ഐ.എ.എസ് ഉയർന്ന റാങ്ക് വാങ്ങിയ മകൾ അവളുടെ പിതാവിനെ പരിചയപ്പെടുത്തുന്ന ഈ ചിത്രം യഥാർത്ഥമാണോ …?

സാമൂഹികം
ചിത്രം കടപ്പാട്:ഫെസ്ബൂക്ക്

വിവരണം

Archived Link

“അച്ചൻ വലിച്ച റിക്ഷാ എന്നെ ഐ എ എസിൽ എത്തിച്ചു ഇനി അച്ചനിരിക്ക് ഞാനൊന്നു വലിച്ചുനോക്കട്ടെ.” എന്ന വാചകം ചേർത്ത് 2018 ഡിസംബര്‍ 24 മുതല്‍ ഒരു പോസ്റ്റ്‌ Pinnoka Kaaran എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിനു ലഭിചിരിക്കുന്നത് 56,000കാളധികം ഷെയറുകളാണ്. അത് പോലെ 4300 കാളധികം പ്രതികരണങ്ങൾ  ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നു. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരം:

“IAS ഉയർന്ന  റാങ്ക് വാങ്ങിയ ശേഷം. തന്റെ അച്ഛനെ ലോകത്തിനു പരിച്ചയപെടുത്തുന്ന  മകൾ .. ഒരു ബിഗ് സല്യൂട്ട് ഈ അച്ഛനും മകൾക്കും. ഇതൊന്നും ആരും ഷെയർ  ചെയ്യില്ല എന്ന് അറിയാം.”

പ്രചോദന ദായകമായ ഈ പോസ്റ്റ്  സത്യമാണോ? അതോ ഈ ചിത്രത്തിന്റെ പിന്നിലുള്ള കഥ വേറെ മറ്റേതെങ്കിലുമാണോ … ഐ.എ.എസ് . പരിക്ഷ പാസ്സായി സ്വന്തം പിതാവിനെ പരിചയപ്പെടുതുന്ന ഈ ചിത്രത്തിന്റെ പോലെയുള്ള സീൻ  നാം റിൻ സോപ്പിന്റെ ടി.വി. പരസ്യങ്ങളിൽ കണ്ടിട്ടുണ്ടാവും. പക്ഷെ ഇത് പോലെയുള്ള ഒരു ഉദാഹരണം യഥാർത്ഥത്തിൽ നമുടെ മുന്നിൽ വരുന്നത് ഒരു കൌതുക വിഷയം തനെയാണ്. അത് കാരണം ഈ ചിത്രത്തിന്റെ കൂടെയുള്ള  പറയുന്ന വാചകം ഇത്രത്തോളം സത്യം ആണ് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഈ ചിത്രത്തിന്‍റെ കുറിച്ച കൂടതല്‍ അറിയാനായി ഞങ്ങള്‍ ഈ ചിത്രം ഗൂഗിലില്‍ reverse image search ചെയ്തു അന്വേഷിച്ചു. അന്വേഷണത്തിന്റെ  പരിനാമങ്ങൾ പരിശോധിച്ചപ്പോൾ ഈ ചിത്രത്തിന്റെ യാഥാർഥ്യം  എന്താണെന്ന് മനസിലായി. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ഐ.എ.എസ് . പരിക്ഷ പാസ് ആയിട്ടില്ല. അത് പോലെ താനെ റിക്ഷയിൽ  ഇരിക്കുന്ന വ്യക്തി ഈ പെൺകുട്ടിയുടെ അച്ഛനുമല്ല. ചിത്രത്തിൽ കാണുന്ന പെൺകുട്ടിയുടെ പേര് ശർമോണാ പൊഭാർ എന്നാണ്. ഈ പെൺകുട്ടി ഒരു ട്രാവൽ  ബ്ലോഗ്ഗർ ആണ്. ഇൻസ്റ്റാഗ്രാമിൽ Wildcraft നു വേണ്ടി ഒരു പരസ്യം ഷൂട്ട് ചെയ്യുകയായിരുന്നു ഷാർമോണാ. 2018 ഏപ്രിലിൽ കൊൽക്കത്തയിലെ ശോഭ ബജാരിൽ  ഈ ചിത്രം ഭാസ്കര്‍ ചാല്‍ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്ത്. ഈ ചിത്രം ശോര്‍മോണ അവളുടെ ഇൻസ്റ്റാഗ്രം  പ്രോഫൈലിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.

