പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്‍റെ പൂർണ്ണ രൂപമാണോ വീഡിയോയിൽ കാണുന്നത്..?

ശാസ്ത്രം

വിവരണം 

വെള്ളിക്കുളങ്ങര നാട്ടുവാർത്തകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 6  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മഴവില്ലിന്റെ പൂർണ്ണ രൂപം പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായത്. 100-250 വർഷം കൂടുമ്പോഴേ ഇത് ദൃശ്യമാകൂ. ഇതിന് ബ്രഹ്മ ധനുഷ് എന്നും പറയും.??” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സൂര്യന് ചുറ്റുമായി മഴവിൽ വർണ്ണങ്ങളിലുള്ള വലയം വീഡിയോ ദൃശ്യങ്ങളിൽ കാണാം.  

archived linkFB post

പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്റെ പൂർണ്ണ രൂപമാണിതെന്നും 100 -200 വര്ഷം കൂടുമ്പോഴാണ് ഇത് ദൃശ്യമാകുന്നത് എന്നുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. നമുക്ക് ഈ പോസ്റ്റിന്‍റെ വസ്തുത അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ invid എന്ന ടൂളുപയോഗിച്ച്  വീഡിയോ വിവിധ ഫ്രയിമുകളാക്കിയ ശേഷം google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കി. 

ഡെയ്‌ലി മോഷൻ  എന്ന വെബ്‌സൈറ്റ് ഇതേ വീഡിയോ പൂനയിൽ കണ്ട വൃത്ത മഴവില്ല് എന്ന പേരിൽ നാല് വർഷം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

Indiatimes എന്ന  ഫേസ്ബുക്ക് 

പേജിലും നാലു വർഷം മുമ്പ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്തിൽ ദൃശ്യമായ മഴവില്ല് എന്ന പേരിൽ ട്വിറ്ററിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

archived linktwitter

സൂര്യന് ചുറ്റും പ്രകാശ  വലയം രൂപപ്പെടുന്നതിനെ പറ്റി  നിരവധി വാർത്തകൾ ഇന്റർനെറ്റിൽ ചിത്രങ്ങൾ സഹിതം  ലഭ്യമാണ്.

archived link

ഹാലോ  എന്നാണ്  ഈ പ്രതിഭാസത്തിന്റെ പേര്. ഇത് മഴവില്ലിന്റെ പൂർണ്ണ രൂപമല്ല മറിച്ച് അതിന്റെ ഒരു വകഭേദമാണ്.  സൂര്യനിലും ചന്ദ്രനിലും കണ്ടുവരാറുള്ള ഒരു ഓപ്ടിക്കൽ പ്രതിഭാസമാണ് ഹാലോ. അന്തരീക്ഷത്തിൽ നിക്ഷേപിക്കപ്പെടുന്ന മഞ്ഞു കണങ്ങളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിച്ചാണ് ഹാലോകൾ ഉണ്ടാകുന്നത്. നാം വീഡിയോയിൽ കണ്ട ഹാലോ വൃത്ത  ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി  ഹാലോ  എന്നറിയപ്പെടുന്നു. ഇത്തരം ഹാലോകൾ വളരെ സാധാരണമാണ്. അന്തരീക്ഷത്തിൽ താഴെയുള്ള സിറസ് മേഘങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന മഞ്ഞു കണങ്ങളാണിതിന് കാരണം.  എന്നാൽ അപൂർവമായ മറ്റു ചില തരാം ഹാലോ പ്രതിഭാസങ്ങളുമുണ്ട്. 

ട്രോപോസ്‌ഫെയറിൽ 5 -10 കിലോമീറ്റർ ഉയരെ തണുത്ത കാലാവസ്ഥയിൽ ഇവ ഭൂമിയിലും കാണപ്പെടാറുണ്ട്. ഈ പ്രതിഭാസം വജ്രപ്പൊടി എന്നറിയപ്പെടുന്നു. സൂര്യരശ്മികൾ കടത്തിവിടുന്ന പ്രിസങ്ങളായോ കണ്ണാടികളായോ ഈ മഞ്ഞു കാര്യങ്ങൾ പ്രവർത്തിക്കുമ്പോഴാണ് ഹാലോ പ്രതിഭാസം ഉണ്ടാകുന്നത്. കാലാവസ്ഥാ പഠന ശാസ്ത്രം അഥവാ മെറ്റീറോളജി വികാസം പ്രാപിക്കുന്നതിന് ഏറെക്കാലം  മുമ്പ് ഇത്തരം ഹാലോകൾ കാലാവസ്ഥാ പ്രവചനത്തിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയുണ്ടാകും എന്നതിനുള്ള വ്യക്തമായ മുന്നറിപ്പായിരുന്നു ഇത്തരം ഹാലോകൾ. 

