റഫേല്‍ വിമാനങ്ങളുടെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വീഡിയോകളുടെ യാഥാര്‍ത്ഥ്യം…

ദേശിയം

മൂന്നു ദിവസം മുമ്പെയാണ് ഏറെ ചര്‍ച്ചകളുടെ വിഷയമായിരുന്ന റഫേല്‍ വിമാനങ്ങള്‍ ഇന്ത്യലേക്ക് എത്തിയത്. വളരെ ആകാംഷയോടെ കാത്തിരുന്ന നിമിഷം യഥാര്‍ത്ഥ്യമാകുമ്പോള്‍ പലരും സാമുഹ്യ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ പലരും ഇതിന്‍റെ ഇടയില്‍ അത്യുത്സാഹത്തില്‍ മറ്റു വിമാനങ്ങളുടെ വീഡിയോ റഫേലിന്‍റെ എന്നു കരുതി പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ ചില തെറ്റായി പ്രചരിച്ച വീഡിയോകളാണ് നമ്മള്‍ ഈ ലേഖനത്തില്‍ കാണാന്‍ പോകുന്നത്. ഈ ആഴ്ചയില്‍ തെറ്റായി പ്രചരിച്ച വീഡിയോകളെയും അതിന്‍റെ സത്യാവസ്ഥ കണ്ടെത്താനായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തിനെയും കുറിച്ച് നമുക്ക് അറിയാം.

ആദ്യത്തെ വീഡിയോ-

റഫേലില്‍ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്നത്തിന്‍റെ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഇത്തരമൊരു വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പലരും റഫേല്‍ ആകാശത്തില്‍ മറ്റൊരു വിമാനത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിന്‍റെ കാഴ്ച എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആക്കിയിട്ടുണ്ടായിരുന്നു.

FacebookArchived Link

പക്ഷെ ഈ വീഡിയോ റഫേലുടെതല്ല പകരം എഫ്-22 എന്ന വിമാനത്തിന്‍റെതാണ്. എഫ്-22 ഫൈറ്റര്‍ ജെറ്റിന്‍റെ മിഡ്-എയര്‍ റീഫ്യുലിംഗിന്‍റെ ഈ വീഡിയോ യുട്യുബില്‍ 2018 മുതല്‍ ലഭ്യമാണ്. കൂടതല്‍ വിശദാംശങ്ങള്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.

ഇത് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വീഡിയോയല്ല, പഴയതാണ്

രണ്ടാമത്തെ വീഡിയോ-

ഈ വീഡിയോ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന റഫേല്‍ വിമാനങ്ങളുടെ വീഡിയോ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി.

FacebookArchived Link

പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ഇറ്റലിയുടെ തലസ്ഥാന നഗരി റോമിലെ ഇറ്റലിയുടെ രാഷ്ട്രദിന ആഘോഷങ്ങളുടെതാണ്. വീഡിയോയില്‍ കാണുന്ന കെട്ടിടം റോമിലെ പ്രശസ്തമായ പിയാസ വെനീസിയയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.

റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…

മുന്നാമത്തെ വീഡിയോ-

അവസാനത്തെ വീഡിയോയും ആദ്യത്തെ വീഡിയോയിനെ പോലെ തന്നെ റഫേല്‍ ആകാശത്തില്‍ ഇന്ധനം നരക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഇതിന്‍റെ ഉദാഹരണമായി താഴെ നല്‍കിയ പോസ്റ്റ്‌ കാണാം.

FacebookArchived Link

പക്ഷെ In-Vid ഉപയോഗിച്ച് ഈ വീഡിയോയുടെ പ്രധാന ഫ്രെമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വീഡിയോ 2018ല്‍ ബ്രസിലിന്‍റെ വായുസേന ചെയ്ത ട്വീറ്റില്‍ ലഭിച്ചു. ഈ വീഡിയോ ബ്രസിലിന്‍റെ വായുസേനയുടെ വിമാനം എഫ്-5യുടെതാണ്. ബ്രാസിലിന്‍റെ വായുസേനയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം.

അങ്ങനെ…ഇതാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ മുന്ന്‍ വീഡിയോകളുടെ സത്യാവസ്ഥ. ഇത്തരത്തില്‍ സംശയമുള്ള ഫോട്ടോകല്‍/വീഡിയോകള്‍/ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് വാട്സാപ്പിലൂടെ ലഭിച്ചാല്‍ പരിശോധനക്കായി ഈ 9049053770 എന്ന നമ്പറിലേക്ക് ഞങ്ങള്‍ക്ക് അയയ്ക്കുക. പോസ്റ്റിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും.

Avatar

Title:റഫേല്‍ വിമാനങ്ങളുടെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വീഡിയോകളുടെ യാഥാര്‍ത്ഥ്യം…

Fact Check By: Mukundan K 

Result: False