
ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി രാജപക്‌സെ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കിയ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. പ്രക്ഷോഭകരുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാകുകയും റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീലങ്കന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ നമ്മുടെ നാട്ടിലും വൈറലാണ്.
പ്രചരണം
സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ മന്ത്രിമാരെ പരസ്യമായി വസ്ത്രാക്ഷേപം നടത്തി മർദിച്ചു എന്ന് വാദിച്ച് ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മധ്യവയസ്കരായ ചിലര്‍ അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒപ്പം നല്കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: ശ്രീലങ്ക ഭരിച്ചു മുടിച്ചു കടംകയറി കുത്തുപാള എടുപ്പിച്ച മന്ത്രിമാരെ പൊതുജനം തെരുവിലിട്ട് അടിച്ചോടിക്കുകയാണ് ഒന്നോര്‍ത്താല്‍ ശ്രീലങ്കന്‍സ് മാന്യന്മാരാണ് മന്ത്രിമാർക്ക് ഇട്ടോണ്ടോടാന്‍ ജെട്ടിയെങ്കിലും ബാക്കി കിട്ടി!

അതായത് ചിത്രങ്ങളില്‍ കാണുന്നത് ശ്രീലങ്കയിലെ മന്ത്രിമാരാണ് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അന്‍വേശിച്ചപ്പോള്‍ പൊള്ളയായ വാദമാണ് ഇതെന്ന് തെളിഞ്ഞു.
വസ്തുത ഇങ്ങനെ
പോസ്റ്റര്‍ പലരും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

ആദ്യത്തെ ചിത്രത്തില്‍ കാണുന്ന വ്യക്തിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. എങ്കിലും ഇത് ശ്രീലങ്കയിലെ മന്ത്രിയല്ലെന്ന് ഞങ്ങളുടെ ശ്രീലങ്കന്‍ ടീം അറിയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നതും ശ്രീലങ്കയിലെ മന്ത്രിയല്ല. ഇയാളുടെ പേര് മഹിന്ദ കഹന്ദഗാമ എന്നാണ്. മഹിന്ദ രാജപക്‌സെയുടെ രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുള്ള തൊഴിലാളി സംഘടനയുടെ പ്രസിഡണ്ടാണ് മഹീന്ദ. വീഡിയോ വ്യാജ അവകാശവാദങ്ങളുമായി ഷെയർ ചെയ്യപ്പെടുന്നു.
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഡെയ്‌ലി മിററിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ ഈ മാസം 9ന് മഹീന്ദയുടെ വീഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
വീഡിയോയുടെ അടിക്കുറിപ്പിൽ വൃദ്ധന്‍റെ പേര് മഹിന്ദ കഹന്ദഗാമ എന്ന് നല്കിയിട്ടുണ്ട്. ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിന്‍റെ (എസ്എൽപിപി) കൊളംബോ മുനിസിപ്പൽ കൗൺസിലറും എംപ്ലോയീസ് യൂണിയൻ പ്രസിഡന്‍റുമാണ്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് പിന്തുണ പ്രഖ്യാപിച്ച് ടെമ്പിൾ ട്രീസ് ഗേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ റാലിയിൽ അദ്ദേഹം പങ്കെടുത്തു. അവിടെ പ്രതിഷേധക്കാർ അദ്ദേഹത്തെ നേരിട്ടു. എതിരാളികൾ ആക്രമിക്കുകയും അയാളുടെ വസ്ത്രങ്ങൾ അഴിക്കുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവിലേക്ക് തളിയിറക്കുകയും ചെയ്തു.
വാര്‍ത്തകള്‍ വായിക്കാന്‍: gossiplankanews | mawbima.lk
ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ബംഗ്ലാ ടീം ചെയ്തിട്ടുണ്ട്.
শ্রীলঙ্কান তথ্য মন্ত্রীকে গণপিটুনি দেওয়ার খবরটি ভুয়ো
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രങ്ങളില്‍ കാണുന്നത് ശ്രീലങ്കയിലെ മന്ത്രിമാരല്ല. ആദ്യത്തെ ചിത്രത്തിലുള്ളത് മന്ത്രിയല്ല എന്നു വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭരണപക്ഷത്തോട് അനുഭാവമുള്ള തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ തെരുവില്‍ വസ്ത്രാക്ഷേപം ചെയ്യുന്നത് മന്ത്രിമാരെയല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: False