View this post on Instagram

Repost from @wildcraftin So here goes the story behind this. Since childhood, whenever I used to visit the north and central part of Calcutta essentially, I would feel sympathetic everytime I would spot a hand pulled rickshaw, thereby choosing not to use them. Until recently when my sympathy coincided with the realization that we're helping to earn their bread and butter only when we're taking a ride. So last time I was in Calcutta, the #wildcraftwildling in me decided to pull a handpull rickshaw instead, to see how difficult and strenuous it really is. I asked the rickshaw uncle to have a seat while I pulled him around on the streets of Shobhabazar, tickling the bell at intervals while the whole street stood and watched in awe. I realized though there's a lot of mechanism involved, it wasn't a piece of cake at all. All my years of inquistiveness transpired to salutation for the extreme precision and relentless efforts that go in during each trip made. Yet each day they wake up with the same enthusiasm to battle the odds. This spirit is what inspires me to be #ReadyforAnything. #GoStreet #kolkata #calcutta #calcuttacacaphony #travel #handpullrickshaw #wildcraft #adventure #kolkatatourism #MishtiAndMeatftWildcraft Photo by @bhaskar_0007

A post shared by Shramona Poddar (@mishti.and.meat) on

ഈ പോസ്റ്റില്‍ ഉപയോകിച്ച ചിത്രം തന്നെയാണ്‌ വ്യാജ വിവരണത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. പല വസ്തുത പരിശോധന വെബ്സൈറ്റുകൾ  ഈ വാ൪ത്ത പരിശോധിച്ചു റിപ്പോർട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോകിച്ച് സന്ദര്‍ശിക്കാം.

India TodayArchived Link
TOIArchived Link
BoomArchived Link
FacthuntArchived Link
SmhoaxslayerArchived Link

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പോസ്റ്റ്‌ ട്വിട്ടറിലാണ് ആദ്യം കണ്ടെത്തിയത്. തമിള്‍നാട് കോണ്‍ഗ്രസിന്‍റെ ന്യുനപക്ഷ കമ്മിറ്റിയുടെ ചെയര്‍മന്‍ ആയ ഡോ. ജെ. അസ്ലം പാഷ ഈ ചിത്രം ഇങ്ങനെയൊരു വിവരണതോടൊപ്പം പ്രസിദ്ധികരിച്ചത്. ഈ പോസ്റ്റ്‌ പിനീട് തിരുവനന്തപുരം എം.പിയും മുൻ  കേന്ദ്രമന്ത്രിയുമായ ശശി തരൂർ റീട്വീറ്റ് ചെയുകയുണ്ടായി. ഇതിനെതുടർന്ന് ഈ ചിത്രം വൈറലായി. ട്വിട്ടരിനു പിറകെ ഇത് ഫെസ്ബൂക്കിലും എത്തി.

സ്ക്രീന്ഷോട്ട് കടപ്പാട്: facthunt

നിഗമനം

ഈ പോസ്റ്റ് വ്യാജമാണ്. ഈ ചിത്രത്തിൽ  കാണുന്നത് ഒരു ഐ.എ.എസ് . റാങ്ക് വാങ്ങിയ പെൺകുട്ടിയല്ല പകരം കൊൽക്കത്തയിലെ ഒരു ട്രാവൽ  ബ്ലോഗ്ഗറാണ്. റിക്ഷയിൽ ഇരിക്കുന്നത് അവളുടെ പിതാവുമല്ല. അതിനാൽ പ്രിയ വായനക്കാർ ഈ പോസ്റ്റ് ദയവായി ഷെയർ  ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഐ.എ.എസ് ഉയർന്ന റാങ്ക് വാങ്ങിയ മകൾ അവളുടെ പിതാവിനെ പരിചയപ്പെടുത്തുന്ന ഈ ചിത്രം യഥാർത്ഥമാണോ …?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “ഐ.എ.എസ് ഉയർന്ന റാങ്ക് വാങ്ങിയ മകൾ അവളുടെ പിതാവിനെ പരിചയപ്പെടുത്തുന്ന ഈ ചിത്രം യഥാർത്ഥമാണോ …?

Comments are closed.