ബംഗാളിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്തിന്‍റെ രണ്ട് വൈറല്‍ വീഡിയോകള്‍ ബംഗാളിലെതല്ല; സത്യാവസ്ഥ ഇങ്ങനെ…

സാമ്പത്തികം

സാമുഹ്യ മാധ്യമങ്ങളില്‍ രണ്ട് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് വീഡിയോകളില്‍ വ്യാജ നോട്ടുകളുടെ വലിയൊരു ശേഖരമാണ് നാം കാണുന്നത്. കൂടാതെ ഇതില്‍ ഒരു വീഡിയോയില്‍ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്തിന്‍റെ മുഴുവന്‍ നടപടിക്രമങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. ഈ രണ്ട് വീഡിയോകള്‍ ബംഗാളില്‍ പിടിച്ച ഒരു വ്യാജ നോട്ട് അച്ചടിക്കുന്ന കേന്ദ്രത്തിന്‍റെതാണ് എന്നാണ് വാദം. പലരും ഈ വീഡിയോകളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ വീഡിയോ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

വീഡിയോ 1-

FacebookArchived Link

വീഡിയോ 2-

FacebookArchived Link

വീഡിയോയുടെ ഒപ്പമുള്ള അടികുറിപ്പ് ഇപ്രകാരമാണ്: “കയ്യിൽ കിട്ടുന്ന നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ഇത്രയും വലിയ അച്ചടി കേന്ത്രമാണ് പിടിച്ചത്. ബംഗാളിൽ”

വസ്തുത അന്വേഷണം

ആദ്യത്തെ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയുടെ പ്രധാന ഫ്രെമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് മാസങ്ങള്‍ മുമ്പേ പൂനെയില്‍ പിടികുടിയ കള്ളനോട്ടുകളുടെ വീഡിയോ ലഭിച്ചു. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ആദ്യത്തെ വീഡിയോ ഇതേ സംഭവത്തിന്‍റെതാണ്.

വാര്‍ത്ത‍ പ്രകാരം പൂനെയിലെ വിമാന്‍നഗര്‍ പരിസരത്തില്‍ വ്യാജ നോട്ടുകളുമായി ഒരു ജവാനടക്കം ആര്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഈ കൊല്ലം ജൂണ്‍ മാസത്തിലാണ്. ആറു പേരുടെ ബംഗ്ലാവില്‍ നിന്ന് പോലീസ് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളും പഴയ നിരോധിച്ച നോട്ടുകള്‍ അടക്കം വിദേശി കറന്‍സി നോട്ടുകള്‍ പിടികൂടി. ഈ റെയിഡ് നടത്തിയത് പൂനെ പോലീസിന്‍റെയും, ഇന്ത്യന്‍ ആര്‍മി ഇന്‍റലിജന്‍സിന്‍റെയും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ഉദ്യോഗസ്ഥരുടെയും ഒരു സഖ്യമാണ്.

The Indian ExpressArchived Link

രണ്ടാമത്തെ വീഡിയോയുടെ പ്രധാന ഫ്രേമുകള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ ചാനല്‍ സോമോയയുടെ ഒരു വാര്‍ത്ത‍ ക്ലിപ്പ് ലഭിച്ചു. ഈ വാര്‍ത്ത‍ പ്രകാരം ബംഗ്ലാദേശ് പോലീസ് ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരി ഡാക്കയില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്ന ഒരു ഫാക്ടറിയില്‍ റൈഡ് നടത്തി വലിയ തരത്തില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികുടി. 

പിടികുടിയ സംഘം ഈ നോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലുള്ള അവരുടെ കൂട്ടര്‍ക്ക് വിക്കാരുണ്ട്. ഈ ഇടപാട് ഇന്ത്യ-ബംഗ്ലാദേശിന്‍റെ അതിര്‍ത്തി പ്രദേശുകളില്‍ നിന്നാണ് നടന്നിരുന്നത്. ഈ സംഭവത്തിനെ കുറിച്ച് ബംഗ്ലാദേശിലെ ഡെയിലി സ്റ്റാര്‍ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ നമുക്ക് താഴെ കാണാം. ഈ സംഭവം ഫെബ്രുവരി മാസതിലാനുണ്ടായത്.

The Daily StarArchived Link

ബംഗാളില്‍ ഈ അടുത്ത കാലത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവം ഈ അടുത്ത കാലത്തില്‍ ബംഗാളില്‍ നടന്നത്തായി എവിടെയും കണ്ടെത്തിയില്ല. പക്ഷെ കഴിഞ്ഞ കൊല്ലം ബംഗാള്‍ പോലീസും വനം വകുപ്പും വ്യാജ നോട്ടുണ്ടാക്കുന്ന ഒരു മെഷീന്‍ പിടികൂടിയിട്ടുണ്ടായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

നിഗമനം

ബംഗാളില്‍ പിടികുടിയ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന രണ്ട് വീഡിയോകള്‍ക്ക് ബംഗാളുമായി യാതൊരു ബന്ധമില്ല. പൂനെയില്‍ ജൂണ്‍ മാസത്തില്‍ പിടികുടിയ കള്ളനോട്ടുകളും ബംഗ്ലാദേശില്‍ ഫെബ്രുവരി മാസത്തില്‍ പിടികൂടിയ വ്യാജ ഇന്ത്യന്‍ കറന്‍സിയുണ്ടാക്കുന്ന ഫാക്ടറിയുടെ വീഡിയോകളാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുടാതെ ഈ രണ്ട് സംഭവങ്ങള്‍ വ്യത്യസ്ത സംഭവങ്ങളാണ്. 

Avatar

Title:ബംഗാളിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്തിന്‍റെ രണ്ട് വൈറല്‍ വീഡിയോകള്‍ ബംഗാളിലെതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •