FACT CHECK: ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെതല്ല, 2019 ല്‍ ഗിനിയയിലുണ്ടായ സമരത്തിന്‍റെതാണ്…

അന്തര്‍ദേശിയ൦

പ്രചരണം 

ക്യൂബയിൽ ഭരണകൂടത്തിനെതിരെ എതിരെ നടക്കുന്ന പ്രക്ഷോഭം  തുടരുകയാണ്. പ്രസിഡന്‍റ് രാജിവെക്കണമെന്നും കോവിഡ് വാക്സിനുകളും ആഹാരവും ലഭ്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജനപ്രക്ഷോഭത്തിന്‍റെ ഒരു  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യൂബയില്‍  ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. 

ഇത് സൂചിപ്പിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: #ഇങ്ങനല്ല.. എന്റെ ക്യൂബ ഇങ്ങനല്ല.😞😞. പാർട്ടി ക്ളാസുകളിൽ എന്നെ പഠിപ്പിച്ച എന്റെ ക്യൂബ ഇങ്ങനല്ല.. 😓😭😭

#മുഖ്യമന്ത്രി വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ എന്റെ ക്യൂബയാണോ ഇത്.. അയ്യോ ഫാസിസം!!!  ബൂർഷ്വാ അമേരിക്കയുടെ മുതലാളിത്തത്തിന്റെ കരാള ഹസ്തങ്ങൾ എന്റെ ക്യൂബയെ പിടികൂടിയൊ.. ??😭😭 

#അയ്യോ എന്റെ ക്യൂബ 😭😭😭🤣🤣🤣🤣🤣

archived link FB post

ഞങ്ങൾ കുറിച്ച് അന്വേഷിച്ചു. ദൃശ്യങ്ങള്‍ ക്യുബയില്‍ നിന്നുള്ളതല്ല. ഗിനിയയില്‍ നിന്നുള്ള ഒരു പഴയ വീഡിയോ ആണ് എന്ന് കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകൾ ആയി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ സംബന്ധിച്ച് പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു. 

പ്രമുഖ മാധ്യമമായ റോയിട്ടേഴ്സ് 2019 ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെയാണ്: “മൂന്നാമത്തെ തവണയും രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ ആൽഫ കോണ്ടെ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതിന്‍റെ പേരിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പേർ വ്യാഴാഴ്ച ഗ്വിനിയയിലെത്തി. ഇതിന്‍റെ പേരില്‍ ഒരു ഡസനിലേറെ പ്രതിപക്ഷ പ്രചാരകരെയും രാഷ്ട്രീയക്കാരെയും ജയിലിലടച്ചു.

എൺപത്തിയൊന്ന് വയസുള്ള കോണ്ടെയുടെ, രണ്ടാമത്തെ  കാലാവധി അടുത്ത വർഷം അവസാനിക്കുമ്പോൾ, പുതിയ ഭരണഘടന തയ്യാറാക്കുന്നത് സംബന്ധിച്ച് നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞ മാസം സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. പ്രസിഡണ്ട്  സ്ഥാനത്ത് തുടരാനുള്ള  നീക്കമാണ് ഇതെന്ന് എതിരാളികൾ ഭയപ്പെടുന്നു, അധികാരത്തിൽ തുടരാൻ സമീപകാലത്ത് ഭരണഘടനകളിൽ ഭേദഗതി വരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്ത മറ്റ് ആഫ്രിക്കൻ നേതാക്കളെപ്പോലെ അദ്ദേഹവും വീണ്ടും തുടരാന്‍ ശ്രമം നടത്തുകയാണ് എന്നാണ് സമരക്കാര്‍ പറയുന്നത്.”

ഇതേ വാര്‍ത്ത മറ്റു ചില മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. 

വീഡിയോ 2019 നവംബര്‍ മാസം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്.

archived link

ഗിനിയയിൽ 2019 ല്‍ ബഹുജനങ്ങൾ അണിനിരന്ന ആഭ്യന്തര കലാപത്തിന്‍റെ  ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്യൂബയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങളിലെ ബഹുജന പ്രക്ഷോഭം ക്യൂബയിലെതല്ല. 2019 ഒക്ടോബർ മാസം ഗിനിയയിൽ നടന്നതാണ്. ക്യൂബയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെതല്ല, 2019 ല്‍ ഗിനിയയിലുണ്ടായ സമരത്തിന്‍റെതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *