ദേശാഭിമാനി ദിനപത്രത്തില്‍ ഇത്തരമൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

രാഷ്ട്രീയം

വസ്‌തുത വിശകലനം

ഇന്ന്‌ ദേശാഭിമാനിയിൽ വന്ന കാർട്ടൂൺ ആണ്

ലോക്ക്ഡൗൺ സമയത്തു പല സഖാക്കളുടെഭാര്യമാരും ഗർഭണികൾ ആണ് ഇനി അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റടുക്കും സഖാക്കളെ …. ഒരു പാർട്ടി പത്രം ഇത്ര തെരം താഴാൻ പറ്റുമെന്നതിന്റെ ഗവേഷണത്തിൽ ആണ് നുണാശാഭിമാനി … എന്ന തലക്കെട്ട് നല്‍കി ഒരു അശ്ലീലച്ചുവയുള്ള സംഭാഷണം ഉള്‍പ്പെട്ട സ്ത്രീവിരുദ്ധമായ കാര്‍ട്ടൂണ്‍ ചിത്രം ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചു വന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. വിജയന്‍ മയ്യനാട് എന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ പേരും കാര്‍ട്ടൂണിലുണ്ട്. കല്ലൂര്‍മ കോണ്‍ഗ്രസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 122ല്‍ അധികം റിയാക്ഷനുകളും 27ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റ് പല പ്രൊഫൈലുകളില്‍ നിന്നും കാര്‍ട്ടൂണ്‍ ചിത്രം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നതാണെന്ന പേരില്‍ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിക്കുന്നുമുണ്ട്.

Facebook PostArchived Link

എന്നാല്‍ ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണ്‍ ചിത്രം തന്നെയാണോ ഇപ്പോള്‍ വിവാദമായിരിക്കുന്നത്? ദേശാഭിമാനിയിലെ കാര്‍ട്ടൂണിസ്റ്റ് തന്നെയാണോ വിജയന്‍ മയ്യനാട് എന്ന വ്യക്തി? ഏത് ദിവസത്തെ ദേശാഭിമാനിയിലാണ് ഇങ്ങനെയൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നിട്ടുള്ളത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വിവാദത്തെ കുറിച്ച് അറിയാന്‍ ദേശാഭിമാനിയുടെ പ്രധാന ഓഫിസായ കൊച്ചി ബ്യൂറോയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

ദേശാഭിമാനിയില്‍ ഇത്തരത്തിലൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ ഇതുവരെ അച്ചടിച്ചുവന്നിട്ടില്ല. ദേശാഭിമാനിക്ക് വിജയന്‍ മയ്യനാട് എന്ന പേരിലൊരു കാര്‍ട്ടൂണിസ്റ്റുമില്ല. കോണ്‍ഗ്രസിന്‍റെ സൈബര്‍ വിഭാഗം ബോധപൂര്‍വ്വം കഴിഞ്ഞ ദിവസം നടത്തിയ വ്യാജപ്രചരണം മാത്രമാണിത്. രേവതി കാട്ടില്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ആദ്യം ഇത്തരമൊരു പ്രചരണം നടത്തിയതെന്നും അവര്‍ പിന്നീട് തെറ്റ് മനസിലാക്കി വ്യാജ പ്രചരണമാണ് ഇതെന്ന് ഏറ്റുപറഞ്ഞ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിമിഷനേരം കൊണ്ട് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം ചിത്രം ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കിയെന്നും ദേശാഭിമാനി കൊച്ചി ബ്യൂറോ അധികൃതര്‍ അറിയിച്ചു.

വ്യാജ പ്രചരണത്തിനെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട്

Deshabhimani News ReportArchived Link

നിഗമനം

ദേശാഭിമാനി ദിനപത്രത്തില്‍ ഇങ്ങൻെയൊരു കാര്‍ട്ടൂണ്‍ അച്ചടിച്ച് വന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. വ്യാജ കാര്‍ട്ടൂണ്‍ പ്രചരണത്തിന്‍റെ പേരില്‍ ദേശാഭിമാനി ദിനപത്രം പരാതി നല്‍കിയ സാഹചര്യത്തിലും പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ദേശാഭിമാനി ദിനപത്രത്തില്‍ ഇത്തരമൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •