തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

ആരോഗ്യം

തലച്ചോറിനെ നശിപ്പിക്കുന്ന 7 ശീലങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന അറിയിപ്പ് എന്ന പേര് പ്രചരിക്കുന്ന ഒരു സന്ദേശം ഇതിനോടകം നിങ്ങൾക്ക് ലഭിച്ചു കാണും.

പ്രചരണം 

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ 7 ശീലങ്ങൾ ഇവയാണ് എന്നു കാണിച്ച് ഒരു പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലിഷ് വാചകങ്ങളിലാണ് സന്ദേശം കൊടുത്തിട്ടുള്ളത്. കൂടുതല്‍ പേരിലേയ്ക്ക് സ്ന്ദേശം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരും ചിഹ്നവും പോസ്റ്ററില്‍ കാണാം. 

archived link

എന്നാൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വസ്തുതാപരമായി അടിസ്ഥാനം ഇല്ലാത്തതാണെന്നും ലോകാരോഗ്യസംഘടനയും ആയി യാതൊരു ബന്ധവും ഇല്ലാത്ത കാണുന്ന വ്യക്തമായി 

വസ്തുത ഇതാണ്

ലോകാരോഗ്യ സംഘടനയുടെ പ്രചരണത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാനായി ഞങ്ങൾ ലോകാരോഗ്യസംഘടനയുടെ യുടെ തെക്കുകിഴക്കൻ ഏഷ്യ കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ ശര്‍മിള ശര്‍മയോട് അന്വേഷിച്ചിരുന്നു. പൂര്‍ണ്ണമായും അടിസ്ഥാന രഹിതമായ സന്ദേശമാണെന്നും പ്രചരിക്കുന്ന സന്ദേശത്തിന് ലോകാരോഗ്യ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ശര്‍മിള വ്യക്തമാക്കി. അതിനാല്‍ ഈ പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന സന്ദേശം ലോകാരോഗ്യ സംഘടന പുറത്തുവിട്ടതല്ലെന്ന് വ്യക്തമാണ്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ആലപ്പുഴയില്‍ ഫിസിഷ്യനായ ഡോക്ടര്‍ ഹെഗ്ഡെയോട് സംസാരിച്ചിരുന്നു. അദ്ദേഹം അറിയിച്ചത് ഇങ്ങനെ: “പല ജീവിത ശൈലികളും പലപല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കും.”

ഈ ഏഴ് ശീലങ്ങളിൽ ഓരോന്നും നോക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കല്‍ 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (എൻഐഎച്ച്) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും  തലച്ചോറിലെ തകരാറും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല, എന്നിരുന്നാലും പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് മാറാന്‍ സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കല്‍ കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കാനും ദോഷകരമായ മാറ്റങ്ങളിലേക്കും നയിച്ചേക്കാം. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള കാരണമായേക്കാം. 

വൈകി ഉറങ്ങല്‍

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിന്‍റെ ബ്ലോഗ്  പറയുന്നതനുസരിച്ച് അമിത ഉറക്കവും ഉറക്ക കുറവും നല്ലതല്ല. കാരണം അവ ഓര്‍മ  പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ശരാശരി ഏഴ് മണിക്കൂർ ഉറക്കം ഓർമ്മ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, ഉറക്ക പ്രശ്നങ്ങള്‍ ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അറിയിക്കുന്നു.  

പഞ്ചസാരയുടെ അമിത  ഉപയോഗം

ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ അനുസരിച്ച്, നമ്മുടെ ഭക്ഷണത്തിൽ പ്രതിദിനം 25 ഗ്രാം മധുരം ആവശ്യമാണ്. അമിതമായ പഞ്ചസാര, ബുദ്ധിയുടെ പ്രവര്‍ത്തനം , ഉത്കണ്ഠ, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് പഠനങ്ങളുണ്ട്.  

രാവിലെ വൈകി  ഉണരല്‍ 

രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും തലച്ചോറിന്‍റെ തകരാറും തമ്മിൽ നേരിട്ട് ബന്ധമില്ല. എന്നിരുന്നാലും പകൽസമയത്തെ ഉറക്കം രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കാന്‍ ഇടയാക്കും.  ഒരാൾ രാത്രിയിൽ ഉറങ്ങാതിരിക്കുമ്പോൾ, ശരീരത്തിന്‍റെയും തലച്ചോറിന്‍റെയും സ്വാഭാവിക രോഗശാന്തി, വീണ്ടെടുക്കൽ പ്രക്രിയകൾ നഷ്ടപ്പെടുത്തുന്നു. വൈകി എഴുന്നേല്‍ക്കുന്ന ശീലം തുടര്‍ന്നാല്‍ ക്രമേണ ക്രമരഹിതമായ ഉറക്ക രീതികളിലേക്ക് നയിക്കപ്പെടും. ഒരു പഠനമനുസരിച്ച്, 10-15 മിനിറ്റ് പവർ നാപ്സ് ഒരു വ്യക്തിയുടെ ഉൽപാദനക്ഷമതയും മാനസികാവസ്ഥയും വർദ്ധിപ്പിക്കുമെന്ന് പറയുന്നു. 

