സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയില്‍ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശിച്ചതിന്‍റെതല്ല…

രാഷ്ട്രീയം | Politics

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ കോവിഡ്‌ മൂലമുണ്ടായ  നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരിക്ഷിക്കുകയാണ്. ഇതേ സന്ദര്‍ഭത്തില്‍ അദേഹം ഡല്‍ഹി മുഖ്യമന്ത്രിയും, എല്‍.ജിയും പങ്കെടുത്ത ഒരു സര്‍വകക്ഷിയോഗം ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ കൊറോണയുടെ സ്ഥിതി ഗുരുതരമാവുന്നതോടെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ഈ പരിസ്ഥിതിയെ നേരിടണം എന്ന് അദേഹം ചര്‍ച്ചയില്‍ അഭിപ്രായപെട്ടു. എന്നാല്‍ ഇന്നലെ മുതല്‍ അമിത് ഷായുടെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയിലെ കോവിഡ്‌ നിരോധന നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. അതായത് ലോക് നായക് ജയ് പ്രകാശ് നാരായന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ എന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ അമിത് ഷായുടെ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശനത്തോടു ബന്ധമുള്ളതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രങ്ങളുടെ വസ്തുത നമുക്ക് നോക്കാം.

വിവരണം

FacebookArchived Link
FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അമിത് ഷാ ജി എല്‍എന്‍ജെപി ആശുപത്രിയില്‍ എത്തി; ആറ് ഐ എ എസ് ഓഫീസര്‍മാരെ ഡല്‍ഹിയില്‍ നിയോഗിച്ചു; കൊറോണ പ്രതിരോധത്തിന് അതിവേഗം നല്‍കി ആഭ്യന്തരമന്ത്രി.”

വസ്തുത അന്വേഷണം

ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ സംഭവം എന്താണെന്ന് ഞങ്ങള്‍ കണ്ടെത്തി. രണ്ട് ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം ഇപ്രകാരമാണ്:

ആദ്യത്തെ ചിത്രം-

Hindustan TimesArchived Link

ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ ഈ ചിത്രത്തിനെ കുറിച്ച് വിവരണം നല്‍കിട്ടുണ്ട്. ഈ ചിത്രം ഞായറാഴ്ച്ച അമിത് ഷാ ഡല്‍ഹിയിലെ കൊറോണ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്തതാണ്.

രണ്ടാമത്തെ ചിത്രം-

Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അമിത് ഷാ തന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ട്‌ വഴി ഈ ചിത്രം നവംബര്‍ 14, 2015ന് ട്വീറ്റ് ചെയ്തതായി കണ്ടെത്തി. ഈ ചിത്രം അമിത് ഷാ മധ്യപ്രദേശിലെ ചിത്രകൂട്ടില്‍ സദ്ഗുരു സേവ ട്രസ്റ്റ്‌ ഐ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എടുത്തതാണ്.

അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയിലെ എല്‍.എന്‍.ജി.പി. ആശുപത്രി സന്ദര്‍ശിച്ചു എന്ന വാര്‍ത്ത‍ സത്യമാണ്. അദേഹത്തിന്‍റെ ഈ സന്ദര്‍ശനത്തിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം.

Indian ExpressArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് അമിത് ഷായുടെ എല്‍.എന്‍.ജെ.പി ആശുപത്രി സന്ദര്‍ശനവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. എന്നാലും അമിത് ഷാ എല്‍.എം.ജെ.പി ആശുപത്രി സന്ദര്‍ശിച്ചു എന്ന വാര്‍ത്ത‍ സത്യമാണ്.

Avatar

Title:സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയില്‍ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശിച്ചതിന്‍റെതല്ല…

Fact Check By: Mukundan K 

Result: False