സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

ചരിത്രം

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇഫ്താറുമായി ബന്ധപ്പെടുത്തി മറ്റൊരു ചിത്രം ഞങ്ങളുടെ ശ്രദ്ദയില്‍ പെട്ടു. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ’ എന്ന തരത്തിലാണ് സമുഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്. 

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇഫ്താര്‍ പാര്‍ട്ടിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം നേടി തന്ന നേതാക്കളെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഭരണാധികാരികളെയും കാണാം. പണ്ഡിറ്റ് നെഹ്‌റു, ഡോ. ബാബാസാഹെബ് അംബേദ്‌കര്‍, സര്‍ദാര്‍ പട്ടേല്‍, മൌലാന അബ്ദുല്‍ കാലാം ആസാദ് തുടങ്ങിയ നേതാക്കളെ നമുക്ക് ചിത്രത്തില്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ.

ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം പണ്ഡിതനുമായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ജി തൻ്റെ സഹപ്രവർത്തകരായിരുന്ന ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, ഡോ.രാജേന്ദ്രപ്രസാദ് അടക്കമുള്ളവരെ ക്ഷണിച്ച് 1947 ൽ നടത്തിയ ഇഫ്താർ വിരുന്ന്.

ഈ ചിത്രത്തിൽ എൻ്റെ രാജ്യമുണ്ട്., എൻ്റെ സംസ്കാരമുണ്ട്., എൻ്റെ മതമുണ്ട്., ഞാനദരിക്കേണ്ടുന്ന എൻ്റെ സഹോദരങ്ങളുടെ മതങ്ങളുണ്ട്., അതിനേക്കാളെല്ലാം ഉപരി.. ഇതിനെയെല്ലാം ചേർത്തു നിർത്തി കോർത്തിണക്കി കൊണ്ടു നടന്ന എൻ്റെ പ്രസ്ഥാനവുമുണ്ട് 😘

Indian National Congress 🧡🤍💚👍🏻

എന്നാല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അലാമി എന്ന സ്റ്റോക്ക്‌ വെബ്സൈറ്റില്‍ ലഭിച്ചു.

Alamy

അലാമിയില്‍ നല്‍കിയ വിവരണം പ്രകാരം ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി സി. രാജാഗോപാലചാരി തെരെഞ്ഞെടുക്കപ്പെട്ടത്തിന്‍റെ സന്തോഷത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഒരുക്കിയ ഡിന്നര്‍ പാര്‍ട്ടിയുടെ ചിത്രമാണിത്. ജൂണ്‍ 1948ലാണ് ഈ പാര്‍ട്ടി നടന്നത്.

സി. രാജഗോപാലാചാരി ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യയില്‍ ജനിച്ച ഗവര്‍ണര്‍ ജനറലായിരുന്നു. 1950ല്‍ ഇന്ത്യക്ക് ഭരണഘടന ലഭിക്കുന്നവരെ ഇന്ത്യയുടെ പരമാധികാര സ്ഥാനം ഗവര്‍ണര്‍ ജനറലിനായിരുന്നു. ഈ പാര്‍ട്ടിയുടെ മറ്റൊരു ചിത്രം ബി.ബി.സിയും ഒരു ലേഖനത്തില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ലേഖനം വായിക്കാന്‍- BBC | Archived Link

നിഗമനം

സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഇഫ്താര്‍ പാര്‍ട്ടിയുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 1948ല്‍ സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്തിന്‍റെ സന്തോഷത്തില്‍ സര്‍ദാര്‍ പട്ടേല്‍ മന്ത്രിസഭക്ക് നല്‍കിയ വിരുന്നിന്‍റെ ചിത്രമാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •