
വിവരണം
ശ്രീ.കെ.ജെ.യേശുദാസിന്റെ സഹോദരൻ അടുത്തിടെ അന്തരിച്ച ശ്രീ. കെ.ജെ. ജസ്റ്റിന്‍റെ ആലാപനം നോക്കുക എന്ന തലക്കെട്ട് നല്‍കി യേശുദാസിന്‍റെ ശബ്ദത്തോടും കാഴ്ച്ചയില്‍ ഏകദേശം സാദൃശ്യവും തോന്നുന്ന ഒരു വ്യക്തിയുടെ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പയ്യന്നൂര്‍ ഡയറീസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഹൃഷികേശ് ഭവാനിയെന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് 16ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 3,100ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
screencast-www.facebook.com-2020.05.21-20_08_17 from Dewin Carlos on Vimeo.
എന്നാല്‍ ഈ വൈറല്‍ വീഡിയോയിലുള്ള വ്യക്തി ഗായകന്‍ യേശുദാസിന്‍റെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് മരണപ്പെട്ട അനുജനായ ജസ്റ്റിനാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ യേശുദാസിന്‍റെ സഹോദരന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ കമന്‍റില്‍ നിന്നും ലഭിച്ച ഒരു ലിങ്ക് പരിശോധിച്ച ശേഷമാണ് ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വീഡിയോയിലുള്ള വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. ആഷിക് തങ്കച്ചന്‍ എന്ന വക്തിയാണ് ലിങ്ക് കമന്‍റ് ചെയ്തിരുന്നത്. ലിങ്ക് പരിശോധിച്ചപ്പോള്‍ രജീഷ് കെ.ആര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും വീഡിയോയിലുള്ള അതെ വ്യക്തി മറ്റൊരു ഗാനം ആലപിച്ചിരിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടെത്താന്‍ കഴിഞ്ഞു. നമ്മുടെ വടയാറിന്റെ സ്വന്തം റോയിച്ചേട്ടൻ _
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ❤️_K M Roy എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് വടയാര്‍ സ്വദേശി കെ.എം.റോയിയാണ് വീഡിയോയില്‍ ഗാനമാലപിക്കുന്ന വ്യക്തിയെന്ന സൂചന ലഭിച്ചു. ഇതുപ്രകാരം തലയോലപ്പറമ്പ് പ്രദേശത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കെ.എം.റോയിയുടെ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ പ്രതിനിധി റോയിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലെ വൈറല്‍ വീഡിയോയെ കുറിച്ച് മറുപടി പറഞ്ഞതിങ്ങനെയാണ്-
ആരാണ് താന്‍ യേശുദാസിന്‍റെ സഹോദരനാണെന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് അറിയില്ല. ചില മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ഇതെ കുറിച്ച് ചോദിച്ചറിയാന്‍ മുന്‍പ് വിളിച്ചിരുന്നു. പാട്ട് പാടുന്ന വീഡിയോ നാല് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെങ്ങളുടെ മകളും ഭര്‍ത്താവും താന്‍ ഗാനം ആലപിച്ചപ്പോള്‍ എടുത്ത വീഡിയോയാണ്. പീന്നീട് അവര്‍ തന്നെയാണ് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പലരും അഭിനന്ദനം അറിയിക്കാന്‍ വിളിക്കാറുണ്ട്. പക്ഷെ യേശുദാസിന്‍റെ സഹോദരന്‍ എന്ന പേരില്‍ ആരാണ് തന്‍റെ വീഡിയോ പ്രചരിപിച്ചതെന്ന് അറിയില്ലെന്ന് റോയ് ആവര്‍ത്തിച്ച് പറയുന്നു.
ആഷിക് തങ്കച്ചന്‍ എന്ന വ്യക്തി കമന്‍റ് ചെയ്ത വീഡിയോ ലിങ്ക്-

രജീഷ് കെ.ആര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന കെ.എം.റോയിയുടെ മറ്റൊരു വീഡിയോ-
യേശുദാസിന്‍റെ മരണപ്പെട്ട സഹോദരന്‍റെ ചിത്രം (ചിത്രം കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്)-

നിഗമനം
യേശുദാസിന്‍റെ മരണപ്പെട്ട സഹോദരന്‍ ജസ്റ്റിനുമായി യാതൊരു ബന്ധമോ കാഴ്ച്ചയില്‍ സാദൃശ്യമോ ഇല്ലാത്ത കോട്ടയം സ്വദേശി കെ.എം.റോയിയുടെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:യേശുദാസിന്‍റെ സഹോദരന്‍ പാടിയ പാട്ടിന്‍റെ വീഡിയോയാണോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്?
Fact Check By: Dewin CarlosResult: False
