പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു.. ദൃശ്യങ്ങളുടെ സത്യമിതാണ്…

ദേശീയം രാഷ്ട്രീയം | Politics

എട്ട് സംസ്ഥാനങ്ങളിലെ38 ജില്ലകളിൽ പര്യടനം പൂർത്തിയാക്കി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  ഇപ്പോൾ രാജസ്ഥാനിലെ ആണുള്ളത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും  സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  

പ്രചരണം

ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകർ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ചോദ്യം ചെയ്യുന്ന പോലീസുകാരനെ മർദ്ദിച്ചു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ ഒരാൾ ലൗഡ്സ്പീക്കർ ഉപയോഗിച്ച് സംസാരിക്കുന്നത് കാണാം. ഇയാളുടെ അടുത്തേക്ക് ഒരു പോലീസുദ്യോഗസ്ഥൻ വന്ന് അനുവാദം ലഭിച്ചിട്ടുണ്ടോ എന്നു ചോദിക്കുന്നു. പോലീസുകാരനോട് പ്രാസംഗികന്‍ കയര്‍ത്ത് സംസാരിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുന്നതും കാണാം.  കൂടെയുള്ളവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ പ്രസംഗം കേൾക്കാനെത്തിയ വലിയ ജനക്കൂട്ടം അവിടെ നിന്നും മടക്കി അയക്കുന്ന ദൃശ്യങ്ങളും കാണാം.  ഭാരത് ജോഡോ യാത്രയ്ക്കിടെ  പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്  ചോദ്യം ചെയ്ത പോലീസുകാരനെ കോൺഗ്രസ് അനുകൂലികൾ പ്രതിരോധിക്കുന്നതിന് സൂചിപ്പിച്ച ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  

“ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നു. വിലക്കിയ പോലീസുകാരനെ എങ്ങനെയാണ് കോണ്ഗ്രസ് അനുകൂലികൾ കൈകാര്യം ചെയ്യുന്നതെന്ന് കാണൂ

കോണ്ഗ്രസ് ഇപ്പോഴും ഭരണത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ??? 🙄🙄 

FB postarchived link

എന്നാൽ ഈ ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ ഈ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഈ സംഭവം നവംബർ മാസം ഡൽഹിയിൽ നടന്നതാണ് എന്നുള്ള ചില സൂചനകൾ ലഭിച്ചു. 

മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് ഖാനെ ഡൽഹി പോലീസ് കോൺസ്റ്റബിളിനെ കയ്യേറ്റം ചെയ്യുന്നതിനും അപമാനിച്ചതിനു അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടില്‍ നവംബർ 26-ന് ഇക്കണോമിക് ടൈംസ് വാർത്ത നൽകിയിട്ടുണ്ട്. 

“ദേശീയ തലസ്ഥാനമായ ജാമിയ നഗറിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേരള ഗവർണർ  ആരിഫ് മുഹമ്മദ്  ഖാന്‍റെ സഹോദരനാണ് ആണ് മുൻ എംഎൽഎ ആസിഫ് ഖാൻ. ആരുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത മലയാള മാധ്യമങ്ങളിലും വന്നിരുന്നു

ഡല്‍ഹിയില്‍ തയ്യബ് മസ്ജിദിന് സമീപം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഖാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ മെഗാഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.”

“ഇന്നലെ തയ്യബ് മസ്ജിദ് ഏരിയയ്ക്ക് സമീപം പട്രോളിംഗ് നടത്തുന്നതിനിടെ, ഒരു പോലീസ് കോൺസ്റ്റബിൾ യോഗം ശ്രദ്ധിച്ചു. കോൺഗ്രസ് എംസിഡി കൗൺസിലർ സ്ഥാനാർത്ഥി അരിബ ഖാന്‍റെ പിതാവ് ആസിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്‍റെ അനുയായികളും ലൌഡ് സ്പീക്കര്‍ ഉപയോഗിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു,” ദില്ലി പോലീസ് പറഞ്ഞു.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് EC യുടെ അനുമതിയുണ്ടോ ഇല്ലയോ എന്ന് കോൺസ്റ്റബിൾ മുൻ എംഎൽഎയോട് ചോദിച്ചപ്പോൾ അയാൾ അക്രമാസക്തനാകുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

“ആസിഫ് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും കോൺസ്റ്റബിളിനെ മർദിക്കുകയും ചെയ്തു. ആസിഫിനെതിരെ ഷഹീൻ ബാഗ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം നടക്കുന്നു,” ഡൽഹി പോലീസ് പറഞ്ഞു.

പല മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത നൽകിയിട്ടുണ്ട്.  എന്നാൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് ഖാന്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി വാർത്താമാധ്യമങ്ങളിൽ ഒന്നും പരാമർശമില്ല. ആസിഫ് ഖാന്‍റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ ആസിഫ് ഖാന്‍ സിന്ദാബാദ് എന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. അല്ലാതെ പാകിസ്ഥാന്‍ സിന്ദാബാദ് എന്നല്ല.  പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന് ആസിഫ് ഖാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.  

സംഭവത്തെ കുറിച്ച് എന്‍‌ഡി‌ടി‌വി യുടെ വീഡിയോ വാർത്ത  ലഭ്യമാണ് 

സംഭവത്തെക്കുറിച്ച് എ‌എന്‍‌ഐ ന്യൂസ് ട്വീറ്റ് ചെയ്തിരുന്നു

തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  ഈ വീഡിയോ ദൃശ്യങ്ങൾക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല.  കോൺഗ്രസ് മുൻ എംഎൽഎയും കേരള ഗവർണർ ആരിഫ് ഖാന്‍റെ  സഹോദരനുമായ ആസിഫ് ഖാൻ ഡല്‍ഹിയില്‍ ഒരു പ്രസംഗത്തിനിടെ ഡൽഹി പോലീസിനോട് കയർക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. സംഭവം ഡൽഹിയിലാണ് നടന്നത് യാത്രയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ദൃശ്യങ്ങൾ വൈറൽ ആയതിനെ തുടർന്ന് ആസിഫ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു.. ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False