FACT CHECK: ഈ വൈറല്‍ വീഡിയോ മുകേഷ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Coronavirus

മഹാരാഷ്ട്രയില്‍ 1500 കോടികളുടെ ആസ്തിയുള്ള മുകേഷ് കെനിയുടെ ശവസംസ്കാരത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുകേഷ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

മഹാരാഷ്ട്രയിലെ 1500 കോടി ആസ്തിയുള്ള മുകുന്ദ കെനിയയുടെ അവസ്ഥ ഇത്രയേ ഉള്ളൂ😢 എന്തെല്ലാം നേടി എന്ന് പറഞ്ഞാലും ഇത്രയേ ഉള്ളൂ🙏 മനുഷ്യന്റെ അവസ്ഥ പറയാതെ വയ്യ ഇനിയെങ്കിലും മനുഷ്യനെ മനുഷ്യനായി കാണുക രാഷ്ട്രീയങ്ങൾ എല്ലാം മാറ്റിവെച്ചു എല്ലാവരും ഒരു അമ്മ പെറ്റ മക്കളെപ്പോലെ എല്ലാവരും സ്നേഹത്തോടെ ഒന്നായി ഒന്നിച്ച് നീങ്ങുക നമ്മൾക്ക് ഇനി പ്രാർത്ഥന മാത്രമേ ഉള്ളൂ🤲” 

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows similar posts.

വസ്തുത അന്വേഷണം

കഴിഞ്ഞ കൊല്ലം ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തി ഈ വീഡിയോ മുകേഷ് കെനിയുടെതല്ല എന്ന് തെളിയിച്ചിരുന്നു. ഞങ്ങളുടെ മറാത്തി ടീമാണ് ഈ അന്വേഷണം നടത്തിയത് ഇതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ താഴെ നല്‍കിയിട്ടുണ്ട്.

तो व्हायरल व्हिडियो नगरसेवक मुकुंद केणी यांच्या अंत्यसंस्काराचा नाही. वाचा सत्य | 

ഈ വീഡിയോ കഴിഞ്ഞ കൊല്ലം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയപ്പൊള്‍ മറാത്തി മാധ്യമങ്ങള്‍ ഈ വീഡിയോ മുകുന്ദ് കെനിയുടെതല്ല എന്ന് വ്യക്തമാക്കിയിരുന്നു. മുകേഷ് കെനി മഹാരാഷ്ട്രയിലെ ഥാനെ കോര്‍പ്പറേഷനിലെ കൌണ്‍സിലറും മുതിര്‍ന്ന എന്‍.സി.പി. നേതാവുമായിരുന്നു. അദ്ദേഹം കഴിഞ്ഞ കൊല്ലമാണ് കോവിഡ്‌ മൂലം മരിച്ചത്. ഇതിന് ശേഷം ഈ വീഡിയോ, അദ്ദേഹം മരിച്ചതിന് ശേഷം അദ്ദേഹത്തിനെ ഇങ്ങനെ സംസ്കരിച്ചു എന്ന തരത്തില്‍ ഈ വീഡിയോ വയരല്‍ ആയിരുന്നു. ഇതിനെ ചോളി മുകുന്ദ് കെനിയുടെ മകന്‍ മണ്ടാര്‍ കഴ്വ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഞങ്ങളുടെ പ്രതിനിധി മുകുന്ദ് കെണിയുടെ മകന്‍ മണ്ടാര്‍ കെണിയുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം ഈ വീഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ വീഡിയോ എന്‍റെ അച്ഛന്‍റെ’ സംസ്കാരത്തിന്‍റെതല്ല. അദ്ദേഹത്തിന്‍റെ സംസ്കാരം ഥാനെയിലെ ഒരു വൈദ്യുതി ശ്മശാനത്തിലാണ് നടന്നത്.” 

അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവിന്‍റെ സംസ്കാരം നടക്കുമ്പോള്‍ എടുത്ത ചില ചിത്രങ്ങളും ഞങ്ങള്‍ക്ക് ആയിച്ച് തന്നിരുന്നു. ഈ ചിത്രങ്ങള്‍ താഴെ കാണാം.

Photos of late Mukund Keni’s last rites provided to Fact Crescendo by his son Mandar Keni.

ഈ വീഡിയോ മുകുന്ദ് കെണിയുടെ സംസ്കാരത്തിന്‍റെതല്ല എന്ന് വ്യക്തമായതിന് ശേഷം ഞങ്ങള്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ആരുടെ സംസ്കാരത്തിന്‍റെതാണ് എന്ന് കണ്ടെത്താന്‍ ശ്രമിച്ചു. 

വീഡിയോയില്‍ കാണുന്ന ആംബുലന്‍സില്‍ മറാത്തിയില്‍ “വസൈ മഹാനഗര്‍പാളിക” എന്ന് എഴുതിയതായി കാണാം. ഇതിന്‍റെ അര്‍ഥം വസൈ കോര്‍പ്പറേഷന്‍റെ ആംബുലന്‍സാണ് നാം വീഡിയോയില്‍ കാണുന്നത്. 

Screenshot: Hearse van reads Vasai Municipal Corporation.

ഈ ഒരു ഊഹം വെച്ച് ഞങ്ങള്‍ വസൈ താലുക്കില്‍ കൊറോണ മൂലം മരിച്ചവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കൊറോണ ബാധിച്ച് മരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ സംസ്കാരം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മഹാരാഷ്ട്ര പോലീസ് ഇന്‍സ്പെക്ടര്‍ വിജയ്‌ മാഡയെയെ ഞങ്ങള്‍ ബന്ധപെട്ടു. ഈ വീഡിയോ നാലാസോപ്പാരയിലെ ശ്മശാനത്തിലെതാണ് എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഈ വീഡിയോ മുകുന്ദ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല പകരം മഹാരാഷ്ട്രയില്‍ കോവിഡ്‌ ബാധിച്ച് മരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വൈറല്‍ വീഡിയോ മുകേഷ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •