അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ചോ..?

അന്തർദേശിയ൦

വിവരണം

“അബുദാബിയിലെ നാരായണ ക്ഷേത്രം വരുന്ന 20 ന് മോദി ജി ഭക്തർക്ക് സമർപ്പിക്കുന്നു…… …..ഓം ശ്രീനാരായണ പരമഗുരവേ നമ:” എന്ന വിവരണത്തോടെ SNDP yogam br 1654 ,Vagamon എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 10  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇപ്പോൾ 1600  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യമായ അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെനാമത്തിൽ  ക്ഷേത്രം പണി കഴിപ്പിക്കുന്നുവെന്നും 2019 ഏപ്രിൽ 20 ന് ഭക്തർക്ക് സമർപ്പിക്കും എന്നാണ് പോസ്റ്റിലെ പരാമർശം.

ചരിത്രത്തിൽ നാഴിക കല്ലായത്  എന്ന്  ഗൾഫിലെയും ഭാരത്തിലെയും മാധ്യമങ്ങൾ ഒരേപോലെ പരാമർശിച്ച   മോദിയുടെ2015 ലെ  യുഎഇ സന്ദർശനവേളയിൽ ഇൻഡ്യാ ഗൾഫ് നയതന്ത്ര ബന്ധത്തിന് അടുപ്പം കൂട്ടുന്ന നിരവധി തീരുമാനങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയിരുന്നു. അതിലൊന്നാണ് അബുദാബിയിൽ ഒരു ഹിന്ദു ക്ഷേത്രം പണിയാൻ അബുദാബി കിരീടാവകാശിയായ ഷേഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ നൽകിയ അനുമതി. ഇത്ര വേഗം ക്ഷേത്രത്തിന്‍റെ പണി പൂർത്തിയായോ..? ക്ഷേത്രത്തിലെ പ്രതിഷ്ഠ കേരളത്തിലെ സാമൂഹിക പരിഷ്ക്കർത്താവും  നവോത്ഥാന ആചാര്യനുമായിരുന്ന  ശ്രീനാരായണ ഗുരുവിന്റേതാണോ ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ പരിശോധന

ഈ പോസ്റ്റിനു ലഭിച്ച കമൻറുകളിൽ നിന്നും ഇത് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രമാണ് എന്ന സൂചനകൾ ലഭിച്ചിരുന്നു.

കൂടാതെ ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കി.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റേതാണ് ചിത്രം എന്നാണ് പരിശോധനാ ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തെപ്പറ്റി നിരവധി ചിത്രങ്ങളും വിവരണങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. വിക്കിപീഡിയ മലയാളം ക്ഷേത്രത്തെപ്പറ്റി നൽകിയിട്ടുള്ള വിവരണത്തിന്‍റെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.

https://ml.wikipedia.org/

ഇത് അക്ഷർധാം ക്ഷേത്രത്തെപ്പറ്റി ഫേസ്‌ബുക്കിൽ നൽകിയിട്ടുള്ള ഒരു പോസ്റ്റാണ്. ക്ഷേത്രത്തിന്റെ വിവിധ ചിത്രങ്ങൾ പോസ്റ്റിൽ ലഭ്യമാണ്.

പരിശോധനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ചിത്രത്തിൽ കാണുന്നത് അബുദാബിയിൽ നിർമാണം പൂർത്തിയായ ക്ഷേത്രമല്ല. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷർധാം ക്ഷേത്രമാണ്.

ഇനി നമുക്ക് അബുദാബിയിലെ ക്ഷേത്രത്തെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാം.അബുദാബിയിലെ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം 2019 ഏപ്രിലിൽ ആരംഭിക്കുമെന്നും 18  മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടത്തുക എന്നും വിവരിക്കുന്ന വാർത്ത നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്‍റെ സ്ക്രീൻഷോട്ടും ലിങ്കുകളും താഴെ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ, ശിവൻ, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠകളുണ്ടാകുമെന്നും വാർത്തയിൽ പറയുന്നു ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ളതാണ് അമ്പലമെന്ന് എവിടെയും വിവരണമില്ല. 2020 ൽ നിർമാണത്തിന്‍റെ  ഒന്നാഘട്ടം പൂർത്തീകരിക്കുമെന്നാണ് വാർത്തകളിലുള്ളത്. ബൊച്ചസന്വസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സൻസ്ഥാ എന്ന ആത്മീയ സ്ഥാപനത്തിനാണ് നിർമാണ ചുമതല. ഭാരത്തിലെ പരമ്പരാഗത ക്ഷേത്ര മാതൃക തന്നെയാണ് അബുദാബിയിലെ ക്ഷേത്രത്തിനും ഉള്ളത്.

BAPS announcementArchived Link
Asianet newsArchived Link
Manorama onlineArchived Link
Manorama onlineArchived Link
Manorama newsArchived Link
DailyhuntArchived Link

Archived Link

പോസ്റ്റിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റായ വിവരമാണെന്നാണ് പരിശോധയിൽ തെളിയുന്നത്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അബുദാബിയിലെ ക്ഷേത്രത്തിന്റേതല്ല. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റേതാണ്. അബുദാബിയിലെ ക്ഷേത്രം ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ളതുമല്ല. അതിനാൽ ഈ പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തെറ്റാണ്. മാന്യ വായനക്കാർ ഇത് മനസ്സിലാക്കി മാത്രം പോസ്റ്റിനോട് പ്രതികരിക്കുക.

Avatar

Title:അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ചോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •