
ജോര്‍ജിയയില്‍ ഒരു ഓക്ക് മരത്ത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ ചാപ്പല്‍ 400 കൊല്ലം പഴയതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചാപ്പലല്ല 400 കൊല്ലം പഴയത് പകരം ഈ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന ഓക്ക് മരമാണ് 400 വര്‍ഷം പഴക്കമുള്ളത് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. ഈ പ്രത്യേക ആരാധനാലയത്തിനെ കുറിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ നോക്കാം.
പ്രചരണം

മുകളില്‍ നമുക്ക് ഒരു ഓക്ക് മരത്തില്‍ കന്യാമാറിയത്തിന്‍റെ ഒരു ചാപ്പല്‍ സ്ഥിതി ചെയ്യുന്നതായി കാണാം. ഈ ചാപ്പലിന്‍റെ ചിത്രത്തിനോടൊപ്പം നല്‍കിയ വാചകത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “ലോകത്തിലെ ഏറ്റവും ചെറിയപള്ളി…ജോര്‍ജിയയിലെ 400 വര്‍ഷം പഴക്കമുള്ള ഈ പള്ളി ഒരു ഓക്ക് മരത്തിനുള്ളിലാണ്.”
സത്യത്തില്‍ ഈ പള്ളി 400 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പള്ളിയാണോ? ഈ പള്ളിയെ കുറിച്ചുള്ള വസ്തുതകള്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഈ ചാപ്പലിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചാപ്പല്‍ പോസ്റ്റില്‍ പറയുന്ന പോലെ ജോര്‍ജിയ എന്ന രാജ്യത്തില്‍ സ്ഥിതി ചെയ്യുന്നതാണ് എന്ന് കണ്ടെത്തി. ജോര്‍ജിയയിലെ കുതൈസി എന്ന നഗരത്തിലെ ഒരു ബോട്ടണികള്‍ ഗാര്‍ഡനിലാണ് ഈ മരം സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുതൈസിയെ കുറിച്ചുള്ള ഒരു റഷ്യന്‍ ലേഖനം ലഭിച്ചു. ഈ ലേഖനത്തില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ ഓക്കുമരമാണ് 400 കൊല്ലം പഴക്കമുള്ളത് ഇതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളി നിര്‍മിച്ചത് 2014ലാണ്.

ലേഖനം വായിക്കാന്‍- Rest in Georgia in winter: what to do, except skis and snowboards – Around the World (vokrugsveta.ua) | Archived Link
റഷ്യയുടെ സര്‍ക്കാരി മാധ്യമമായ റപറ്റ്ലി ഈ പള്ളിയുടെ മോകളില്‍ ഒരു ചെറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കുതൈസി ബോട്ടണിക്കള്‍ ഗാര്‍ഡനിന്‍റെ ഡയറക്ടര്‍ അമീരാന്‍ ഖാവാദിജിയാനി പറയുന്നു: “നുറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രത്യേക ഗാര്‍ഡന്‍ ആണ് ഇത്. 400 വര്‍ഷം പഴക്കമുള്ള ഈ റെഡ് ഓക്ക് മരത്തിലുള്ള പ്രകൃതികമായിയുണ്ടായ ദ്വാരത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പേ ഞങ്ങള്‍ ഒരു ചാപ്പല്‍ നിര്‍മിക്കാന്‍ തിരുമാണിച്ചു. ഒരു ജീവനോടെ ഇരിക്കുന്ന മരത്തിനുള്ളില്‍ ഒരു പള്ളി സ്ഥിതി ചെയ്യുന്നത് ഒരു പ്രത്യേക കാര്യമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളും അതില്‍ യോജിക്കും, കുടാതെ ഇത് പോലെയുള്ള ഒരു പള്ളി ലോകത്തില്‍ നിങ്ങള്‍ക്ക് എവിടെയും കിട്ടില്ല എന്നും എനിക്ക് സ്ഥിരികരിക്കാം. ഉദ്ദാഹരണത്തിന് പത്ത് നുറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി ഒരു പ്ലാറ്റാനസ് മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ട്, ഫ്രാന്‍സിലും ഇത്തരമൊരു പള്ളിയുണ്ട് പക്ഷെ ജീവനോടെയുള്ള ഒരു മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരേയൊരു പള്ളി ഇവിടെ ജോര്‍ജിയയില്‍ കുതൈസി ബോട്ടണികള്‍ ഗാര്‍ഡനില്‍ മാത്രമേയുള്ളൂ. ”
ഗാര്‍ഡനിന്‍റെ ഡയറക്ടര്‍ പറയുന്ന വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് ഞങ്ങള്‍ക്ക് സ്വതന്ത്രമായി അറിയാന്‍ സാധിച്ചില്ല. എന്നാലും ഈ പള്ളി 400 വര്‍ഷങ്ങള്‍ പഴയതല്ല എന്ന് മാത്രം വ്യക്തമാണ്.
അദ്ദേഹം പറഞ്ഞ പോലെ ഗ്രീസിലും, ഫ്രാന്‍സിലും ഇതേ പോലെയുള്ള പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ പള്ളികള്‍ നുറ്റാണ്ടുകള്‍ പഴയതാണ്.

ലേഖനം വായിക്കാന്‍- There’s a Chapel Hidden Inside This Incredible Oak Tree (theculturetrip.com)
ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്ന മുകളില്‍ ചിത്രത്തില്‍ കാണുന്ന ഓക്ക് മരത്തിനുള്ളില്‍ 1669ല്‍ നിര്‍മിച്ച രണ്ട് ചാപ്പലുകലുണ്ട്. അതെ പോലെ ഗ്രീസില്‍ ഒരു പ്ലാറ്റാനസ് മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളി നമുക്ക് താഴെ നല്‍കിയ ചിത്രത്തില്‍ കാണാം.

Miraculous church of Panagia Plataniotissa in Kalavryta – Greek City Times
കുതൈസി ബോട്ടണിക്കള്‍ ഗാര്‍ഡനിലെ ഓക്ക് മരത്തില്‍ സ്ഥിതി ചെയ്യുന്ന ചാപ്പല്‍ ഇതിനേക്കാള്‍ ചെറുതാണ് എന്ന് മനസിലാവുന്നു. കുതൈസിയിലെ ചാപ്പലിന്‍റെ വ്യാസം വെറും 2 മീറ്റരാണ്. പക്ഷെ ഈ പള്ളി ലോകത്തിലെ ഏറ്റവും ചെറിയ പള്ളിയാണോ എന്ന് ഞങ്ങള്‍ക്ക് സ്വതന്ത്രമായി അന്വേഷിച്ച് അറിയാന്‍ സാധിച്ചില്ല. പക്ഷെ ലോകത്തിലെ ഏറ്റവും ചെറിയ പള്ളികള്‍ എന്ന് അവകാശപെടുന്ന കാനഡയിലെ ലിവിംഗ് വാട്ടര്‍ വെസൈഡ് ചാപ്പലും അമേരിക്കയിലെ ക്രോസ് ഐലാന്‍ഡ് ചാപ്പലും കുതൈസിയില്‍ ഓക്ക് മരത്തില്‍ സ്ഥിതി ചെയ്യുന്ന ചാപ്പലിനെ കാളും വലിയതാണ് എന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാവുന്നു. ഗീന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇത്തരൊരു റെക്കോര്‍ഡ് നിലവിലില്ല.

ലേഖനം വായിക്കാന്‍- Living Water Wayside Chapel – Niagara-on-the-Lake, Ontario – Atlas Obscura | Archived Link

ലേഖനം വായിക്കാന്‍- World’s Smallest Church, Oneida, New York (roadsideamerica.com) | Archived Link
നിഗമനം
ജോര്‍ജിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ചാപ്പല്‍ 400 വര്‍ഷം പഴയതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ജോര്‍ജിയയിലെ കുതൈസി ബോട്ടണിക്കള്‍ ഗാര്‍ഡനിലെ 400 വര്‍ഷം പഴക്കമുള്ള ഒരു ഓക്ക് മരത്തിനുള്ളില്‍ സ്ഥിതി ചെയുന്ന ഈ പള്ളി നിര്‍മിച്ചത് 2014ലാണ്. ഈ പള്ളി ലോകത്തിലെ ഏറ്റവും ചെറിയ പള്ളിയാണോ ഇല്ലയോ എന്ന് ഞങ്ങള്‍ക്ക് സ്വതന്ത്രമായി കണ്ടെത്താന്‍ സാധിച്ചില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ജോര്‍ജിയയിലെ ഒരു ഓക്ക് മരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചാപ്പല്‍ 400 വര്‍ഷം പഴക്കമുള്ളതല്ല…
Fact Check By: Mukundan KResult: Partly False
