മീഡിയവണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

രാഷ്ട്രീയം

മലയാള വാർത്ത മാധ്യമമായ മീഡിയവൺ ഈ വർഷം അവരുടെ പത്താമത്തെ വാർഷികം ആഘോഷിക്കുകയാണ്. ഈ വാർത്ത സന്തോഷപൂർവ്വം അവർ വായനക്കാരുമായി പങ്കുവെച്ചിരുന്നു.  ഇതിനുശേഷം മീഡിയവൺ പ്രസിദ്ധീകരിച്ചത് എന്ന പേരില്‍ ഒരു ന്യൂസ് കാർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരണം

പിറന്നാൾ ദിനത്തിൽ മീഡിയവൺ പങ്കുവെച്ച ന്യൂസ് കാർഡിൽ അക്ഷരത്തെറ്റുണ്ട് എന്നാണ് പ്രചരണം. “നേരു പറഞ്ഞിട്ട് പത്താണ്ട്” എന്ന് മീഡിയവൺ എഴുതിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. 

FB postarchived link

എന്നാൽ ഞങ്ങൾ പ്രസ്തുത ന്യൂസ് കാർഡിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യഥാർത്ഥ ന്യൂസ് കാർഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ് വ്യക്തമായി 

വസ്തുത ഇങ്ങനെ

ന്യൂസ് കാർഡിന്റെ യാഥാർത്ഥ്യം അറിയാനായി ഞങ്ങൾ ആദ്യം മീഡിയവൺ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചു.  നേര് പറഞ്ഞ് പത്താണ്ട് എന്നെഴുതി മീഡിയ വൺ പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് അതിൽ കാണാം. 

വ്യാജ പ്രചരണത്തെക്കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ ഓൺലൈൻ എഡിറ്റർ ഷാഫിയുമായി സംസാരിച്ചു. ഷാഫി നൽകിയ വിശദീകരണം ഇങ്ങനെ: പത്താം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഞങ്ങൾ “നേര് പറഞ്ഞ് പത്താണ്ട്” എന്ന തലവാചകത്തിൽ ന്യൂസ് കാര്‍ഡ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മീഡിയ വണ്ണിനെതിരെ ഈ കാര്‍ഡ് തിരുത്തി “നേര് പറഞ്ഞിട്ട് പത്താണ്ട്” എന്നാക്കി പ്രചരിപ്പിച്ചു. നോട്ടോ സാൻസ് എന്ന  ഫോണ്ടാണ് പ്രചരിക്കുന്ന വ്യാജ കാർഡിൽ  ഉപയോഗിച്ചിട്ടുള്ളത്. മീഡിയ വണ്‍ ഉപയോഗിക്കുന്ന ഫോണ്ട് അതല്ല.  പിന്നീട് ആ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു.  പക്ഷേ ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ പലരും ഡൗൺലോഡ് ചെയ്തും മറ്റുമെടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്. രവിചന്ദ്രനെതിരെ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. ചാനലിന്‍റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെ നിയമ നടപടി സ്വീകരിക്കും.” 

കൂടാതെ ഇത് തെറ്റായ പ്രചരണമാണെന്ന് ഞങ്ങൾ ഒരു വിശദീകരണ ലേഖനം നൽകിയിരുന്നു. മീഡിയവൺ നൽകിയ ലേഖനം

എഡിറ്റ് ചെയ്ത ന്യൂസ് കാറിന് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന മീഡിയവൺ ന്യൂസ് കാർഡ് എഡിറ്റ് ചെയ്തതാണ്. “നേര് പറഞ്ഞ് പത്താണ്ട്” എന്ന വാചകം എഡിറ്റ് ചെയ്ത് “നേര് പറഞ്ഞിട്ട് പത്താണ്ട്” എന്നാക്കി മീഡിയ വണ്ണിനെതിരെ വ്യാജപ്രചരണം ആണ് നടത്തുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മീഡിയവണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

Fact Check By: Vasuki S 

Result: ALTERED

  •  
  •  
  •  
  •  
  •  
  •  
  •  
  •