മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രളയ ദൃശ്യങ്ങള്‍ ആസ്സാമിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦ ദേശീയം

ആസാമില്‍ കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. അരലക്ഷത്തിലധികം ആളുകളെ ഇതുവരെ പ്രളയം നേരിട്ടു ബാധിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ആസ്സാമിലെ പ്രളയത്തിന്‍റെത്  എന്ന് വാദിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. 

 പ്രചരണം

പ്രളയജലം കുതിച്ചൊഴുകി വരുന്നതിനിടയിൽ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. ദൃശ്യങ്ങള്‍ ഇപ്പോൾ ആസ്സാമില്‍ ബാധിച്ചിരിക്കുന്ന പ്രളയത്തിന്‍റെതാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “അസമിലെ പ്രളയത്തിലെ അതിഭീകര ദൃശ്യങ്ങൾ.

വേറൊന്നും കൊണ്ടല്ല ഇതിവിടെ പോസ്റ്റുന്നത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കേണ്ട ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്..!!”

FB post | archived link

എന്നാൽ ദൃശ്യങ്ങള്‍ ആസാമിലെതല്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

 വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോയുടെ ഈ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. ഫിലിപ്പീന്‍സിലെ LAGUMIT MALITA, WESTERN DAVAO എന്ന സ്ഥലത്തുനിന്നും ചിത്രീകരിച്ചതാണ് ഇതെന്നും പകര്‍ത്തിയത് DARYL MARD T. BAYAW എന്നയാളാണെന്നും വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ യുട്യൂബില്‍  ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു.  

അതായത് ഈ വീഡിയോ മാർച്ച് 10 മുതൽ ഇന്‍റർനെറ്റ് ലഭ്യമാണ്. വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇപ്പോൾ ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്കവുമായി യാതൊരു ബന്ധവുമില്ല. 

ഫിലിപ്പീൻസിലെ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങൾക്ക് ശേഷം പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന, പാലം തകർന്നു വീണു ദൃശ്യങ്ങൾ ഇന്തോനേഷ്യയിലെ കിഴക്കൻ സുംബയിലെ പഴയ പാലം ശക്തമായ ഒഴുക്കിൽ തകരുന്നതിന്‍റെതാണ്.  

റിപ്പോര്‍ട്ട് വായിക്കാം: suryakepri 

വീഡിയോയിലെ പല ദൃശ്യങ്ങൾക്കും ഇപ്പോൾ ആസ്സമിൽ ബാധിച്ചിരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ആസ്സാമിലെ ഇപ്പോഴത്തെ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളാണ് വീഡിയോയില്‍ നൽകിയിട്ടുള്ളത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രളയ ദൃശ്യങ്ങള്‍ ആസ്സാമിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •