന്റെ ഗതി കാണിക്കുന ഈ ചിത്രം യഥാർത്ഥമാണോ? ഈ ട്രാൻസ്‌ഫോർമർ യഥാർത്ഥത്തിൽ  വാരസിയിലെയാണോ? ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 11,000 കാളധികം ഷെയറുകളാണ്. ചിത്രത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം

. വസ്തുത വിശകലനം

ഈ ചിത്രത്തിന് ലഭിച്ച കമന്റുകളിൽ  ഈ ചിത്രം വ്യാജമാണ് എന്ന് പലരും ആക്ഷേപിച്ചു. ഒരു ഫെസ്ബൂക്ക് ഉപഭോക്താവ് ഈ ചിത്രത്തിന്‍റെ reverse image search നടത്തി അതിന്റെ സ്ക്രീൻഷോട്ടുകൾ  കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ  പല സ്ഥലങ്കളിൽ ഈ ചിത്രം ഉപയോഗിച്ചതായി കാണാം.

ഗൂഗിള്‍ reverse image search ചെയ്തപ്പോൾ  ലഭിച്ച പരിണാമങ്ങൾ  ഞങ്ങൾ പരിശോധിച്ചു. ഈ ചിത്രം കഴിഞ്ഞ  കൊല്ലം മുതൽ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയാണ്. ഈ ചിത്രം ഉപയോഗിച്ച്‌  പ്രസിദ്ധികരിച്ച ചില പോസ്റ്റും ലേഖനകളും ഞങ്ങൾ പരിശോധിച്ചു. ഒരു പാകിസ്ഥാനി പേജ് ഈ ചിത്രം പാകിസ്ഥാനിലെ സിന്ധ്  പ്രദേശത്തിന്റെതാണെന്ന് അറിയിച്ചിരുന്നു. ഇതേ സന്ദർഭത്തിൽ പ്രസിദ്ധികരിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്രകാരം:

Archived Link

റഷ്യയിലെ ഒരു വെബ്സൈറ്റ് പികാബു ഡോട്ട് കോമിൽ  ഒരു വ്യക്തി ഈ ചിത്രങ്ങൾ അയാളുടെ സഹപ്രവർത്തകൻ  റഷ്യയിലെ ദാഗേസ്താൻ പ്രദേശത്തിൽ നിന്നും അയച്ചതായി അറിയിക്കുന്നു. ഈ സന്ദർഭത്തിൽ അയാൾ  റഷ്യൻ ഭാഷയിൽ ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്..

യുക്ക്രെൻ  രാജ്യത്തിലുള്ള സോവേരിഡോനേർസക്ക്  എന്ന നഗരത്തിൽ 4000 പേർക്ക് വൈദ്യുതി ഇല്ലാതെ കഴിയേണ്ടി  വന്നു എന്ന ഒരു വാർത്ത 06452.com. എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ചിരുന്നു.. അതിലും ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഈ വാർത്ത  പ്രസിദ്ധികരിച്ചത് 2018 ഓഗസ്റ്റ് 29നാണ്. ഈ ചിത്രം ഇറാഖിലെതാണ് എന്ന് സുചിപ്പിക്കുന്ന പോസ്റ്റുകളും ലഭിച്ചു.

PikabuArchived Link
06542com.uaArchived Link

പക്ഷെ എവിടെയും ഇത് വാരണാസിയിലെതാണ് എന്ന് അവകാശപെടുന്ന  ലേഖനം അഥവാ പോസ്റ്റ് ലഭിച്ചില്ല. അതിനാൽ ഈ ചിത്രം വാരണാസിയിലെതാണ് എന്ന് പറയാൻ സാധിക്കില്ല.

നിഗമനം

ഈ ചിത്രം വാരാണസിയിലെയാണ് എന്ന് പറഞ്ഞു  പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് തെറ്റാണ്. ഈ ചിത്രം കഴിഞ്ഞ  കൊല്ലം മുതൽ പലയിടത്തും ഉപയോഗിച്ച ഒരു ചിത്രമാണ്. ഈ ചിത്രം വാരണാസിയിലെതാണ് എന്ന് തെളിക്കുന്ന ഒരു തെളിവ് ഞങ്ങൾക്ക്  ലഭിച്ചില്ല. അതിനാൽ ഈ ചിത്രം ദയവായി പ്രിയ വായനക്കാർ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:ഈ അപരിഷ്‌കൃത ട്രാൻസ്‌ഫോർമർ വാരാണസിയിലേതാണോ…?

Fact Check By: Harish 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •