
വിവരണം
“പാടത്ത് വച്ച് ഇടിമിന്നലേറ്റ് തന്റെ കാളകളോടൊപ്പം മരിച്ച ഒരു ഇന്ത്യൻ കർഷകന്റെ ചെരുപ്പാണിത്..[ ഒന്നും പറയാനില്ല മനസ്സിനെ മരവിപ്പിക്കുന്ന ചിത്രം ]” എന്ന വാചകതോടൊപ്പം , 2019 ഏപ്രില്‍ 26ന് Bangalore Malayalees എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം മരിച്ചു കിടക്കുന്ന ഒരു വ്യക്തിയുടെതും കന്നുകാലികളുടേതുമാണ്. രണ്ടാമത്തെ ചിത്രം നിരവധി തുന്നലുകളുള്ള ഒരു പഴയ ചെരിപ്പിന്റെതാണ്. ഈ ചെരിപ്പ് ഈ മരിച്ച മരിച്ച കര്ഷകന്റെതാണ് എന്ന ഒരു അവകാശവാദം ഈ പോസ്റ്റ് ഉണയിക്കുന്നുണ്ട്. സമകാലിക ഇന്ത്യയിൽ കർഷകരുടെ സ്ഥിതി എന്താണെന്ന് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വഴി കാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇന്ത്യയിലെ കർഷകരുടെ ദുരവസ്ഥ നമ്മൾ എപ്പോഴും മാധ്യമങ്ങളിലൂടെ കാണാറുണ്ട്, എന്നാലും കാലിന്റെ സുരക്ഷയ്ക്കായി തുച്ഛമായ വില നൽകി ചെരിപ്പ് വാങ്ങാൻ കഴിവില്ലാത്തതിനാൽ ഇത് പോലുള്ള ചെരിപ്പ് ഇട്ടിട്ടാണോ ഈ ഇടിമിന്നലേറ്റ് മരിച്ച കർഷകൻ പണി എടുത്തത്? ഈ ചെരിപ്പ് യഥാർത്ഥത്തിൽ ഈ കർഷകന്റെതാണോ? ഈ പ്രശ്നങ്ങളുടെ ഉത്തരങ്ങൾ നമുക്ക് അന്വേഷിക്കാം.
വസ്തുത പരിശോധന

ചിത്രങ്ങളെപ്പറ്റി കൂടതലറിയാനായി ഞങ്ങൾ ഈ ചിത്രങ്ങളുടെ ഗൂഗിൾ reverse image search നടത്തി. അതിലുടെ ലഭിച്ച പരിണാമങ്ങളിൽ കാര്യങ്ങൾ വ്യക്തമായി. ആദ്യത്തെ ചിത്രം മധ്യപ്രദേശിൽ ദേവാസ് ജില്ലയിൽ ലക്ഷ്മിപുര കാധുടിയ എന്ന ഗ്രാമത്തിലേതാണ്. കൃഷിയിടത്തിൽ കന്നുകാലികളെ വെച്ച് നിലം ഉഴുതു മറിക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ കർഷകനും കന്നുകാലികളും മരിച്ചു. ഈ വാർത്ത സത്യമാണ് പക്ഷെ കൂടെ നല്കിയ ചിത്രത്തിലുള്ള ചെരിപ്പുകൾ ഈ കർഷകന്റെതല്ല.
കര്‍ഷകന്‍ മരിച്ചത് കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തിലാണ്. പക്ഷെ ഈ ചിത്രം അതിനേക്കാൾ മുമ്പേ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയുണ്ടായി. Arun Thoppil കമന്റ് ബോക്സില്‍ പറയുന്നതനുസരിച്ച ഈ ചിത്രം 2013 മുതല്‍ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. ഈ ചിത്രം 2010 മുതല്‍ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയാണ്. 2010ല്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. Reverse image search പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിട്ടുണ്ട്, അതില്‍ കൊല്ലം വ്യക്തമായി നമുക്ക് കാണാന്‍ സാധിക്കും.

ഈ ചെരിപ്പ് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റേതാകാൻ ഒരു സാധ്യതയുമില്ല. കാരണം ഈ സംഭവം നടന്ന സമയതെക്കാളും 8 കൊല്ലം മുമ്പെയാണ് ഈ ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങളുപയോഗിച്ച് ചിലർ ഇവർ പട്ടിണി ആയതിനാലാണ് മരിച്ചത് എന്ന തെറ്റായ പ്രചരണം സാമുഹിക മാധ്യമങ്ങളിലൂടെ ചെയ്യുകയുണ്ടായി.
ഈ തെറ്റായ വിവരണത്തിന്റെ പരിശോധന പല വസ്തുത പരിശോധന വെബ്സൈറ്റുകൾ ചെയ്തിരുന്നു. അവർ പ്രസിദ്ധികരിച്ച റിപ്പോർട്ടിലും ഈ ചെരിപ്പിന്‍റെ ചിത്രം പോർച്ചുഗലിൽ നിന്നുമുള്ളതാണെന്ന് അവർ കണ്ടെത്തിയിരുന്നു. താഴെ നല്കിയ ലിങ്കുകൾ സന്ദർശിച്ച് ഈ റിപ്പോർട്ടുകൾ വായിക്കാം.
Smhoaxslayer | Archived Link |
Gaonconnection | Archived Link |
The Print | Archived Link |
Samacharline | Archived Link |
നിഗമനം
ഈ പോസ്റ്റിൽ പറയുന്നതു പോലെ ഇടിമിന്നലേറ്റ് മരിച്ച കർഷകന്റെ ചെരിപ്പിന്റെ ചിത്രമല്ല ഇത്. കർഷകൻ മരിക്കുന്നതിന് 8 കൊല്ലംമുമ്പു മുതൽ തന്നെ ഈ ചിത്രം ഇന്റർനെറ്റിലുണ്ട്. തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് വായനക്കാർ ദയവായി പങ്ക് വെയ്ക്കരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

How can i unfollow the msg which I reposted from Malayali Bangalore group without knowing the FACT? Sorry for that post
Extremely sorry for sharing this false photos. My son is a 3D artist and I show him the photos whenever I am in a doubt. This time it’s about a farmer and his slippers. This slippers can be of a Indian farmer. Hence I was very upset and shared these photos without much thinking. But I forgot after a lightening attack, these figures will be powder. This happened to a daily wage worker in our adjacent land at Kerala, when I was a school student some 50 years back.