ടിവിയോ കമ്പ്യൂട്ടറോ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുക

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ശ്രദ്ധ വ്യതിചലിച്ച് ഭക്ഷണം കഴിക്കുന്നത് ആവശ്യത്തിലധികം കഴിക്കുന്നതിലേക്ക് നയിക്കും, ഭക്ഷണ രുചി ആസ്വദിക്കാന്‍ പറ്റില്ല. എന്നാൽ ബുദ്ധിയുടെ പ്രവർത്തനവും അശ്രദ്ധമായ ഭക്ഷണവും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല.

ഉറങ്ങുമ്പോൾ തൊപ്പി സോക്സ്- ധരിക്കുന്നത് 

പൊതുവെ തണുപ്പുള്ള രാജ്യങ്ങളിലെ ആളുകൾ സോക്സ് ധരിച്ചാണ് ഉറങ്ങുന്നത്. ഒരു പഠനമനുസരിച്ച്, ഉറങ്ങുന്ന സമയത്ത് ബെഡ് സോക്സുകൾ ഉപയോഗിച്ച് പാദങ്ങളിലെ ചൂട് നിലനിര്‍ത്തുന്നത്  ഉറക്കം വേഗത്തിലാക്കും. ഉറങ്ങുമ്പോൾ ശരീരത്തിന്  വേണ്ടത്ര വിശ്രമം നിലനിർത്തുവാന്‍ സഹായിക്കും.  ഉറക്കത്തിന്‍റെ ഗുണനിലവാരം ഇതുവഴി മെച്ചപ്പെടുത്താം. തണുപ്പുള്ള രാജ്യങ്ങളിൽ ഇത് പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ, സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് ശരീര താപനില വർദ്ധിക്കുന്നതിനും അതുവഴി വിയർപ്പ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. സോക്‌സ് ധരിച്ച് ഉറങ്ങുന്നത് ബോധക്ഷയത്തിലേക്ക് നയിക്കുമെന്ന് കാണിക്കുന്ന ഗവേഷണ ഫലങ്ങളൊന്നും നടന്നിട്ടില്ല.

മൂത്രംതടഞ്ഞു നിര്‍ത്തുന്ന ശീലം

മൂത്രം തടയുന്നത് തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന അവസ്ഥ ഉണ്ടാക്കുമെന്ന് കാണിക്കുന്ന ഗവേഷണങ്ങളൊന്നുമില്ല. എന്നാൽ ഡോക്‌ടർമാർ   പറയുന്നതനുസരിച്ച്, മൂത്രം കൂടുതൽ നേരം പിടിച്ച് നിൽക്കുന്നത് കാലക്രമേണ മൂത്രസഞ്ചിയിലെ പേശികളെ ദുർബലപ്പെടുത്തും. “മൂത്രം വളരെ നേരം പിടിച്ച് വയ്ക്കുന്നത് ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നതിനാൽ മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകും. കൂടാതെ, ഇത് വൃക്കരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അപൂർവ സന്ദർഭങ്ങളിൽ നിങ്ങളുടെ മൂത്രാശയം പൊട്ടിപ്പോവുകയും ചെയ്യും, ഈ അവസ്ഥ മാരകമായേക്കാം.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. തലച്ചോറിനെ തകര്‍ക്കുന്ന ശീലങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന നല്‍കിയതല്ല. ലോകാരോഗ്യ സംഘടനയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്ന ഈ സന്ദേശങ്ങള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വൈറല്‍ സന്ദേശത്തിലെ ഏഴ് ശീലങ്ങൾ മസ്തിഷ്ക ക്ഷതത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ഇതുവരെയില്ല.  എന്നാല്‍ ഏത് ശീലവും നിയന്ത്രിതമല്ലെങ്കില്‍  പല രോഗങ്ങളിലേയ്ക്കോ ജീവൻ അപകടപ്പെടുത്തുന്ന പ്രത്യാഘാതങ്ങളിലേയ്ക്കോ നായിച്ചേക്കാം. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •