FACT CHECK: ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

കൌതുകം

പ്രചരണം 

ഒരു വലിയ വലിയ താഴ്വാരം പോലുള്ള പ്രദേശത്ത് വളരെ വലിപ്പമുള്ള ഉള്ള ചന്ദ്രൻ ഭ്രമണം ചെയ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടുകാണും. സാമൂഹികമാധ്യമങ്ങളിൽ ഇത് ഏതാനും ദിവസങ്ങളായി വൈറലാണ്. 

വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: ചന്ദ്രൻ വളരെ വലുപ്പത്തിൽ പ്രത്യക്ഷപ്പെടുകയും വെറും 30 സെക്കന്റ നു ള്ളിൽ കാഴ്ചയിൽ നിന്നും മറയുകയും ചെയ്യുന്ന പ്രകൃതിയുടെ ഒരു അൽഭുത പ്രതിഭാസമാണിത്.

ഭീമാകാരമായ ചന്ദ്രബിബം ക്ഷണികമായ സൂര്യ ഗ്രഹണം കൂടി സൃഷ്ടിച്ച് അതിവേഗം അസ്തമിക്കുന്നു.

ഹൃദയത്തോട് ചേർത്ത് വെക്കാ വുന്ന ഒരു ദൃശ്യം.♢♠ ജഗന്നാഥൻ പുള്ളാടി, 👍💝

archived linkFB post

അതായത് ധ്രുവപ്രദേശത്ത്  30 സെക്കൻഡ് നേരം ചന്ദ്രൻ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസം നടക്കുന്നുണ്ട് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങൾ പോസ്റ്റിനെ കുറിച്ച് വിശദമായി അന്വേഷിച്ചു പൂർണ്ണമായും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ് 

ഗൂഗിളില്‍ കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. 

archived link

2013 ലെ ഒരു യുട്യൂബ് വീഡിയോയുമായി വളരെ സമാനതയുള്ള ഈ വീഡിയോയെ കുറിച്ച് നിരവധി ചോദ്യങ്ങൾ വരുന്നുണ്ട്. ഇത്  സിജി / വിഎഫ്എക്സ് ആനിമേഷനാണെന്ന് ഉറപ്പാണ്. എന്റെ ഒരേയൊരു പ്രശ്നം ഇതിന്‍റെ സൃഷ്ടാവിനെ കണ്ടെതായില്ല. ഉറവിടം ആർക്കെങ്കിലും അറിയാമോ? ഇങ്ങനെയാണ് ട്വീറ്റ്.  തുടര്‍ന്ന് സൃഷ്ടാവിനെ കണ്ടെത്തിയതായി ഹോക്സ് ഐ തന്നെ നല്‍കിയ മറുപടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

ഈ  സൂചന ഉപയോഗിച്ച്  ഒന്നുകൂടി അന്വേഷിച്ചപ്പോള്‍  വീഡിയോ ഡിജിറ്റലായി സൃഷ്ടിച്ചതായി അവകാശപ്പെടുന്ന  “അലക്‌സി” എന്ന ടിക്ക് ടോക്ക് അക്കൗണ്ട് ഉപയോക്താവിന്‍റെ  പ്രൊഫൈല്‍ ലഭിച്ചു.  ഡിജിറ്റലായി സൃഷ്‌ടിച്ച മറ്റ് നിരവധി വീഡിയോകൾ അക്കൗണ്ടിലുണ്ട്. 2021 മെയ് 17 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അലക്സിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ലിങ്ക് പരാമർശിച്ചിട്ടുണ്ട്. 3 ഡി വിഷ്വലൈസേഷൻ, ഇന്റീരിയർ, എക്സ്റ്റീരിയർ, പോർട്ട്‌ഫോളിയോകളിൽ പ്രവർത്തിക്കുന്ന സിജിഐ ആനിമേഷൻ ആർട്ടിസ്റ്റാണ് ഇദ്ദേഹം എന്ന് പ്രൊഫൈൽ വ്യക്തമാക്കുന്നു.

ഞങ്ങള്‍ ഇൻസ്റ്റാഗ്രാം വഴി അലക്സിയെ ബന്ധപ്പെട്ടു, വീഡിയോ ഒരു യഥാർത്ഥ ഷൂട്ട് അല്ലെന്നും അത് ഡിജിറ്റലായി എഡിറ്റുചെയ്തതാണെന്നും അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു “ഞാൻ ഉക്രെയ്ൻ ആസ്ഥാനമായുള്ള ഒരു സി.ജി ആർട്ടിസ്റ്റാണ്, പ്രചാരത്തിലുള്ള വീഡിയോ ഞാൻ ഡിജിറ്റലായി സൃഷ്ടിച്ചതാണ്. ചന്ദ്രനേയും  ആർട്ടിക് മേഖലയുമെല്ലാം ഡിജിറ്റലായി സൃഷ്ടിച്ചതാണ്.”

ഈ വൈറൽ വീഡിയോയുമായി ബന്ധപ്പെട്ടുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീഡിയോ റഷ്യയ്ക്കും കാനഡയ്ക്കുമിടയിലുള്ള ആർട്ടിക് മേഖലയിൽ നിന്നുള്ളതല്ല, മനോഹരമായ ഈ ചന്ദ്രന്‍റെ  വീഡിയോ, ഉക്രെയ്ൻ ആസ്ഥാനമായുള്ള ഒരു സി.ജി ആർട്ടിസ്റ്റ് ഡിജിറ്റലായി സൃഷ്ടിച്ചതാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങളിലുള്ള വലിയ ചന്ദ്രനേയും ധ്രുവ പ്രദേശത്തെയും ഡിജിറ്റലായി സൃഷ്ടിച്ചതാണ്. വീഡിയോ റഷ്യയ്ക്കും കാനഡയ്ക്കുമിടയിലുള്ള യഥാര്‍ത്ഥ ആർട്ടിക് മേഖലയിൽ നിന്നുള്ളതല്ല വീഡിയോ.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •