
വിവരണം
Kumara Menon എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഒരു ദിവസം കൊണ്ട് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളായി എ സമ്പത്ത്, ബാലഗോപാൽ എന്നിവരുടെ ചിത്രവും ” ഒപ്പം “വരുന്നു തോറ്റ എംപിമാർക്ക് സർക്കാർ പദവി, സാമ്പത്തിക പ്രതിസന്ധി പറഞ്ഞു കാരുണ്യ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നു സർക്കാർ പുതിയ ധൂർത്തിനു കളമൊരുക്കുന്നു. ഭരണ പരിഷ്‌കാര കമ്മീഷൻ പോലെ കേന്ദ്രറാവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കമ്മീഷൻ. സമ്പത്തും ബാലഗോപാലും അംഗങ്ങൾ. [രതിവർഷം നാലുകോടി രൂപയിലധികം ചെലവ്. കേരളം മുടിപ്പിക്കാനായിട്ട് എന്തിനൊരു സർക്കാർ..? എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived link | FB post |
നമുക്ക് ഈ വാർത്തയുടെ വസ്തുത ഒന്ന് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ മലയാളം കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ വാർത്ത തിരഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇംഗ്ളീഷ് കീ വേർഡ്സ് ഉപയോഗിച്ച് വാർത്ത തിരഞ്ഞപ്പോൾ ഓൺ മനോരമ ജൂലൈ 10 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. സമ്പത്തോ ബാലഗോപാലോ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ ‘പോയിന്‍റ്സ്മാൻ’ ആയേക്കാം എന്ന ഒരു വാർത്ത ലഭ്യമായി. വാർത്തയുടെ സ്രോതസ്സ് വെളിപ്പെടുത്താതെ ഓൺ മനോരമ ഇങ്ങനെയൊരു വാർത്ത നൽകിയിട്ടുണ്ട്. പിന്നീട് ഞങ്ങൾക്ക് മനോരമയുടെ ഓൺലൈൻ മലയാളം പോർട്ടലിൽ നിന്നും ഇതേ വാർത്ത ലഭിച്ചു.
“കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിനും പ്രത്യേക പ്രതിനിധിയെ വെയ്ക്കാൻ സംസ്ഥാന സർക്കാർ എന്നാണു വാർത്തയിൽ നൽകിയിരിക്കുന്നത്. സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് ഈ തസ്തികയിലേക്കു പരിഗണിക്കുന്നതന്നതെന്നാണു റിപ്പോര്‍ട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം” എന്നും വിവരണത്തിൽ നൽകിയിട്ടുണ്ട്.

archived link | manoramaonline |
archived link | manoramaonline |
മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുന്ന പ്രധാന തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജിലും പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ വെബ്‌സൈറ്റിലും സമയക്രമമായി പ്രസിദ്ധീകരിക്കാറുണ്ട്. ഞങ്ങൾ ഈ വെബ്‌സൈറ്റുകളും മുഖ്യമന്ത്രിയുടെ പേജും പരിശോധിച്ചു. എന്നാൽ ഇങ്ങനെയൊരു തീരുമാനത്തെപ്പറ്റി യാതൊന്നും പുറത്തു വന്നതായി കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റായ വിഎം സുനീഷുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “കേന്ദ്ര സർക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് നിർദേശങ്ങൾ വന്നിരുന്നു. എന്നാൽ ചർച്ചകളോ തീരുമാനങ്ങളോ ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. തീരുമാനമായിക്കഴിഞ്ഞാൽ സർക്കാർ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കും. ആരെയും പദ്ധതി നടത്തിപ്പിനായി പരിഗണിച്ചിട്ടില്ല. മുന്‍ എംപിമാര്‍ക്കായി പദ്ധതികളില്ല . ഇന്നലെ പത്ര സമ്മേളനം നടത്തിയപ്പോൾ മുഖ്യമന്ത്രി ഇതേപ്പറ്റിപത്രക്കാർ ചോദിച്ച ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. ഇതുവരെ ഇക്കാര്യത്തിൽ മന്ത്രിസഭാ തലത്തിൽ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.”
മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ മുഴുവൻ വീഡിയോ അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട് എന്ന് പേഴ്സണൽ അസിസ്റ്റന്റ് പറഞ്ഞതനുസരിച്ച് ഞങ്ങൾ വീഡിയോ പരിശോധിച്ച് നോക്കി. പ്രളയണന്തറ കേരളത്തിന്റെ പുനർ നിർമാണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കാനായി വിളിച്ചു ചേർത്തത് എന്ന ആമുഖത്തോടെ ആരംഭിക്കുന്ന വീഡിയോയുടെ ഇരുപത് മിനിറ്റിൽ അദ്ദേഹത്തോട് പത്ര പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുന്നുണ്ട്.
“കേന്ദ്രവുമായി ബന്ധം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാണ് വാർത്തകൾ വരുന്നുണ്ടല്ലോ..?” അതിനു മറുപടിയായി അദ്ദേഹം പറയുന്നതിങ്ങനെയാണ്. “കേന്ദ്രവുമായി ബന്ധം മെച്ചപ്പെടുത്തലല്ല , കേന്ദ്രവുമായി നിരന്തരം ബന്ധമുണ്ടല്ലോ.. എന്നാൽ കേന്ദ്രത്തിലുള്ള വിവിധ ഫണ്ടുകൾ മനമുക്ക് ലഭിക്കേണ്ടതായിട്ടുണ്ട്. സാധാരണ നിലയിൽ നമുക്ക് അര്‍ഹതപ്പെട്ടതും നമുക്ക് അനുവദിച്ചിട്ടുള്ളതുമായ ചില കാര്യങ്ങൾ. അതിനു ചില മേഖലകളിൽ നല്ല മികച്ച പ്രവർത്തനങ്ങൾ വേണ്ടിവരും. അപ്പോൾ അത്തരം ചില കാര്യങ്ങൾ ആലോചിക്കേണ്ടതായി വരും. തുടർന്ന് ആളെ തീരുമാനിച്ചിട്ടുണ്ടോ എന്ന് പത്രപ്രവർത്തകർ ചോദിച്ചു. ആളെ തീരുമാനിച്ചാൽ പറയുമല്ലോ എന്നതായിരുന്നു അദ്ദേഹത്തിൻറെ മറുപടി. അതിന്‍റെ സമയമാകുമ്പോൾ അറിയിക്കാം. എന്നാണ് അദ്ദേഹം തുടർന്ന് പറഞ്ഞത്..
archived link | CM Kerala FB page |
ഞങ്ങളുടെ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങൾ സുഗമമായി കേരളത്തിന് ലഭ്യമാക്കാൻ ചില ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങളോ ചർച്ചകളോ ഉണ്ടായിട്ടില്ല. തീരുമാനം എടുത്തു കഴിഞ്ഞാൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പോസ്റ്റിൽ പറയുന്ന ചില കാര്യങ്ങൾ വസ്തുതാ പരമായി ശരിയല്ല.മുന്‍ എംപിമാര്‍ക്ക് പ്രത്യേക പദ്ധതിയെപ്പറ്റി മന്ത്രിസഭാ നിര്‍ദേശങ്ങളോ ചര്‍ച്ചകളോ തീരുമാനങ്ങളോ നടന്നതായി വാര്‍ത്തകളില്ല.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയല്ല. ‘തോറ്റ എംപിമാർക്ക് സർക്കാർ പദവി’ നല്കുന്നതിനെപ്പറ്റി മന്ത്രിസഭാ തലത്തിൽ ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ല. കൂടാതെ കേന്ദ്രത്തിലുള്ള വിവിധ പദ്ധതികൾ സംസ്ഥാനത്തിന് ലഭിക്കുന്നതിനല്ല പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ മന്ത്രിസഭാ ചർച്ച നടത്തി തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല. ആ ഉദ്യോഗസ്ഥർ ആരൊക്കെയായിരിക്കാമെന്ന് ഇനിയും തീരുമാനിക്കാൻ ഇരിക്കുന്നതേയുള്ളു എന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അതിനാൽ പോസ്റ്റിലെ വാദഗതികളിൽ വസ്തുതാപരവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളുണ്ട്. അതിനാൽ മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ നന്നായി മനസ്സിലാക്കി മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോ അപേക്ഷിക്കുന്നു

Title:തോറ്റ എംപിമാർക്കായി സംസ്ഥാന സർക്കാർ പദ്ധതികൾ തുടങ്ങിയോ …?
Fact Check By: Vasuki SResult: False
