മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയ ജനാവലിയുടെ ചിത്രമാണോ ഇത്…?

ദേശീയം

വിവരണം 

Salah Meethal Ksd‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുംബൈ മുഹമ്മദലി റോഡിൽ നിന്നും ❤❤❤” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു വൻ ജനാവലിയുടേതാണ്. ഒരു മേൽപ്പാലത്തിന് താഴെ തടിച്ചു കൂടിയ ജനങ്ങൾ എല്ലാവരും നിസ്‌ക്കാരത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. ഈ ജനാവലി മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയതാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. 

FB postarchived link

പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതിനെ തുടർന്ന് പലയിടത്തും ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതായി മാധ്യമ വാർത്തകളുണ്ട്. ഈ ജനാവലിയും ഇത്തരത്തിൽ കൂടിയതാണ് എന്ന് പോസ്റ്റ് പരോക്ഷമായി വാദിക്കുന്നു. ജനാവലി പോസ്റ്റിൽ ആരോപിക്കുന്നതുപോലെ മുംബൈ മുഹമ്മദലി റോഡിലേതാണോ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

പോസ്റ്റിനു ലഭിച്ച ചില കമന്‍റ്കളിൽ തന്നെ ചിത്രം വ്യാജമാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ പോസ്റ്റിലെ ചിത്രം റിവേഴ്‌സ് ഇമേജ് നടത്തിയപ്പോൾ തന്നെ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം തെറ്റാണെന്ന്  ഞങ്ങൾക്ക് മനസ്സിലായി. കാരണം ബംഗ്ലാദേശിലെ ചിതഗോങ്ങില്‍ നിന്നുള്ള നബിദിന റാലിയുടെ വീഡിയോ ആണെന്ന് വ്യക്തമാക്കി jahedul alam Parvez എന്ന യുട്യൂബര്‍ ഇതേ സംഭവത്തിന്‍റെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.  

archived linkyoutube

സമാന വീഡിയോകള്‍ വേറെയും യുടുബീല്‍ ലഭ്യമാണ്. 

പോസ്റ്റിലെ ചിത്രവും വീഡിയോയില്‍ നിന്നും ഞങ്ങള്‍ വേര്‍തിരിച്ചെടുത്ത ചിത്രവും താഴെ കൊടുക്കുന്നു. ഒരേ സ്ഥലം തന്നെയാണിതെന്ന് അനായാസം മനസ്സിലാകും. 

ഇത്തരത്തില്‍ ഒരു റാലി ബംഗ്ലാദേശിലെ ചിതഗോങ്ങില്‍ നടക്കാന്‍ പോകുന്നു എന്ന വാര്‍ത്ത നവംബര്‍ 10 നു ധാക്കട്രിബ്യൂന്‍ എന്ന മാധ്യമം നല്കിയിട്ടുണ്ട്. റാലി നടന്നശേഷവും അവര്‍ വാര്‍ത്ത നല്കിയിട്ടുണ്ട്. 

മുഹമ്മദാലി റോഡിൽ ഇത്തരത്തിൽ എന്തെങ്കിലും ജനാവലി തടിച്ചു കൂടിയിരുന്നു എന്നറിയാനായി ഞങ്ങളുടെ പ്രതിനിധി മുഹമ്മദലി റോഡിനു സമീപമുള്ള പായധൂനി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒരു ജനാവലി അവിടെ സംഘടിച്ചിട്ടില്ല എന്ന് അവർ സ്ഥിരീകരിച്ചു. 

അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്‌ എന്ന് ഉറപ്പിക്കാം

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ ജനാവലി മുംബൈയിലെ മുഹമ്മദലി റോഡിൽ നിന്നുള്ളതല്ല. ബംഗ്ലാദേശിലെ ചിതഗോങ്ങില്‍ നവംബര്‍ 11 നു നടന്ന നബിദിന റാലിയില്‍ നിന്നുള്ളതാണ് ചിത്രം. അതിനാൽ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയ ജനാവലിയുടെ ചിത്രമാണോ ഇത്…?

Fact Check By: Vasuki S 

Result: False