ഹാലോ, പാർഹീലിയ തുടങ്ങിയവയെപ്പറ്റി ഗ്രീക്ക് തത്വ ചിന്തകനായ അരിസ്റ്റോട്ടിൽ പരാമർശിച്ചിരുന്നുവെങ്കിലും 1630 ൽ റോമിലെ പുരോഹിതനായിരുന്ന ക്രിസ്റ്റോഫ് ഫീനെർ യൂറോപ്പിൽ ഇതിനെപ്പറ്റി വ്യക്തമായി ആദ്യം വിവരിച്ചത്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ 1535 ലേതെന്നു കരുതുന്ന  വണ്ടർസോൾ സ്റ്റാവലാൻ എന്ന എണ്ണഛായാ ചിത്രത്തിൽ ആകാശത്തു ഒന്നിച്ചു വിരിഞ്ഞ ഏതാനും ഹാലോകളുടെ ദൃശ്യമാണുള്ളത്.

ഹാലോകൾ രണ്ടു തരത്തിലുണ്ട്. 22 ഡിഗ്രി ഹാലോയും 46 ഡിഗ്രി ഹാലോയും. 22 ഡിഗ്രി ഹാലോ ഒരു വലിയ വൃത്തമായി സൂര്യനോ ചന്ദ്രനോ ചുറ്റും കാണപ്പെടും. 46 ഡിഗ്രി ഹാലോയ്ക്ക് 22 ന്റെ ഇരട്ടിയിലധികം വലിപ്പമുണ്ടാകും. വിക്കിപീഡിയ ലേഖനത്തിൽ ലോകത്തിലെ  വിവിധ രാജ്യങ്ങളിൽ ദൃശ്യമായ വൃത്ത ഹാലോകളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്.

ബോട്ടിലിംഗേഴ്‌സ് റിങ് എന്ന പേരിൽ വ്യത്യസ്തമായ മറ്റൊരു ഹാലോ ഉണ്ട്. വൃത്താകൃതിക്ക് പകരം ഇതിന്  വാർത്തുളാകൃതിയാണ്. സൂര്യപ്രകാശത്തിന്റെ പ്രതിഫലനം മൂലം ഇത്തരം ഹാലോ വ്യക്തമായി കാണുക ദുഷ്‌കരമാണ്. ഉയർന്ന മലമുകളിൽ നിന്നോ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ ആണ് ഇത് കൂടുതൽ വ്യക്തമായി  കാണാനാവുക.കാണാൻ കഴിയുക. ഹാലോ പ്രധോഭാസം ഈ ആകൃതിയിൽ എങ്ങനെ ഉണ്ടാകുന്നു എന്നതിന് ശാസ്ത്ര ലോകത്തിന് ഇതുവരെ വ്യക്തമായ വിശദീകരണമില്ല.പിരമിഡ് ആകൃതിയിലുള്ള മഞ്ഞു കണങ്ങളാകാം ഇതിനു കാരണമെന്ന് അനുമാനിക്കപ്പെടുന്നു. 

ഈ വീഡിയോപാലക്കാട് പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പാലക്കാട് ഈ ദൃശ്യം കണ്ടുവെന്ന് അവകാശപ്പെടുന്നതിനും ഏറെക്കാലം മുമ്പു തന്നെ ഈ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നതാണ്.  പ്രസ്തുത വീഡിയോയിൽ കണ്ട പോലെയുള്ള വൃത്ത ഹാലോ 100-250 വർഷം കൂടുമ്പോൾ മാത്രമാണ് ദൃശ്യമാവുക എന്ന് ഇതിനെ പറ്റി പ്രതിപാദിക്കുന്ന ലേഖനങ്ങളിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. മാത്രമല്ല ലോകത്ത് പലയിടത്തും ഇവ പ്രത്യക്ഷമായതിന്റെ ചിത്രം സഹിതം ലേഖനങ്ങളിൽ നൽകിയിട്ടുണ്ട്.

ബഹ്മധനുഷ് എന്ന് ഇന്ത്യയിൽ  ഈ പ്രതിഭാസത്തിനെ വിളിക്കാറുണ്ട്. ചന്ദ്രനു ചുറ്റും രൂപപ്പെട്ട ഹാലോയുടെ ചിത്രം ഇന്റർനെറ്റിൽ ലഭ്യമായത് താഴെ കൊടുക്കുന്നു

archived linkearthsky

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ഹാലോ  പ്രതിഭാസം 100 -250 വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന ഒന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രസ്തുത വീഡിയോ പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായതല്ലെന്നും വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ തെറ്റാണ്. ഈ ഹാലോ പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായതല്ല.  വൃത്ത ഹാലോ പ്രതിഭാസം 100 -250 വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന ഒന്നല്ല. ഇത് ലോകത്ത് പലയിടത്തും ഇടയ്‌ക്കിടെയുണ്ടാകുന്നതായി തെളിവുകളുണ്ട്. അതിനാൽ മുകളിൽ നൽകിയിരിക്കുന്ന വസ്തുതകൾ മനസ്സിലാക്കിയശേഷം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്‍റെ പൂർണ്ണ രൂപമാണോ വീഡിയോയിൽ കാണുന്നത്..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •