
അമ്പലത്തില്‍ പശു ഇറച്ചി കഷണങ്ങള്‍ എറിഞ്ഞു രണ്ട് സമുഹങ്ങളില്‍ തമ്മില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഒരു സി.പി.എം. പ്രവര്‍ത്തകനെ ജനങ്ങള്‍ കയ്യോടെ പിടിച്ചു എന്ന പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. പര്‍ദ്ദ ധരിച്ചിട്ടാണ് ഇയാള്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നാണ് വാദം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പഴയതാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടു. രണ്ട് കൊല്ലമായി ഈ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ചിലര്‍ ഈ വ്യക്തി ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് എന്നും ആരോപിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലായത് രണ്ടും തെറ്റാണ് എന്നാണ്. എന്താണ് ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയ വിവരം നമുക്ക് നോക്കാം.
പ്രചരണം


2018ല്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് ഇത്തരം പോസ്റ്റുകല്‍. 2018ല്‍ പ്രസിദ്ധികരിച്ച വൈറല്‍ പോസ്റ്റ് താഴെ നല്‍കിട്ടുണ്ട്.

അതെ സമയം ഈ വ്യക്തി ബിജെപി പ്രവര്‍ത്തകനാണ് എന്നിട്ട് ഗുജറാത്തിലെ അഹമദാബാദില്‍ അമ്പലത്തില്‍ ബീഫ് എറിയാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ കയ്യോടെ പിടിച്ചതാണ് എന്ന് വാദിക്കുന്ന പോസ്റ്റ് താഴെ കാണാം.

വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2015ല്‍ അമ്പലത്തില്‍ ബീഫ് എറിഞ്ഞു കലാപമുണ്ടാക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ ജനങ്ങള്‍ കയ്യോടെ പിടികുടി എന്ന് സുചിപ്പിക്കുന്ന പല വാര്‍ത്തകള്‍ ലഭിച്ചു. ഒരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തകളില്‍ ഈ കാര്യം വാദിക്കുന്നത്.

പക്ഷെ ഇവര്‍ അടിസ്ഥാനമാക്കിയ ഫെസ്ബൂക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കാന്. ഈ ഫെസ്ബൂക്ക് പോസ്റ്റ് കൂടാതെ ഈ കാര്യം സൂചിപ്പിക്കുന്ന ഒരു ട്വീട്ടുമുണ്ടായിരുന്നു. ഫെസ്ബൂക്ക് പോസ്റ്റിന്‍റെ പോലെ ഈ ട്വീട്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വാര്‍ത്തകളില്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയില്ല എന്ന് വ്യക്തമാക്കിട്ടുണ്ട്.

ഈ സംഭവത്തിനെ കുറിച്ച് യാതൊരു വിവരം എവിടെയും ലഭ്യമല്ല വെറുമൊരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ പല മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണ്. ഈ ചിത്രത്തില്‍ കാണുന്ന സംഭവം എന്താണ് എവിടെയാണ് സംഭവിച്ചത് എപ്പോഴാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
കഴിഞ്ഞ കൊല്ലം പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ഇടാന്‍ എത്തിയ വ്യക്തിയെ പിടികുടി എന്ന വ്യാജപ്രചാരണവും ഈ ചിത്രം വെച്ച് നടത്തിയിരുന്നു.
നിഗമനം
പോസ്റ്റില്‍ ആരോപിക്കുന്ന പോലെ ചിത്രത്തില്‍ കാണുന്ന വ്യക്തി അമ്പലത്തില്‍ ഇറച്ചി എറിഞ്ഞു കലാപമുണ്ടാക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകനോ ആര്‍.എസ്.എസ്./ബി.ജെ.പി. പ്രവര്‍ത്തകനോ അല്ല. ചിത്രത്തിനെ കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാല്‍ അത് ഈ ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്.

Title:ചിത്രത്തില്‍ ജനങ്ങള്‍ പിടികൂടിയ പര്‍ദ്ദ ധരിച്ച വ്യക്തി സി.പി.എം. പ്രവര്‍ത്തകനാണോ അതോ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണോ?
Fact Check By: Mukundan KResult: False
