FACT CHECK: തീയേറ്റര്‍ കലാകാരന്മാരുടെ ചിത്രം പണ്ഡിറ്റ്‌ നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണു൦ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹാര്‍ലാല്‍ നെഹ്‌റു സാമുഹ മാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയുടെ വിഷയമായി മാറിയിട്ടുണ്ട്. അദ്ദേഹത്തെ ചൊല്ലിയുള്ള വിവാദങ്ങളും വ്യാജപ്രചരണങ്ങളും ഇടയ്ക്ക് നമുക്ക് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണാം.

സെപ്റ്റംബര്‍ 17ന്, ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുകയുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മോദിയുടെ ജന്മദീനം വിവിധ തരത്തില്‍ രാജ്യമെമ്പാടും ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഈ ദിനം തൊഴിലില്ലായ്മ ദിനം എന്ന്‍ തരത്തില്‍ ആചരിച്ചു.

യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കേരളത്തിലും ഇതിന്‍റെ ഭാഗമായി ‘തൊഴിലില്ലായ്മ ദിനം ആചരിച്ച് പ്രതിഷേധിച്ചു. ഇതിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചാണക പായസം വിതരണം ചെയ്തു. 

ഇതിന്‍റെ പശ്ചാതലത്തിലാണ് ചില തീയറ്റര്‍ കലാകാരന്മാരുടെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ഒരു സ്ത്രിയെ പ്രണയിക്കുന്നു എന്ന തരത്തിലുള്ള ഒരു ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

മോദിജിയുടെ ജൻമദിനത്തിൽ ചാണക പായസം

വിളബി കുടിച്ച ഊത്തൻ മാർക്ക് സമർപ്പിക്കുന്നു

ബാക്കിയുണ്ടെങ്കിൽ കുറച്ച് മൂപ്പർക്കും കൊടുക്കു

കൊമ്മി മക്കളെ😡😡😡😡😡” 

ഈ പ്രചരണം നടത്തുന്നത് ഈ പോസ്റ്റില്‍ മാത്രമല്ല. ഇതേ പോലെയുള്ള ചില പോസ്റ്റുകള്‍ ഇവിടെ കാണാം: Link 1, Link 2.

എന്നാല്‍ ഇന്നി നമുക്ക് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹാവര്‍ഡ് ബ്രെന്‍ട്ടന്‍ രചിച്ച ഡ്രോയിംഗ് ദി ലൈന്‍ എന്ന നാടകത്തിന്‍റെ ലണ്ടനില്‍ നടന്ന അവതരണത്തിന്‍റെ റിവ്യൂ ലഭിച്ചു. ഈ നാടകം 1947ല്‍ സംഭവിച്ച ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന്‍റെ മുകളിലാണ് ഉള്ളത്. ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ എന്ന പുതിയ രാജ്യത്തിന്‍റെ അതിര്‍ത്തി നിശ്ചയിക്കുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ സിറില്‍ റാഡ്ക്ലിഫിന്‍റെ കഥയാണ് ഇതില്‍ പറയുന്നത്. 

ഈ നാടകം ഹാവര്‍ഡ്‌ ഡേവിസിന്‍റെ നിര്‍ദേശനത്തില്‍ ലണ്ടനിലെ ഹമ്പ്സ്റ്റ്ഡ തീയറ്ററിലാണ് അവതരിപ്പിച്ചത്. ഈ നാടകത്തിന്‍റെ ഒരു പ്രമുഖ ദൃശ്യത്തിന്‍റെ ചിത്രമാണ് നിലവില്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ലോര്‍ഡ്‌ മൗണ്ട്ബാറ്റന്‍റെ ഭാര്യ എഡ്വിനയുമല്ല പകരം കലാകാരന്മാരായ സിലാസ് കാര്‍സന്‍ (നെഹ്‌റു), ലുസി ബ്ലാക്ക്‌ (എഡ്വിന) എന്നിവരാണ്.

British Theater Guide | Archived Link

ഈ നാടകത്തിലെ കലാകര്‍ന്മാരുടെ അഭിമുഖം നമുക്ക് താഴെ നല്‍കിയ ഈ വീഡിയോയില്‍ കാണാം. 

നിഗമനം

പോസ്റ്റില്‍ നെഹ്‌റുവും എഡ്വിനയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഇന്ത്യയുടെ വിഭജനത്തിനെ കുറിച്ചുള്ള ഒരു നാടകമായ ഡ്രോയിംഗ് ദി ലൈന്‍ എന്നൊരു നാടകത്തിലെ ഒരു രംഗത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തീയേറ്റര്‍ കലാകാരന്മാരുടെ ചിത്രം പണ്ഡിറ്റ്‌ നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണു൦ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •