ഇന്ത്യയിലെ ഒരു കൂട്ടം ഡോക്ടർമാരുടെ പേരിലുള്ള ഈ സന്ദേശം സത്യമാണോ..?

ആരോഗ്യം

വിവരണം 

“വളരെ പ്രധാനപ്പെട്ട സന്ദേശം – pl ശ്രദ്ധാപൂർവ്വം വായിക്കുക, മുന്നോട്ട് പോയി ഇത് പിന്തുടരുക …. HIGH ALERT –

എല്ലാ സഹോദരന്മാരും സഹോദരിമാരും,

നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളിലേക്കും ദയവായി കടന്നുപോകുക.

Dr. Anjali Mathur, 
Chairman & CMO, 
Indo American Hospital (IAH),
South Dakota (United States)…

ഈ സന്ദേശം ഇന്ത്യയിലെ ഒരു കൂട്ടം ഡോക്ടർമാരിൽ നിന്നുള്ളതാണ് (പൊതുതാൽപര്യത്തിനായി കൈമാറി).

1) APPY FIZZ കുടിക്കരുത്. ഇതിൽ കാൻസർ ഉണ്ടാക്കുന്ന ഏജന്റ് അടങ്ങിയിരിക്കുന്നു ..

2) കോക്ക് അല്ലെങ്കിൽ പെപ്സി കുടിക്കുന്നതിനു മുമ്പോ ശേഷമോ Mentos കഴിക്കരുത്, കാരണം മിശ്രിതം സയനൈഡ് ആകുമ്പോൾ വ്യക്തി ഉടൻ തന്നെ മരിക്കും ..

3) ഉയർന്ന അളവിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതിനാൽ Kurkure കഴിക്കരുത്.

നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ കുർക്കുരെ കത്തിച്ചാൽ നിങ്ങൾക്ക് പ്ലാസ്റ്റിക് ഉരുകുന്നത് കാണാം.?

4) ഈ ടാബ്ലെറ്റുകൾ ഒഴിവാക്കുക, അവ വളരെ അപകടകരമാണ്:

* D-cold
* Vicks Action-500
* Actifed
* Coldarin
* Cosome
* Nice
* Nimulid

*Cetrizet-D അവയിൽ ഫെനൈൽ പ്രൊപാനോൾ-അമൈഡ് പിപിഎ അടങ്ങിയിരിക്കുന്നു. ഇത് സ്ട്രോക്കുകൾക്ക് കാരണമാവുകയും U.S.A ൽ നിരോധിക്കുകയും ചെയ്യുന്നു!

ദയവായി, ഇല്ലാതാക്കുന്നതിനുമുമ്പ്, അത് കൈമാറുന്നതിലൂടെ നിങ്ങളുടെ ചങ്ങാതിമാരെ സഹായിക്കുക ..!

അത് ഓരോരുത്തരിലേക്കും എത്തിച്ചേരട്ടെ

ഇത് ചിലരെ സഹായിച്ചേക്കാം. നിങ്ങൾക്ക് കഴിയുന്നിടത്തോളം ഫോർവേഡ് ചെയ്യുക.

ദയവായി വായിച്ച് കൈമാറുക:

സിൽവർ നൈട്രോ ഓക്സൈഡ് മൂലമുണ്ടായ ഒരു പുതിയ അർബുദം മനുഷ്യരിൽ ഡോക്ടർ ഓഫ് ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ കണ്ടെത്തി. നിങ്ങൾ റീചാർജ് കാർഡുകൾ വാങ്ങുമ്പോഴെല്ലാം, നിങ്ങളുടെ നഖങ്ങളിൽ മാന്തികുഴിയുണ്ടാക്കരുത്, കാരണം അതിൽ സിൽവർ നൈട്രോ ഓക്സൈഡ് കോട്ടിംഗ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ കാൻസറിന് കാരണമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ സന്ദേശം പങ്കിടുക.

പ്രധാന ആരോഗ്യ ടിപ്പുകൾ:

Phone ഇടത് ചെവി ഉപയോഗിച്ച് ഫോൺ കോളുകൾക്ക് മറുപടി നൽകുക.

തണുത്ത വെള്ളത്തിൽ മരുന്ന് കഴിക്കരുത് ….

വൈകുന്നേരം 5 മണിക്ക് ശേഷം ആഹാരം കഴിക്കരുത്.

രാവിലെ കൂടുതൽ വെള്ളം കുടിക്കുക, രാത്രിയിൽ കുറവ്.

മികച്ച ഉറക്കസമയം രാത്രി 10:00 മുതൽ പുലർച്ചെ 4:00 വരെയാണ്.

മരുന്ന് കഴിച്ചതിനു ശേഷമോ ഭക്ഷണത്തിനു ശേഷമോ ഉടൻ കിടക്കരുത്.

ഫോണിന്റെ ബാറ്ററി അവസാന ബാറിൽ കുറവാണെങ്കിൽ, ഫോണിന് മറുപടി നൽകരുത്, കാരണം റേഡിയേഷൻ 1000 മടങ്ങ് ശക്തമാണ്.

നിങ്ങൾക്ക് താൽപ്പര്യമുള്ള ആളുകൾക്ക് ഇത് കൈമാറാമോ?

ഞാൻ ചെയ്തു!

ദയയ്ക്ക് വിലയില്ല

പക്ഷേ

അറിവ് ശക്തിയാണ്…

പ്രധാനം

യു.എസ്. കെമിക്കൽ റിസർച്ച് സെന്റർ പുതിയ ഫലം നൽകുന്നു:

പ്ലാസ്റ്റിക് കപ്പുകളിൽ ചായ കുടിക്കരുത്, പോളിത്തീൻ പേപ്പറിൽ ഭക്ഷണം കഴിക്കരുത്. പ്ലാസ്റ്റിക് ചൂടിനോട് പ്രതികരിക്കുകയും ഇത് 52 തരം അർബുദങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ, ഈ നല്ല എസ്എംഎസ് 100 വേസ്റ്റ് എസ്എംഎസിന് തുല്യമാണ്. എല്ലാ യു കെയറിലേക്കും Pls ഫോർവേഡ് ചെയ്യുക.

Plz frwrd ….

RFrwrds ഒരു നിമിഷം എടുക്കും ……..!”

archived linkFB post

ഈ പോസ്റ്റിൽ ഒന്നിലധികം അവകാശവാദങ്ങളാണുള്ളത്.  ഈ പോസ്റ്റ് ഏകദേശം 10 വർഷങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു പോരുന്നതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത്. നമുക്ക് ഈ പോസ്റ്റിന്റെ വസ്തുത അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിനെ കുറിച്ചറിയാൻ ചില കീ വേർഡ്‌സ് ഓൺലൈനിൽ നൽകിയപ്പോൾ ഇതേ പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ മുകളിൽ ചില വസ്തുതാ പരിശോധനാ വെബ്‌സൈറ്റുകൾ നടത്തിയ വസ്തുതാ അന്വേഷണങ്ങളുടെ ലേഖനങ്ങൾ ലഭിച്ചു.  

archived linkayupp
archived linkthequint

ഈ സന്ദേശം വളരെ പഴയതാണ്, കുറഞ്ഞത് 2010 മുതൽ പ്രചാരത്തിലുണ്ട്. നിരവധി അവകാശവാദങ്ങളുള്ള ഈ പോസ്റ്റിലെ വസ്തുതകൾ നമുക്ക് തിരഞ്ഞു നോക്കാം

ആദ്യത്തെ വാദം – ഫിസ് ഉയോഗിക്കുന്നത് ക്യാൻസറിന് കാരണമാകും. ഇത് സത്യമാണോ എന്നു നമുക്ക് തിരഞ്ഞു നോക്കാം.?

ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ സൈറ്റായ ഫുഡ്നെറ്റ് പറയുന്നതനുസരിച്ച്, കാർബണേറ്റഡ് സോഡയായതിനാൽ അപ്പി ഫിസ് ആരോഗ്യ പാനീയമല്ല. എന്നിരുന്നാലും, ക്യാൻസറുമായി ഒരു ബന്ധവും കണ്ടെത്തിയില്ല. 

ആലപ്പുഴയിൽ ഫിജിഷ്യനായ ഡോ. അലക്സാണ്ടറുമായി ഞങ്ങൾ ഇതേപ്പറ്റി ചർച്ച ചെയ്തു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് സോഡ വർഗ്ഗത്തിലുള്ള പാനീയങ്ങൾ ശരീരത്തിന് ഗുണകരമല്ല എന്ന അഭിപ്രായമാണ് മെഡിക്കൽ സയൻസിനുള്ളത്. എന്നാൽ ഇവയുടെ ഉപയോഗം മൂലം കാൻസർ വരുമെന്ന കാര്യത്തിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ചില വയർ സംബന്ധമായ ചില രോഗാവസ്ഥയുള്ളവർ, ചില മരുന്നുകൾ കഴിക്കുന്നവർ ഇത്തരം പാനീയങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും

archived linkconsumer daddy

സോഡ ആരോഗ്യകരമല്ലെങ്കിലും, കാൻസറുമായി ശക്തമായ ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്  ഹോക്സ് ഓർ ഫാക്റ്റ്   അവരുടെ ലേഖനത്തിൽ പറയുന്നു.

archived linkwikipedia
archived linkwikiversity

ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ സൈറ്റായ ഫുഡ്നെറ്റ് പറയുന്നതനുസരിച്ച്, കാർബണേറ്റഡ് സോഡയായതിനാൽ അപ്പി ഫിസ് ആരോഗ്യ പാനീയമല്ല. എന്നിരുന്നാലും, ക്യാൻസറുമായി ഒരു ബന്ധവും കണ്ടെത്തിയില്ല.

സോഡ ആരോഗ്യകരമല്ലെങ്കിലും, കാൻസറുമായി ശക്തമായ ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല.

എങ്കിലും Appy Fizz അല്ലെങ്കിൽ അതിന്റെ മാതൃ കമ്പനിയായ ParleG ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നൽകിയിട്ടില്ല.

രണ്ടാമത്തെ വാദം – കോക്കുമായി കലർത്തിയ മെന്റോസ് സയനൈഡ് ഉണ്ടാക്കുന്നുണ്ടോ?

ഇത് ഒരു പഴയ പ്രചരണമാണ്. രണ്ട് ഉൽപ്പന്നങ്ങളും കലർത്തി സൃഷ്ടിച്ച ‘അഗ്നിപർവ്വതം’ കാണിക്കുന്ന നിരവധി വൈറൽ വീഡിയോകൾ  ഇടക്കാലത്ത് ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ, രണ്ട് ഉൽപ്പന്നങ്ങളും കലർത്തുന്നത് സയനൈഡ് സൃഷ്ടിക്കുന്നില്ല.

ഒന്നാമതായി, ഇത് അപകടകരമായ പ്രതിഭാസമായിരുന്നുവെങ്കിൽ വാർത്തയാവുകയും ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും ചെയ്യുമായിരുന്നു. രണ്ടാമതായി, സയനൈഡ് നിർമ്മാണം ഇത്ര അനായാസമായിരുന്നു എങ്കിൽ  അത് എല്ലായിടത്തും ആളുകൾക്ക് ഭീഷണി ആയി മാറിയേനെ.

ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ഡിസ്കവറിയുടെ മിത്ത്ബസ്റ്ററുകൾ അന്വേഷണം നടത്തിയിരുന്നു..

ചില രാസപ്രവർത്തനമുണ്ടെങ്കിലും മനുഷ്യ ശരീരത്തിന് എന്തെങ്കിലും ദോഷം വരുത്താൻ പര്യാപ്തമല്ലെന്ന് ഭൗതികശാസ്ത്രജ്ഞൻ ടോന്യ കോഫി പറഞ്ഞതായി  മിത്ത്ബസ്റ്റർ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

അടുത്ത വാദം – കുർക്കുറേയിൽ ഒരു ചേരുവയായി പ്ലാസ്റ്റിക് ഉണ്ട്.

ഇതും ഏറെ പഴകിയ ശ്രുതിയാണ്, തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, എങ്കിലും ഇപ്പോഴും സാമുഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

വാസ്തവത്തിൽ, 2018 ജൂണിൽ ദില്ലി ഹൈക്കോടതി, കുർക്കുറെയുടെ മാതൃ കമ്പനിയായ പെപ്സികോയ്ക്ക് അവരുടെ ഉൽപ്പന്നങ്ങളിലെ പ്ലാസ്റ്റിക്കിന്റെ ‘വ്യാജവാർത്തകൾ’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കംചെയ്യാൻ അനുമതി നൽകിയിരുന്നു.

ഒരു പെപ്സികോ വക്താവ് 2018 ൽ ക്വാർട്സ് എന്ന മാധ്യമത്തിനോട്  ഇങ്ങനെ പറഞ്ഞു, “കുർക്കുറെയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് വ്യാജ വാർത്തകൾ ബ്രാൻഡിന്‍റെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജവും അപകീർത്തികരവുമായ പ്രചരണം കാരണം, ബഹുമാനപ്പെട്ട ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ പെപ്സികോ ഇന്ത്യ നിർബന്ധിതരായി… ബ്രാൻഡ് ഇക്വിറ്റി സംരക്ഷിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്, ഇത് ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു. ”

archived linkquarts

ഈ വ്യാജ പ്രചരണം മൂലം കമ്പനി, ‌ പായ്ക്കറ്റിൽ കൂടുതൽ‌ വ്യക്തമായി ചേരുവകൾ പ്രദർശിപ്പിച്ചു തുടങ്ങി. 

“കുർക്കുറെയ്‌ക്ക് ചുറ്റും ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി – ഇത് എന്തിനുവേണ്ടിയാണെന്ന് അറിയില്ല. ഉരുളക്കിഴങ്ങാണ് ഞങ്ങളുടെ പ്രധാന ചേരുവ. ഞങ്ങളുടെ എല്ലാ പുതിയ പാക്കേജിംഗും നിങ്ങൾ കാണുകയാണെങ്കിൽ, അതിൽ ചേരുവ പ്രദർശിപ്പിച്ചിട്ടുണ്ട്.”

അടുത്ത വാദം – റീചാർജ് കാർഡുകളിൽ സിൽവർ നൈട്രോ ഓക്സൈഡ് കോട്ടിംഗ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ കാൻസറിന് കാരണമാകും. ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല എന്ന ലേഖനം:ഇൻഡ്യൻ എക്സ്പ്രസ്സ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

അടുത്ത വാദം – ഈ ടാബ്ലെറ്റുകൾ ഒഴിവാക്കുക, അവ വളരെ അപകടകരമാണ്:

* D-cold

* Vicks Action-500

* Actifed

* Coldarin

* Cosome

* Nice

* Nimulid

ഈ സന്ദേശങ്ങൾ വളരെക്കാലമായി പ്രചാരത്തിലുണ്ടെന്നും മുകളിൽ പറഞ്ഞ മരുന്നിൽ ഫെനൈൽ പ്രൊപാനോൾ-അമൈഡ് പിപിഎ അടങ്ങിയിട്ടുണ്ടെന്നും ഇത് അവകാശപ്പെടുന്നു. ഇത് സ്ട്രോക്കുകൾക്ക് കാരണമാകുകയും യു‌എസ്‌എയിൽ നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്ന്  ayupp പ്രസിദ്ദീകരിച്ച വസ്തുതാ അന്വേഷണ ലേഖനത്തിൽ പറയുന്നു 

ഇത് ഫെനൈൽ ‌പ്രോപനോളമൈൻ (പി‌പി‌എ) ആണ്, ഫെനൈൽ പ്രൊപാനോൾ-അമൈഡ് പി‌പി‌എയല്ല. ഈ സാധാരണ മരുന്നുകളിൽ ഈ ഫെനൈൽ പ്രോപനോളമൈൻ ഉണ്ട്. 

പ്രായം കുറഞ്ഞ സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂടുതലുള്ളതിനാൽ പി‌പി‌എ ഇപ്പോൾ യു‌എസ്‌എയിൽ വിൽക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഇത് ഇപ്പോഴും ലഭ്യമാണ്. കാനഡയിൽ ഇത് 2001 മെയ് 31 ന് വിപണിയിൽ നിന്ന് പിൻവലിച്ചു. ഇന്ത്യയിൽ പിപിഎയുടെ ഉപയോഗവും അതിന്റെ നിർമ്മാണവും 2011 ഫെബ്രുവരി 10 ന് നിരോധിച്ചു, എന്നാൽ 2011 സെപ്റ്റംബറിൽ കോടതി നിരോധനം അസാധുവാക്കി.

സ്വീഡനിൽ, റിനെക്സിൻ പോലുള്ള പിപിഎ മരുന്നുകൾ ഇപ്പോഴും ലഭ്യമാണ്

PHENYLPROPANOLAMINE സംബന്ധിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഒരു പൊതു ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2005 ഡിസംബർ 22 ന്, എഫ്ഡി‌എ ഓവർ‌-ദി-കൌണ്ടർ‌ (ഒ‌ടി‌സി) നാസൽ‌ ഡീകോംഗെസ്റ്റൻറ്, ഫിനെൽ‌പ്രോപനോളമൈൻ‌  അടങ്ങിയിരിക്കുന്ന ഉൽ‌പ്പന്നങ്ങൾക്ക് നിർമാണ‌ നിയന്ത്രണ നോട്ടീസ് നൽകി.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) എല്ലാ മയക്കുമരുന്ന് ഉൽ‌പന്നങ്ങളിൽ നിന്നും ഫീനൈൽ‌പ്രോപനോളമൈൻ (പി‌പി‌എ) നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ട്, കൂടാതെ എല്ലാ മരുന്ന് കമ്പനികളും പി‌പി‌എ അടങ്ങിയ ഉൽപ്പന്നങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഏതു മരുന്നായാലും സ്വയംചികിത്സ അപകടം വരുത്തിവയ്ക്കുമെന്നാണ് ഡോ. അലക്സാണ്ടർ വ്യക്തമാക്കിയത്. പല മരുന്നുകളും ദീർഘകാലം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.. രോഗശമനത്തിന് ഒരു കോഴ്സ് ഈ കണ്ടന്റുള്ള മരുന്നു കഴിക്കുന്നത് പൊതുവേ പ്രശ്നമാകാറില്ല.

മറ്റു ചില വാദങ്ങളെപ്പറ്റി അറിയാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക

archived linkquora
archived linkhoaxorfact

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ്. ഒന്നിനും ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ഒരു അമേരിക്കയിൽ നിന്നുമുള്ള ഡോക്ടർ എന്ന് നൽകിയിരിക്കുന്നത് യഥാർത്ഥത്തിൽ ഉള്ളതല്ല. ഡോ. അഞ്ജലി മാത്തൂർ  എന്ന പേരുള്ള ഡോക്ടർ ഇന്ത്യയിലാണുള്ളത്. 

ഇൻഡോഅമേരിക്കൻ ഹോസ്പിറ്റൽ  കോട്ടയം ജില്ലയിലെ വൈക്കത്ത് ഉള്ള ന്യൂറോ – സ്‌പൈനൽ ചികിത്സയ്ക്ക് പേരുകേട്ട ആശുപതിയാണ്.  പെപ്സി കമ്പനി അവർക്കെതിരെ വന്ന വാദങ്ങളെ പറ്റി വിശദീകരണം നൽകിയിട്ടുണ്ട്.

ഫാസ്റ്റ് ഫുഡ് പൊതുവെ ശരീരത്തിന് ഗുണകരമല്ല എന്ന കാര്യം നിരവധി നാം കേട്ടിട്ടുണ്ട്. എന്നാൽ പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ ഭീതികരമായ വസ്തുതകൾ ഇവ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യത്തിന്റെയും രോഗപ്രതിരോധത്തിന്റെയും പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് അതിവേഗം ഷെയറുകൾ ലഭിക്കും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുതകൾക്ക് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല. വസ്തുത പരിശോധിക്കാതെ അന്ധമായി ഷെയർ ചെയ്യുന്ന പോസ്റ്റാണിത്. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിനു മുമ്പ്  ഈ വസ്തുതകൾ മനസ്സിലാക്കണമെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു 

Avatar

Title:ഇന്ത്യയിലെ ഒരു കൂട്ടം ഡോക്ടർമാരുടെ പേരിലുള്ള ഈ സന്ദേശം സത്യമാണോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •